Sunday, 31 March 2013

ഗസല്‍ നിലാവിലെ കോർണർ കിക്കുകൾ

 ഫുട്‌ബോളും സംഗീതവും പ്രണയമായ് നിറയുന്ന നാട്ടു നന്മകളുടെ പുസ്തകമാണ് ഷഹബാസ് അമന്റെ ഓം അല്ലാഹ്. വികാരഭരിതമായ ഒരു ഗസലിന്റെ മിന്നല്‍പ്പിണറായി അനുഭവിക്കാനാവുന്ന രചനകൾ‍.
ഫുട്‌ബോളിന്റെ ഇശലുകളിൽ ‍ പ്രണയവും ജീവിതവും തളിർ‍ത്തു നില്‍ക്കുന്ന ഒരപൂർവ ഗസലാണ് ഷഹബാസ് അമന്റെ ഓം അല്ലാഹ്. ഓർ‍മയും സംഗീതവും കാല്‍പ്പന്തും മലപ്പുറത്തിന്റെ നാട്ടുനന്മകളും വിരിയുന്ന പുതുമയാർ‍ന്ന ഒരു ''കിയാല്''. ഗസലുകളുടെ ലോകത്ത് മലയാളത്തിന്റെ മധുരനാദമുണർ‍ത്തുന്ന ഷഹബാസ് അമൻ‍ പലപ്പോഴായി എഴുതിയ ലേഖനങ്ങളുടെയും കുറിപ്പുകളുടെയും ചില ഗാനങ്ങളുടെയും സമാഹാരം. പ്രൊഫഷനൽ‍ എഴുത്തുകാരുടെ പതിവുമട്ടിലുള്ള എഴുത്തു വഴക്കങ്ങളൊന്നും പാലിക്കാതെ സ്വന്തമായും സ്വതന്ത്രമായും എഴുതുന്നതിന്റെ തനിമയും സുഖവും അനുഭവിക്കാനാകുന്നു എന്നതാണ് എടുത്തു പറയാനുള്ളത്. 'സ്വന്തം പാട്ട് ഒരിക്കലെങ്കിലും പാടൂ' എന്ന് ആഹ്വാനം ചെയ്യുന്ന ഗ്രന്ഥകാരൻ‍ ആത്മവിശ്വാസത്തോടെ സ്വന്തം ശബ്ദം കേൾ‍പ്പിക്കുന്നത് അനുഭവിച്ചറിയാം.  


കേരള മലയാളികൾ‍ക്ക് എളുപ്പത്തിൽ ‍ നല്‍കാവുന്ന ഒരു സ്ലോഗൻ ‍റെയ്ഞ്ചു കുറഞ്ഞ ഒരു ജനത എന്നാണെന്ന് വിശദീകരിക്കുന്നുണ്ട് പുസ്തകം. ഗോഡ്‌സ് ഓണ്‍ കണ്‍ട്രി എന്ന് പറയുകയും അധികാരികളെ ദൈവങ്ങളായി വിചാരം ചെയ്യുകയും ചെയ്യുന്നു. സിനിമാപ്പാട്ടിലൂടെ സംഗീതത്തെ, മതപണ്ഡിതനിലൂടെ ദിവ്യവെളിച്ചത്തെ, അറിയുന്ന ജനത. വെറും മദ്യത്തില്‍ 64 ലഹരികളെയും കുടിയിരുത്തുന്ന കേരള മലയാളി ചെറിയൊരങ്ങാടിയിൽ‍ വെറുതേ ചുറ്റിത്തിരിയുകയാണെന്ന് ഷഹബാസ് അമൻ‍ എഴുതുമ്പോൾ‍ അത് ഒരു പാട്ടുകാരന്റെ വെറും കാഴ്ചകളല്ല, ജീവിതത്തോട് ഒരു സവിശേഷ വീക്ഷണം പുലർ‍ത്തുന്ന പ്രതിഭയുടെ കാഴ്ചപ്പാടാണെന്ന് മനസ്സിലാക്കാനാവും.  

ലേഖനമെഴുത്തിന്റെയോ അനുഭവമെഴുത്തിന്റെയോ ഒരു ചിട്ടകളും പാലിക്കുന്നില്ല ഈ പുസ്തകം. മലപ്പുറത്തിന്റെ നാട്ടുവർ‍ത്തമാനങ്ങളുണ്ട്, ലോകസംഗീതത്തിന്റെ മഹാനാദങ്ങളുടെ മുഴക്കമുണ്ട്, നെഞ്ചിൽ‍ മിടിക്കുന്ന ഫുട്‌ബോളിന്റെ താളമുണ്ട്, വിശപ്പിന്റെ നനഞ്ഞ നീറ്റലുണ്ട് ഈ പുസ്തകത്തിൽ‍. സിനിമയും സാഹിത്യവും സ്വാഭാവികമായിത്തന്നെ സംഭാഷണങ്ങളിലേക്കു കടന്നു വരുന്നു. ചില കുറിപ്പുകളിലാകട്ടെ, സൗഹൃദത്തിന്റെ കുളിരണിയിക്കുന്ന ചൂട് വാക്കുകളിൽ നിന്ന് പുകഞ്ഞുയരുന്നു. അനൗപചാരികതയും തുറന്ന മനോഭാവവുമാണ് ഈ കുറിപ്പുകളുടെയും നിരീക്ഷണങ്ങളുടെയും വലിയ സവിശേഷത. ഷഹബാസ് അമന്റെ സുപ്രസിദ്ധമായ സജ്‌നി എന്ന ഗസലും ഗാനത്തിന്റെ സ്‌ക്രിപ്റ്റും പൂർ‍ണമായി ഉൾ‍പ്പെടുത്തിയിട്ടുണ്ട്. സംഗീതത്തെക്കുറിച്ചുള്ള ഷഹബാസ് അമന്റെ കാഴ്ടപ്പാടുകള്‍ പലപാട് വിശദീകരിക്കുന്നു.

പാട്ടിനോടുള്ളതിനേക്കാൾ‍, മുളയിലേ പിടികൂടിയ ഒരഭിനിവേശമാണ് തനിക്കു ഫുട്‌ബോളിനോടുള്ളത് എന്ന് ഷഹബാസ് വ്യക്തമാക്കുന്നു. ഈമാൻ‍ കാര്യങ്ങൾ‍ ഏഴെണ്ണമായിരുന്നെങ്കിൽ‍ അതിൽ‍ അവസാനത്തേത് ഫുട്‌ബോൾ‍ ആയിരിക്കുമെന്ന് ഉറപ്പാണെന്നു പറയുംവിധം അസ്ഥിക്കു പിടിച്ച ഫുട്‌ബോൾ‍ ലഹരി. അതേ സമയം തീവ്രമായ ഒരു രാഷ്ട്രീയബോധ്യവും പുലർ‍ത്തുന്നുണ്ട് ലേഖനങ്ങൾ‍. ഗ്രാമത്തിൽ‍ ടിവി ഉണ്ടായിരുന്ന വളരെച്ചുരുക്കം വീടുകളിലൊന്നിൽ‍ പാതിരായ്ക്ക് നൂണ്ടുകയറി ലോകകപ്പ് കാണുന്നതിനെക്കുറിച്ച് എഴുതുന്നതിനിടയിൽ‍ വിസ്മയം പോലെ ഒരുപമ കടന്നു വരുന്നത് ഇങ്ങനെ-''ഗ്രൗണ്ടിലെ പച്ചപ്പ് പ്രതിഭാരഹിതമായ യൂറോപ്യന്‍ വേഗത്താല്‍ ഞെരിഞ്ഞു. വെളുത്തു കറുത്ത തുകൽ‍പ്പന്താകട്ടെ, ബീഹാറിലെ ഒരു ഗ്രാമത്തിൽ‍ നിന്ന് ഒളിച്ചോടിപ്പോയ കമിതാക്കളെപ്പോലെ നിരന്തരം ആക്രമിക്കപ്പെട്ടു''! ലേഖകന്റെ രാഷ്ട്രീയബോധ്യങ്ങളിലേക്കു വെളിച്ചം തൂകുന്ന ഇത്തരം നിലപാടുകള്‍ ഓം അല്ലാഹിനെ ഒരർ‍ഥത്തിലെങ്കിലും പ്രതിരോധത്തിന്റെ പുസ്തകമാക്കുന്നുണ്ട്. കളിനിലങ്ങളും കളിക്കമ്പങ്ങളും തുലച്ചു കളഞ്ഞ് നമ്മൾ‍ പ്രായോഗികതയിലേക്കു കളംമാറ്റുമ്പോൾ‍ അരുന്ധതി റോയിയോ ഇറോം ശർ‍മിളയോ മേധാ പട്കറോ നമുക്ക് വലിയവരല്ലാതായിത്തീരുന്നു എന്ന് ഷഹബാസ് സങ്കടത്തോടെ രോഷം കൊള്ളുന്നു. 

 ടോർച്ചിന്റെ വെളിച്ചത്തിൽ‍ സ്വന്തം വീട്ടിലേക്കു പോകുന്നതു പോലെ എളുപ്പമല്ല, യേശുദാസിലൂടെ സംഗീതത്തെ കണ്ടെത്താൻ‍ ശ്രമിക്കുന്ന വിദ്യ എന്നു പറയുന്ന ഷഹബാസിന് മെഹദി ഹസ്സനും റൂമിയും ജോണ്‍ ലെനനും മൈക്കൾ‍ ജാക്‌സണും മാത്രമല്ല, മറഡോണയും ചെഗുവേരയും ഹിഗ്വിറ്റയും ബഷീറും ഒക്കെ ഹൃദയത്തിലിടമുള്ളവരാണ്. ഫുട്‌ബോളിനോടുള്ള ആത്മാർ‍ഥതയും സംഗീതത്തോടുള്ള പ്രണയവും മലപ്പുറത്തിന്റെ നാട്ടുനന്മകൾ‍‍ നിറഞ്ഞ ജീവിതത്തിന്റെ ഹൃദ്യസ്മരണകളും നിറഞ്ഞ ഈ പുസ്തകം മറ്റെന്തിനെക്കാളും അതിന്റെ തനിമ കൊണ്ടാണ്, ഒറിജിനാലിറ്റി കൊണ്ടാണ് നമ്മെ കീഴടക്കുന്നത്. ഹാർ‍മോണിയത്തിന്റെ കാറ്റുപാളികൾ‍‍ വകഞ്ഞ് ഞങ്ങൾ‍ വെളിച്ചത്തെ മുറിച്ചു കടക്കുന്നു എന്നെഴുതുന്നതിന്റെ ദ്യുതി, വികാരഭരിതമായ ഒരു ഗസലിന്റെ മിന്നല്‍പ്പിണറായി അനുഭവിക്കാനാകുന്ന രചനകൾ‍.   


(കടപ്പാട് : ബിജു സി.പി - മാതൃഭൂമി )


'ഓം അല്ലാഹ്' വാങ്ങാം

Monday, 3 December 2012

'ഓം അല്ലാഹ്' - ഷഹബാസ് അമന്റെ ആദ്യപുസ്തകം മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിക്കുന്നു



ഗസല്‍ ഗായകനും സംഗീത സംവിധായകനും കോളമിസ്റ്റുമായ ഷഹബാസ് അമന്റെ  ആദ്യപുസ്തകം
'ഓം അല്ലാഹ്' -  ഡിസംബര്‍ 9 -നു മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിക്കുന്നു. പന്തും പാട്ടും നേര്‍ച്ചയും
വിളക്കും മാത്രമല്ല, മെഹ്ദി ഹസ്സനും മറഡോണയും റൂമിയും നുസ്റത്തും ജോണ് ലെനനും യേശുദാസും മൈക്കിള്‍ ജാക്സനും ചെഗുവേരയും ലൂയി ബുനുവലും നാടോടിക്കാറ്റും സ്പെയ്നും
മഞ്ജു വാര്യരും മലപ്പുറവും ഹാര്മോ‍ണിയത്തിന്റെ കട്ടകള്‍ക്കിടയിലെന്നപോലെ കലരുന്നുണ്ട് ഈ പുസ്തകത്തില്‍. അതിനാല്‍ അപരിചിതമായ വായനയ്ക്ക് എല്ലാ നിലയിലും നമ്മള്‍ നിര്‍ബന്ധിതമായി തീരുന്നു.


ഓം അല്ലാഹ്
ഗ്രന്ഥകര്‍ത്താവ്‌:  ഷഹബാസ് അമന്‍
പ്രസിദ്ധീകരണം: മാതൃഭൂമി ബുക്സ്
മുഖവില: 125 രൂ.
പ്രസാധനം: ഡിസംബര്‍ 9, 2012

Thursday, 11 October 2012

Sublime beats

SOUL SONG Tabla player Roshan Haris says he plays what he feels at a moment Photo: S. Ramesh Kurup
SOUL SONG Tabla player Roshan Haris says he plays what he feels at a moment  (Photo: S. Ramesh Kurup)
 
Under the sparkling afternoon sun, Koothuparamba in Kannur is sedate. But it can tell riveting stories of rhythm and song, some generations old. One such story of impeccable talent and legacy is Roshan Haris. For devotees of Hindustani music and ghazals in Kerala, Roshan is instant recall. His tabla has been the rhythm to which Ramesh Narayanan, Umbayee, Shahabaz Aman, Gayathri and Manjari often sang. An accompanist whose rhythm and beats cushioned, soothed and spurred singers and listeners alike.
Music is the glint of hope in Roshan’s quarters. His father Haris is the respected tabla guru whose students across north Kerala have kept an unyielding grip over the tabla competitions at youth festivals. Roshan won the top prize for tabla at the State Youth Festivals thrice in a row in the early nineties.
“I got the sense of rhythm from my father and music from my mother,” says Roshan. “Everyone in my mother’s family, the roots of which are in Hyderabad, sings. They trace it back to generations.”
 
Moments of truth
Roshan finds his music in the fleeting moments of truth rather than in hours of rigour. “I play what I feel,” he says. Apart from the few years when his father insisted that he learn the tabla diligently, Roshan has allowed his soulful dialogues with his instrument to lead the way. If an artiste’s rise is marked by acknowledgements of his talent and a packed work calendar, Roshan is finding his way there.
“Yesterday, my niece Shazna Parveen, who won the first prize for ghazal at the recent youth festival, and I were felicitated in our home town. Tomorrow, I am accompanying Umbayeekka at a concert in Thriprayar,” says Roshan.
Music is life at the Roshan household and he just imbibes it. “To know about ghazals or Mehdi Hassan one needs to go to the coast. A rare intensity marks the lives of people who live by the sea. Go to places like Ponnani and Valapattanam and you will know the zest for ghazals. Not that they have learnt it, but they have heard it and it has stayed with them,” he says.
 
Playing instruments
Though professionally he sticks to the tabla, Roshan plays the sitar and harmonium too. He remembers, “A long while ago, abba sent me to buy a harmonium. I saw a sitar and was intrigued by it. Instead of the harmonium I came home with the sitar. Abba asked me, ‘What will you do with the sitar unless you learn to play it?’ He even made arrangements for me to learn it. But then I thought it would mean regimented learning and decided against it. Five days after buying it, I started playing it though initially I didn’t know how to even place the mezrab.”
Roshan says he at times regrets not studying under maestros in his later years, but on the other hand he loves the freedom of being by himself. In the absence of a strict teacher, his music is nourished by the singers he works with. With Umbayee, Shahabaz and Ramesh Narayanan, Roshan shares a bond beyond music.
Ramesh Narayanan, he says, came from the same neighbourhood, his strong Carnatic training layered with the Hindustani influences prevalent in the region. “In the initial years, I have played with him many times,” says Roshan.
He has a longer association with Umbayee. “He was my father’s friend,” says Roshan. “My father’s obsession with the tabla took him to Bombay. He struggled, slept on the footpaths and imbibed it from the ustads. Mind you, it was not music lessons like it is today. The ustads in state of bliss would say something. Those like my abba would scribble it down on cigarette packets. His music was gathered that way.”
When the veteran ghazal singer heard Roshan’s surname, he was sure it was his old friend’s son. He came to Koothuparamba looking for Roshan.
“I got a call and brought him home. We played music the whole day and when abba came in the evening, he didn’t recognise Umbayeekka. So he sang a song and abba instantly knew who he was,” recollects Roshan.
Roshan has accompanied Umbayee to many countries, especially in the Gulf. So too with Shahabaz, who became family when he came for the mehfil, a routine at his niece’s birthday.
 
His dharma
The man who is the backbone of many concerts says, “To accompany is my dharma.” Concerts, he knows, are hinged on a delicate balance. They touch highs, often when Shahabaz handles Baburaj’s compositions or when Umbayee sings melodies. On occasions when the singers just don’t match up, Roshan says, “I leave it to God.”
Roshan is often advised to play solo, and he knows his father would like to see him dedicated wholeheartedly to the tabla.
“I am thinking of doing an album,” he says. He has recorded for albums and has been asked to record more, but he says, “Then I will have to move to Kochi. Here, I am just the boy who grew up here.”
 

Wednesday, 10 October 2012

റേയ്ഞ്ച് കുറഞ്ഞ ഒരു ജനത / ഷഹബാസ് അമന്‍


റേയ്ഞ്ച് കുറഞ്ഞ ഒരു ജനത -കേരള മലയാളികള്‍ക്ക് എളുപ്പത്തില്‍ നല്കാവുന്ന ഒരു സ്ലോഗന്‍ ആണ് അത്. ഗോഡ്‌സ് ഓണ്‍ കണ്‍ട്രി എന്ന് പറയുകയും ഗന്ധര്‍വനെ ദൈവങ്ങളായി വിചാരണ ചെയ്യുകയും ചെയ്യുന്ന ഒരു ജനത. സിനിമാപാട്ടിലൂടെ സംഗീതത്തെ അറിയാന്‍ വിധിക്കപ്പെട്ട ഒരു ജനത. സിനിമാ നടനിലൂടെ നാട്യത്തെ അറിയാന്‍ വിധിക്കപ്പെട്ട ഒരു ജനത. രാഷ്ട്രീയക്കാരനിലൂടെ രാഷ്ട്രമീമാംസയുടെ ദര്‍ശനത്തെ അറിയാന്‍ വിധിക്കപ്പെട്ട ജനത. കേവലമൊരു മതപണ്ഡിതനിലോ ഒരു സന്യാസയിയിലോ ദൈവപ്രകാശത്തെ കുടിയിരുത്താന്‍ വിധിക്കപ്പെട്ട ഒരു ജനത. കേവലം മദ്യത്തില്‍ 64 കലകളേയും കുടിയൊഴിപ്പിക്കാന്‍ വിധിക്കപ്പെട്ട ഒരു ജനത. അന്തസുറ്റ വസ്ത്രധാരണത്തില്‍ ആഭിജാത്യത്തെ കുടിയിരുത്താന്‍ വിധിക്കപ്പെട്ട ഒരു ജനത. ആനുകാലികങ്ങളില്‍ സരസ്വതീദര്‍ശനം കാത്ത് കഴിയുന്ന ഒരു ജനത. അതുകൊണ്ടാണ് ഇവിടുത്തെ ഒരു സാധാരണ ഒരു പെണ്‍ ഗായികയ്ക്ക് എസ്.ജാനകി വലിയൊരു ഗായിക ആകുമ്പോള്‍ എസ്.ജാനകിയ്ക്ക് ലതാജി വലിയൊരു ഗായികയാവുന്നു.
അതുകൊണ്ടാണ് ഇവിടുത്തെ ഒരു സാധാരണ ആണ്‍ ഗായകന് യേശുദാസ് വലിയൊരു മിത്താകുമ്പോള്‍ യേശുദാസിന് റഫി അതിലും വലിയൊരു ബിംബമാകുന്നത്. നൈലിനേക്കാളും നിള വലുതെന്ന് നമ്മള്‍ കരുതുകയും അത് ആപ്തവചനവും അത് മനസ്സിന്റെ വലുപ്പമായി നമ്മള്‍ കാണുകയും അതേ സമയം നമ്മള്‍ മണലെടുത്ത് പോയി സ്വയം വറ്റിക്കുന്ന സ്വയം നിര്‍ജ്ജലീകരിക്കുന്ന സ്വയം നിര്‍ജ്ജ്വലിക്കുന്ന ഒരു ജനതയായിത്തീരുന്നതും. ചെറിയൊരു അങ്ങാടിയില്‍ മുട്ടിത്തിരിയുന്നത് ദര്‍ശനത്തിന്റെ വലിയ ആഴമായി നിദര്‍ശിക്കുന്ന നമ്മള്‍ക്ക് ചെറിയ കൂടിയിരിക്കല്‍ വലിയൊരു സാധുതയായി തോന്നും. ലോകം മുഴുവന്‍ ലതാജിയെ വാഴ്ത്തുമ്പോള്‍ ലതാജി പറയുന്നത് മെഹ്ദി ഹസന്‍ പാടുമ്പോള്‍ ദൈവം പാടുന്നു എന്നാണ്.

വിഭജനത്തില്‍ താജ് രണ്ട് കഷണമാക്കപ്പെട്ടിരുന്നെങ്കില്‍ എന്ന പോലെ മൂളിക്കഴിയുന്ന കാല്‍പ്പോടിന്‍ യുഗ്മമാണ് മെഹ്ദിഹസനും ലതയും. ഏറ്റവും വലിയ യാഥാര്‍ത്ഥ്യങ്ങളില്‍ ഒന്നുമാണ് അത്. നയ്യാല നൂര്‍ പാടുന്നതിനേക്കാളും വേദന ചിത്രയുടെ പാട്ടില്‍ കേരളീയര്‍ കാണുന്നത് വിഭജനത്തിന്റെ വേദന ഹൃദയത്തിലേക്ക് ഏറ്റ് വാങ്ങാത്തത് കൊണ്ടാണ്. സാദത്ത് ഹസ്സന്‍ മെന്തേള്‍ വിഭജനം താങ്ങാനാവാതെ നീറി ജീവിച്ച് അതേ വര്‍ഷത്തില്‍ മരിച്ചയാളാണ് എന്നത് ഇന്ന് നമുക്ക് കോമഡിയായി മാറുന്നത് അതേ വേദനയുടെ കുറവ് കൊണ്ടും ആഴക്കമ്പി കൊണ്ടുമാണ്. ഇത്രയും കാര്യങ്ങള്‍ പറയാന്‍ ലതാജി ഒരു നിദാനമായത് എന്നെ സംബന്ധിച്ച് അവര്‍ സാര്‍വ്വ ലൗകീകാലൗകീകമായ ഒരു ചിഹ്നമായത് കൊണ്ട് തന്നെയാണ്.
എന്റെ വീട്ടിലേക്ക് വരാമെങ്കില്‍ ഞാന്‍ മുത്ത് പോലെ നോക്കിക്കൊള്ളാം ,മെഹ്ദി എനിക്ക് ജ്യേഷ്ഠസഹോദരനുമാണ് എന്ന് ലതാജി ആവര്‍ത്തിച്ച് പറഞ്ഞ് കഴിഞ്ഞു. ജലത്തില്‍ പ്രതിബിംബിക്കാത്ത ചന്ദ്രക്കല പോലെ ആ ശബ്ദം അലയുന്നു. നാം അവരുടെ പാട്ട് മാത്രം കേള്‍ക്കാന്‍ ഇഷ്ടപ്പെടുന്നു.

(മാതൃഭൂമി പ്രസിദ്ധീകരിച്ച ‘ലതാ മങ്കേഷ്‌കര്‍: സംഗീതവും ജീവിതവും ‘ എന്ന പുസ്തകത്തിന്റെ പ്രകാശനവേളയില്‍ ഷഹബാസ് അമന്‍ സംസാരിച്ചതിന്റെ പൂര്‍ണ്ണരൂപം )

(കടപ്പാട്: ശ്രീ ലിജീഷ് കുമാര്‍, ബൂലോകം ഓണ്‍ലൈന്‍ )

Sunday, 19 August 2012

Soul Song

TUNED TO TOUCH THE HEART: Musician Shahabaz Aman Photo: S. Ramesh Kurup-THE HINDU
 Musician Shahabaz Aman is thankful for life’s kindness for it has given his music a healing touch. P. Anima talks to the music director of Indian Rupee and Spirit
Music doesn’t assert itself vehemently in this house. Instead, there are subtle signs — a book on Michael Jackson and another on Beyonce among others neatly piled on the shelf. An effervescent painting of flowers, dew and love by the relatively unknown Babitha Anek is a flourish on the wall. Little red seeds collected in bowls add colour to Shahabaz Aman’s home. It is like his music — simple, heartfelt, subtle, clear, uncluttered.
Shahabaz doesn’t know when his music began. Yet it speaks for itself. ‘Mazhakondu mathram’ from Spirit and ‘Ee puzhayam’ from Indian Rupee are merely poetic examples. He performed fleetingly as a singer with ‘Chanthu kudanju’ (Chanthupottu) and ‘Ishtamalle’ (Chocolate). But he bares his soul in his live concerts with ghazals and melodies and in his albums - Sajini, Alakalkku, Neeyum Nilavum, June Mazhayil, The Soul of Anamika in Black and White.
In his film music Shahabaz often lets the lyrics soar, accompanied by, at times, a sole guitar or violin. Each word is caressed and pampered. His ears are tuned to pick up the slightest nuances, says Shahabaz. Growing up in Malappuram, steeped in religious education, his early life charted a different path. “After class seven, I went to Arabic college where boys and girls were separated by partitions. We could hear their voices, yet never see them.” Shahabaz remembers learning to sift voices from the clutter. “Those are strong memories,” he says.
Art all around
The young boy grew up being a muezzin, painting pictures, playing football and singing all along. “I cannot look back without being philosophical. In one way everything around was art. In Malappuram football is an art for us. There were painting, acting and childhood games. The games we played were also art, we created and played them. Children today get readymade games, they just have to play it. In terms of music there was oth (holy verses) and musical nights especially on wedding eve. That way there was art all around. But if you look at tradition, a scientific reason for me being a musician, there is none,” says Shahabaz.
His music springs forth from memories, angst and emotions, a spiritual experience that comes from within. “There are still empty spots within me where a well can be dug, a house made. I have not been trampled upon much. I am not a busy man.”
If his music is soft, melodious and soothing, Shahabaz attributes it to the kindness he received. “In my life whenever there have been circumstances for anger and tension, I have eased through. There have not been harsh words or threats. There has been kindness in the air,” says Shahabaz.
The trigger
The spark that lit his art has been love or the pain of it, for Anamika, now his wife. “That first triggered a series of 29 paintings which was exhibited.” It also percolated into music with the album The Soul of Anamika in Black and White.
Shahabaz began his concerts in 2000 and cherishes them still. “At a concert, unlike a film, a song is not a two- to three-minute item which is an accompaniment to something larger. In a film, people don’t come to hear the three-minute song. But in a concert they come wholeheartedly to hear music for a couple of hours. And it is spontaneous, unlike an album where a particular emotion has been gathered and presented. So I keep my albums, films and concerts separate,” he says.
He has consciously stayed away from playback singing despite thumping success. His dream-like whisper of a voice is not meant to be larger than life, he says. “Even a small sound gets magnified in films. My voice when enhanced loses its clarity. It is not a voice that can boom in a cinema hall.”
His music has also been about partnerships, with singer Gayathri for albums and as a music director for Ranjith’s films. Shahabaz links the success of an association to the similarity of thought the artistes share. “With Ranjith it is a friendship that extends beyond a creative exercise.” Shahabaz is now working on the music for Ranjith’s latest project. “Till now I have never been in a project in which I don’t want to be. I have been in those where I could do my own music. But I cannot say it is my signature, for it may not come tomorrow.”
Music and literature
In his albums, Shahabaz has composed songs from the poems of well-known poets, including Satchidanandan, Rosemary and Kamala Das. But he says it is a “strain” to blend the two. “To give poetry the skin of music is not easy, for poems are not primarily written to be songs. The character of music and literature are different. The two have to blend well to make good songs. For them to blend perfectly, a discourse should be on between music and literature, for the two to reach a point where they will become one, egoless.”
Shahabaz is now working on a book, Om Allah, a blend of memoirs and thoughts.

[Courtesy: THE HINDU, Chat with P. Anima, The Hindu Daily]

Monday, 23 July 2012

Shahabaz Aman – Playback to play front


Showing off their multiple skills have become a trend in Malayalam film industry. Now this time Shahabaz Aman, renowned Ghazal singer and music composer, who had enthralled us with his melodies, such as ‘Ee puzhayum, sandhyakalum…’ from ‘Indian Rupee’ and ‘Mazha Kondu Maathram…’ from ‘Spirit’ would be seen on screen. He will make a special appearance in the film ‘Bhoomiyude Avakashikal’ that is being directed by T V Chandran. Earlier composer M Jayachandran had made an appearance in the promotional trailer of Kamal’s ‘Perumazhakalam’. Shahabaz Aman also had appeared in a singing scene with Mohanlal in the film 'Pakalnakshathrangal' for the song 'pakaruka nee..' penned by Ranjit, composed by Shahabaz and sung by Hariharan.

Shahabaz has for a long time, remained a favourite with the music lovers in the state, with several of his ghazals turning out to be extremely popular. However, he shot to greater public fame, when he composed the music for Ranjith films like ‘Indian Rupee’ and ‘Spirit’. Muisc has worked out for him, lets wait and watch whether acting skills will do the same magic or not.

Sunday, 22 July 2012

Ranjit-Shahabaz combination strikes again through 'Spirit'

Along with director Ranjith, Music director Shahabaz Aman needs to be equally appreciated. The music had a style of evergreen songs of Malayalam movies. His work for the movie was absolutely intelligent and was what the director and the script writer of the movie was expecting to express.


The story says that the songs were composed by an amateur by passionate musician (Meera-played by Kaniha). The style of the music was exactly truthful to this aspect. It was absolutely like an amateur and hobby music director could have done it, i.e, what was really told in the story.

If it was done by a professional music director, it would seem like it was done to be made a super hit and not with love to do it. But here it is in the same style as what Ranjith was trying to tell. A set of wonderful songs was what ‘Spirit’ gave the malayalees, thanks to Shahabaz Aman. Lyrics by Rafiq Ahamed and Mathrubhumi Music-Sathyam Audios are jointly releasing the music.



Track list:
1. "Aattumanal"  Mohanlal

2. "Ee Chillayil Ninnu"  K. J. Yesudas

3. "Maranamethunna Nerathu" Unni Menon

4. "Mazhakondu Mathram" Vijay Yesudas

5. "Mazhakondu Mathram" Gayathri

Thursday, 14 June 2012

തേരീ മെഹ്ഫില്‍ മേം ലേകിന്‍ ഹം ന ഹോന്ഗെ....


 
രാജസ്ഥാന്റെ ശേഖാവതി ഭാഗത്തുള്ള ജുന്‍ചുനു ജില്ലയില്‍ ലൂണ എന്ന ഗ്രാമത്തില്‍ നിന്നും സംഗീതത്തിന്റെ ആ മഹാഭേരി ആര്‍ത്തലച്ചു വന്ന് 84 വര്‍ഷങ്ങള്‍ പിന്നിട്ട് ഇന്ന് ആ നാദം എന്നെന്നേക്കുമായി നിലച്ചു പോയിരിക്കുന്നു. വിഭജനത്തിന്റെ മുറിവ് പടരുന്നതിന് മുമ്പേ പാകിസ്ഥാനിലെ ലാഹോറിലേക്ക് കുടിയേറിപ്പോയതിലൂടെ ഇന്ത്യക്ക് സ്വന്തമായിട്ടും സ്വന്തമെന്നു വിളിക്കാന്‍ കഴിയാതെ പോയെങ്കിലും ഗസലിന്റെ മധുരോധാരമായ മാന്ത്രിക വീചികളിലൂടെ അതിര്‍ത്തികളെ തന്നെ മായിച്ചു കളഞ്ഞ ആ മഹാവിസ്മയം ഏറെ നാളായി കറാച്ചിയിലെ ആശുപത്രില്‍ ജനലക്ഷങ്ങളെ പ്രണയാര്‍ദ്രമാക്കിയ ആ മധുരശബ്ദം പോലും നഷ്ട്ടപ്പെട്ടു ജീവിതത്തിനും മരണത്തിനുമിടയിലെ നേര്‍ത്ത നൂല്പാലത്തില്‍ ഒളിഞ്ഞും തെളിഞ്ഞും വരുന്ന ഓര്‍മയുമായി കിടക്കുകയായിരുന്നു , കഴിഞ്ഞ ഒരു പതിറ്റാണ്ടോളം ഒരു വരി പോലും പാടാന്‍ ആകാതെ.


ദാരിദ്ര്യത്തിന്റെ കൌമാരം വര്‍ക് ഷോപ്പിലെ കനത്ത യന്ത്രങ്ങളോട് മല്ലിട്ട് പിന്നിട്ട അയാള്‍ ആ പരുത്ത വിരലുകള്‍ പഴക്കം ചെന്നൊരു ഹാര്‍മോണിയത്തില്‍ ഓടിച്ച് പട്ടിന്റെ നൈര്‍‍മല്യമുള്ള ശബ്ദത്തില്‍ പാടിയപ്പോള്‍ അത് കാലവും ദേശവും കടന്നു അറ്റമില്ലാത്ത പ്രണയതീരങ്ങളെ തഴുകിയുണര്‍ത്തിയും ഉറക്കിയും ഒരു കുളിര്‍തെന്നലായി പടര്‍ന്നു. ഒരിക്കല്‍ മെഹ്ഫിലിനായി വേദിയിലേക്ക് തന്റെ ഹാര്‍മോണിയം കൊണ്ട് പോകുമ്പോള്‍ താഴെ വീണു തകര്‍ന്നു. മിനിട്ടുകള്‍ക്കകം അതെടുത്തു റിപ്പയര്‍ ചെയ്തു പഴയ രീതിയില്‍ പ്രവര്‍ത്തിപ്പിച്ചു കാണിച്ച അദ്ധേഹത്തെ അത്ഭുതത്തോടെ നോക്കി നിന്ന ആരാധകരോടദ്ദേഹം പറഞ്ഞു: " ആശ്ച്ചര്യപ്പെടേണ്ടതില്ല,ഒരു കാലത്ത് ഓട്ടോ മെക്കാനിക്ക് ആയിരുന്ന ഞാന്‍ എത്രയോ ട്രാക്ടര്‍ യന്ത്രങ്ങള്‍ കൂട്ടിയോജിപ്പിച്ചിരിക്കുന്നു, അത് നോക്കുമ്പോള്‍ ഇതെനിക്കൊരു കുട്ടിക്കളി മാത്രം".


തൊള്ളായിരത്തി അറുപതുകള്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ റേഡിയോ പ്രക്ഷേപണത്തിന്റെ സുവര്‍ണ കാലഘട്ടമായി വിലയിരുത്താം. പന്ത്രണ്ടാം നൂറ്റാണ്ടില്‍ പേര്‍ഷ്യയില്‍ നിന്നും ഇന്ത്യയിലേക്ക്‌ വന്ന മുസ്ലിം ഭരണാധികരികളിലൂടെ നമ്മള്‍ക്ക് സമ്മാനമായി കിട്ടിയ ഗസല്‍ എന്ന മാന്ത്രിക സംഗീതരൂപം അറുപതുകളില്‍ റേഡിയോകളിലൂടെ ജനകീയമായി അര നൂറ്റാണ്ടിലേറെ പിന്നിട്ടിട്ടും ഇന്നും പരകോടികളുടെ പ്രിയപ്പെട്ടതായി നിലനില്‍ക്കുന്നു എന്നത് തന്നെ അതിന്റെ മാധുര്യത്തിനു തെളിവാണ്.


പതിനെട്ടു- പത്തൊമ്പത് നൂറ്റാണ്ടിലായിരുന്നു ഉറുദു സാഹിത്യത്തിന്റെ ഹര്ഷകാലം. സൌദയുടെയും മീര്‍ താഖി മീറിന്റെയും സൌഖിന്റെയും മിര്‍സ ഗാലിബിന്റെയും തൂലിക തുമ്പിലൂടെ ഉതിര്‍ന്നു വീണ മനോഹരമായ കവിതകള്‍ മെഹ്ദി ഹസന്റെ ശബ്ദ സൌകുമാര്യത്തിലൂടെ ഗസലുകളായി അന്തരീക്ഷത്തില്‍ അലയടിച്ചപ്പോള്‍ ജനസഹസ്രങ്ങള്‍ റേഡിയോകള്‍ക്ക് മുന്നില്‍ കാത്തുകെട്ടിക്കിടന്ന ഒരു കാലമുണ്ടായി. ഉസ്താദ് മൌസുദ്ധീന്‍ ഖാനും ഗൌഹര്‍ ജാനും ബര്ഖത് അലി ഖാനും മുഖ്താര്‍ ബീഗവും ബീഗം അഖ്തറും പാകി വെച്ച മണ്ണില്‍ പുതിയ പുതിയ കൊട്ടാരങ്ങള്‍ തീര്‍ത്തു മെഹ്ദി സാബ്.


1927 -ല്‍ രാജസ്ഥാനിലെ ലുണ ഗ്രാമത്തില്‍ ഒരു പാരമ്പര്യ സംഗീത കുടുംബത്തില്‍ ജനിച്ച മെഹ്ദി ഹസന്‍ പരമ്പരാഗത ദ്രുപത് സംഗീതജ്ഞരായ പിതാവ് ഉസ്താദ് അസീം ഖാന്റെയും അമ്മാവന്‍ ഉസ്താദ് ഇസ്മായില്‍ ഖാന്റെയും ശിക്ഷണത്തില്‍ സംഗീതത്തിന്റെ ബാല പാഠങ്ങള്‍ അഭ്യസിച്ചു തുടങ്ങി.


വിഭജന ശേഷം കറാച്ചിയിലേക്ക് കുടിയേറിയ അദ്ദേഹം സൈക്കിള്‍ഷോപ്പിലും കാര്‍ വര്‍ക്ക് ഷോപ്പിലും ട്രാക്ടര്‍ വര്‍ക്ക്‌ഷോപ്പിലുമൊക്കെ മെക്കാനിക്ക് ആയി ജീവിതം പയറ്റി തുടങ്ങുമ്പോഴും ഉള്ളിലുള്ള സംഗീതത്തെ തേച്ചു മിനുക്കുന്നതിലും അദ്ദേഹം ശ്രദ്ധിച്ചു. 1952 - ല്‍ പാക്കിസ്ഥാന്‍ റേഡിയോയില്‍ പാടാന്‍ അവസരം കിട്ടിയതോടെയാണ് ഈ സുവര്‍ണ്ണ നാദം ആളുകള്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത്. കനത്ത ശബ്ദത്തില്‍ ഉച്ചസ്ഥായി ആലാപനം സംഗീതലോകത്ത്‌ പിന്തുടര്‍ന്ന് വന്നിരുന്ന ആ കാലത്ത് പട്ടിന്റെ നൈര്‍മല്യമുള്ള ഈ ശബ്ദം ഒരു അത്ഭുതമായി ആസ്വാദകര്‍ ഏറ്റെടുത്തു. ശബ്ദത്തിന്റെ ഈ സൌകുമാര്യത തുടക്കത്തില്‍ സിനിമാ സംഗീത രംഗത്തില്‍ നിന്നും അദ്ധേഹത്തെ മാറ്റി നിര്‍ത്താനുള്ള

ഒരു കാരണമായിരുന്നു എന്നത് ഇന്നാലോചിക്കുമ്പോള്‍ അത്ഭുതമായി തോന്നാം. അന്ന് പരുക്കന്‍ നായകന്മാര്‍ക്ക് യോജിച്ച കനത്ത ശബ്ദമായിരുന്നു സിനിമാക്കാര്‍ക്ക്‌ പഥ്യം. കാലം കടന്നു പോയതോടെ മെഹ്ദിയുടെ നനുത്ത മാന്ത്രികശബ്ദം സിനിമാഗാന രംഗത്തും അനിവാര്യമായി മാറി . അങ്ങനെയാണ് പാക് വാനമ്പാടി നൂര്‍ജഹാനുമായി ചേര്‍ന്നുള്ള ഹിറ്റുകളുടെ ഒരു പരമ്പര തന്നെ ഇന്ത്യ പാക് ചലച്ചിത്രഗാന രംഗത്ത് പിറവി കൊള്ളുന്നത്‌.


തുമരി ശൈലിയില്‍ ചില രാഗങ്ങളില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന ഗസലിന്റെ സാധ്യതകളെ തുംരിയും ഖയാലും ദ്രുപതും കജ്രിയും ദാദ്രയും എല്ലാം സന്നിവേശിപ്പിച്ചു ആസ്വാദ്യതയുടെ അനന്തവിഹായസ്സിലേക്ക് പറത്തി വിട്ടു ഈ മാന്ത്രികന്‍. ബെഹലവാ, മുര്ഖീ, താന്‍, സംസമാ തുടങ്ങിയ രാഗസങ്കേതങ്ങളോടൊപ്പം ജന്മദേശത്തു നിന്നും പകര്‍ന്നു കിട്ടിയ രാജസ്ഥാനി ഫോല്‍ക്കിന്റെ രസക്കൂട്ടുകള്‍ കൂടി ചേര്‍ത്ത്

ഗസല്‍ ശാഖയെ ജനകീയമാക്കുന്നതില്‍ അദ്ദേഹം മുന്നില്‍ നടന്നു. ഉറുദു പദങ്ങളുടെ ഉച്ചാരണവും പ്രയോഗവും ഇത്ര കൃത്യതയോടെ പാട്ടുകളില്‍ പകര്‍ന്ന മറ്റൊരു ഗസല്‍ ഗായകനുണ്ടാവില്ല. 1960 മുതല്‍ 1980 വരെയുള്ള ഇരുപതു വര്‍ഷങ്ങളില്‍ ഇന്‍ഡോ - പാക് സിനിമാ സംഗീത ചരിത്രത്തില്‍ മെഹ്ദിസാബ്‌ പാടി റെക്കോര്‍ഡ്‌ ചെയ്ത ഓരോ ഗസലും കാലം അടയാളപ്പെടുത്തിയ ക്ലാസ്സിക്കുകളാണ്.


പ്യാര്‍ ഭരെ ദോ ശര്മീളെ...., രഞ്ജിഷ് ഹി സഹീ..., ദുനിയാ കിസീ കെ പ്യാര്‍ മേം...., മൊഹബ്ബത് കര്നെ വാലേ....യൂ സിന്ദഗീ കീ രാഹ് മേം...., ബാത് കര്നെ മുജ്ഹെ മുഷ്കില്‍..., അബ്കെ ഹം ബിച്ചടെ...., ഇക് സിതം ഓര്‍ മേരി ജാന്‍..., രഫ്താ രഫ്താ...., ഗുലോം മേം രംഗ് ഭരെ...., ഷോലാ ഥാ...., ബീതെ ഹുവെ കുച്ച് ദിന്‍..., ദര്‍ദ് യുന്‍ ദില്‍സേ ലഗാ..., ഹംകോ ഗം നഹീ ഥാ..., മുജ്ഹ്കോ ആവാസ് ദോ...., തന്ഹാ ഥീ ഓര്‍ ഹമേശാ..., യെ ഝുകീ ഝുകീ നിഗാഹെ....., യാരോ കിസി കി ഖാതില്‍ സെ....
അങ്ങനെയങ്ങനെ പ്രണയവും വിരഹവും ഭക്തിയും ലഹരിയും നിറക്കുന്ന അനേകായിരം ഗസലുകള്‍ നമുക്കായി ബാക്കി വെച്ച് ജനപ്രിയ ഗസലുകളുടെ ഷെഹന്‍ഷ പടിയിറങ്ങിയിരിക്കുന്നു, തന്റെ സതിരുകള്‍ ഉപേക്ഷിച്ച്, ആസ്വാദകരെ കണ്ണീരണിയിച്ച്, നാദങ്ങളുടെ കുളിര്‍മഴ പെയ്യാത്ത ലോകത്തേക്ക്...

ആ നാദ വിസ്മയത്തിന് മുന്നില്‍ ഒരു പിടി ഗസല്‍ പൂക്കള്‍.........
 
(കടപ്പാട്: www.ottamyna.blogspot.com  ബ്ലോഗ്‌: ഒറ്റമൈന)

Monday, 11 June 2012

എന്താണ് ഗസല്‍?

(കടപ്പാട്: 'ബൂലോകം ഓണ്‍ലൈന്‍ പ്രസിദ്ധീകരിച്ച ശ്രീ അജീഷിന്റെ  'എന്താണ് ഗസല്‍' എന്ന ലേഖനം ആണിത്.)

  മലയാള ഗാനാസ്വാദക ലോകത്ത് ഇന്ന് ഗസല്‍ എന്ന പദം സുപരിചിതമാണ്. മലയാളത്തില്‍ ഗസലുകള്‍ എന്ന പേരില്‍ ഗാനങ്ങളുണ്ടാകുന്നു പ്രണയം പശ്ചാത്തലമായി വരുന്ന ഗാനങ്ങളെയെല്ലാം ഗസല്‍ എന്ന് വിശേഷിപ്പിക്കുന്നു. യഥാര്‍ത്ഥത്തില്‍ എന്താണ് ഗസല്‍? മറ്റു ഗാനങ്ങളില്‍ നിന്നും കവിതയില്‍ നിന്നും അതിന്റെ വ്യത്യാസമെന്താണ്?

ഗസല്‍ ഒന്നിലധികം ഈരടികളുടെ (ഷേര്‍) ഒരു സമാഹാരമാണ്. ഈ ഈരടികള്‍ ഓരോന്നും സ്വതന്ത്രമായ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്നതാകാം അല്ലെങ്കില്‍ ഒരേ ആശയം പങ്കുവെക്കുന്നതാകാം. ഒരു ഗസലിലെ ഈരടികളിലോരോന്നിലും ഉപയോഗിച്ചിരിക്കുന്ന പദങ്ങളുടെ എണ്ണം ഏകദേശം തുല്യമായിരിക്കണം. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ഒരു ഗസലിലെ എല്ലാ വരികളുടെ നീളം തുല്യ അളവിലായിരിക്കണം.ഇതിനെ ബെഹെര്‍ എന്ന് വിശേഷിപ്പിക്കുന്നു .

ഗസലിന്റെ രൂപഘടന

റാദിഫ് & മത് ലാ
എല്ലാ ഈരടികളുടെയും രണ്ടാമത്തെ വരി അവസാനിക്കുന്നത് ഒരേ വാക്കിലായിരിക്കണം. ഇതിനെ റാദിഫ് എന്ന് വിളിക്കുന്നു.
എന്നാല്‍ ഗസലിന്റെ ആദ്യ ഈരടിയിലെ രണ്ടു വരികളിലും റാദിഫ് ഉണ്ടാകണം. ഇതിനെ മത് ലാ എന്ന് വിശേഷിപ്പിക്കുന്നു. അതായതു ആദ്യ ഈരടിയിലെ രണ്ടു വരികളും ഒരേ വാക്കില്‍ അവസാനിക്കുകയും അതെ വാക്ക് മറ്റു ഈരടികളുടെ രണ്ടാമത്തെ വരിയില്‍ അവസാനമായി വരികയും വേണം .
ഉദാ:


സരക്തി ജായെ ഹെ രൂക് സെ നകാബ് ആഹിസ്താ ആഹിസ്താ
നികല്‍താ ആ രഹാ ഹെ ആഫ്താബ് ആഹിസ്ത ആഹിസ്താ



ജവാ ഹോനേ ലഗേ ജബ് വോ തോ ഹം സെ കര്‍ ലിയാ പര്‍ദാ
ഹയാ യഖ് ലത് ആയി ഓര്‍ ശബാബ് ആഹിസ്താ ആഹിസ്താ



ശബേ ഫുര്‍കത് കാ ജാഗാ ഹൂം ഫരിഷ്‌തോന്‍ അബ് തോ സോനേ ദോ
കഭി ഫുര്‍സത് മേം കര്‍ ലേനാ ഹിസാബ് ആഹിസ്താ ആഹിസ്താ




വോ ബേ ദര്‍ദീ സെ സര്‍ കാട്ടേ അമീര്‍ ഓര്‍ മേ കഹൂ ഉന്‍ സെ
ഹുസൂര്‍ ആഹിസ്താ ആഹിസ്താ ജനാബ് ആഹിസ്താ ആഹിസ്താ




പ്രശസ്ത ഉര്‍ദു കവി അമീര്‍ മീനായി രചിച്ച ഈ ഗസലിന്റെ ആദ്യ ഈരടികളിലെ വരികള്‍ അവസാനിക്കുന്നത് ‘ആഹിസ്താ ആഹിസ്താ’ എന്നാണ്. അതിനാല്‍ ഈ ഗസലിലെ റാദിഫ് ‘ആഹിസ്താ ആഹിസ്താ’ ആണ്. മറ്റു ഈരടികളുടെ രണ്ടാമത്തെ വരികളും ‘ആഹിസ്താ ആഹിസ്താ’ യില്‍ അവസാനിക്കുന്നു.
ആദ്യ ഈരടികളിലെ രണ്ടു വരികളും ആഹിസ്താ ആഹിസ്താ യില്‍ അവസാനിക്കുന്നു ഇതിനെ മത് ലാ എന്ന് വിശേഷിപ്പിക്കുന്നു.



കാഫിയ


എല്ലാ ഈരടികളുടെയും രാദിഫിനു തൊട്ടു മുന്പായി വരുന്ന വാക്കുകള്‍ ഒരേ പ്രാസത്തിലുള്ളതാകണം.


ഉദാ:


സരക്തി ജായെ ഹെ രൂക് സെ നകാബ് ആഹിസ്താ ആഹിസ്താ
നികല്‍താ ആ രഹാ ഹെ ആഫ്താബ് ആഹിസ്ത ആഹിസ്താ



ജവാ ഹോനേ ലഗേ ജബ് വോ തോ ഹം സെ കര്‍ ലിയാ പര്‍ദാ
ഹയാ യഖ് ലത് ആയി ഓര്‍ ശബാബ് ആഹിസ്താ ആഹിസ്താ


ശബേ ഫുര്‍കത് കാ ജാഗാ ഹൂം ഫരിഷ്‌തോന്‍ അബ് തോ സോനേ ദോ
കഭി ഫുര്‍സത് മേം കര്‍ ലേനാ ഹിസാബ് ആഹിസ്താ ആഹിസ്താ


വോ ബേ ദര്‍ദീ സെ സര്‍ കാട്ടേ അമീര്‍ ഓര്‍ മേ കഹൂ ഉന്‍ സെ
ഹുസൂര്‍ ആഹിസ്താ ആഹിസ്താ ജനാബ് ആഹിസ്താ ആഹിസ്താ


ഇവിടെ ആദ്യ രാദിഫിനു [ആഹിസ്താ ആഹിസ്താ] മുന്പായി വരുന്ന വാക്ക് നക്കാബ് ആണ് അതിനാല്‍ മറ്റു ഈരടികളിലെ രാദിഫിനു മുന്പായി വരുന്ന വാക്കുകളില്‍ പ്രാസമൊപ്പിച്ചു ബ് ‘ല്‍ അവസാനിക്കുന്ന വാക്കുകള്‍ ചേര്‍ത്തിരിക്കുന്നു. ആഫ്താബ് , ശബാബ് , ഹിസാബ് ,ജനാബ് എന്നിങ്ങനെ.


മഖ് താ


അവസാന ഈരടികളില്‍ കവി തന്റെ തൂലിക നാമം ചേര്‍ക്കുന്നതിനെ മഖ്താ എന്ന് വിശേഷിപ്പിക്കുന്നു.ഒരു ചിത്രകാരന്‍ തന്റെ ചിത്രങ്ങളുടെ അടിയില്‍ ഒപ്പ് വരച്ചു ചേര്‍ക്കുന്നതുപോലെയാണിത്.


ഉദാ:


സരക്തി ജായെ ഹെ രൂക് സെ നകാബ് ആഹിസ്താ ആഹിസ്താ
നികല്‍താ ആ രഹാ ഹെ ആഫ്താബ് ആഹിസ്ത ആഹിസ്താ




ജവാ ഹോനേ ലഗേ ജബ് വോ തോ ഹം സെ കര്‍ ലിയാ പര്‍ദാ
ഹയാ യഖ് ലത് ആയി ഓര്‍ ശബാബ് ആഹിസ്താ ആഹിസ്താ




ശബേ ഫുര്‍കത് കാ ജാഗാ ഹൂം ഫരിഷ്‌തോന്‍ അബ് തോ സോനേ ദോ
കഭി ഫുര്‍സത് മേം കര്‍ ലേനാ ഹിസാബ് ആഹിസ്താ ആഹിസ്താ



വോ ബേ ദര്‍ദീ സെ സര്‍ കാട്ടേ അമീര്‍ ഓര്‍ മേ കഹൂ ഉന്‍ സെ
ഹുസൂര്‍ ആഹിസ്താ ആഹിസ്താ ജനാബ് ആഹിസ്താ ആഹിസ്താ



ഇവിടെ അവസാന ഈരടിയില്‍ അമീര്‍ മീനായി തന്റെ തൂലിക നാമം 'അമീര്‍' ചേര്‍ത്തിരിക്കുന്നു.




മറ്റൊരു ഗസല്‍ അബു സെയ്ദ് മുഹമ്മദ് മഖ്ദൂം മുഹയുദിന്‍ രചിച്ചത്. റാദിഫ് ഇവിടെ ഫൂലോം കി, കാഫിയാ 'ത്‘-ല്‍ അവസാനിക്കുന്ന വാക്കുകള്‍, മഖ് താ- തൂലിക നാമം 'മഖ്ദൂം' .


ഫിര്‍ ചിടി രാത് ബാത് ഫൂലോം കി
രാത് ഹെ യാ ബാരാത്ത് ഫൂലോം കി




ഫൂല്‍ കെ ഹാര്‍ ഫൂല്‍ കെ ഗജരെ
ശാം ഫൂലോന്‍ കി രാത് ഫൂലോം കി




ആപ് കാ സാത് സാത് ഫൂലോന്‍ കാ
ആപ് കി ബാത് ബാത് ഫൂലോം കി




ഫൂല്‍ ഖില്‍ത്തെ രഹേന്‌ഗെ ദുനിയാ മേം
റോസ് നികലെഗി ബാത് ഫൂലോം കി




നസരെ മില്‍തെ ഹെ ജാം മില്‍തെ ഹെ
മില്‍ രഹീ ഹെ ഹയാത് ഫൂലോം കി




യെ മഹക്തീ ഹുയീ ഗസല്‍ മഖ്ദൂം
ജൈസേ സെഹരാ മേം ബാത് ഫൂലോം കി




കാലത്തെ അതി ജീവിച്ച ഗസല്‍ സൃഷ്ടാവ് മിര്‍സ അസദുള്ള ഖാന്‍ ഗാലിബിന്റെ ഒരു പ്രശസ്തമായ ഗസല്‍. റാദിഫ് ഇവിടെ ഹോതാ , കാഫിയാ ' ര്‍ ‘-ല്‍ അവസാനിക്കുന്ന വാക്കുകള്‍. മഖ് താ തൂലിക നാമം ഗാലിബ്

യെ ന ഥി ഹമാരി കിസ്മത് കെ വിസാലെ യാര്‍ ഹോതാ
അഗര്‍ ഓര്‍ ജീതേ രഹത്തെ യഹീ ഇന്തസാര്‍ ഹോതാ

തെരെ വാദെ പര്‍ ജീയെ ഹം തോ യെ ജാന്‍ ഝൂട്ട് ജാന
കെ ഖുശീ സെ മര്‍ ന ജാതെ അഗര്‍ എയിത്ബാര്‍ ഹോതാ




കോയീ മേരെ ദില്‍ സെ പൂച്ചെ തെരെ തീരെ നീമേ കഷ്‌കോ
യെ കലിഷ് കഹാന്‍ സെ ഹോതി ജോ ജിഗര്‍ കെ പാര്‍ ഹോതാ




യെ മസായിലെ തസവുഫ് യെ തേരാ ബയാന്‍ ഗാലിബ്
തുെഝ ഹംവലി സംജെതെ ജോ ന ബാദഖ്വാര്‍ ഹോതാ


ഗാലിബിന്റെ മറ്റൊരു ഗസല്‍. റാദിഫ് ഇവിടെ മേം , കാഫിയാ ‘ബ് ‘ല്‍ അവസാനിക്കുന്ന വാക്കുകള്‍. മഖ് താ തൂലിക നാമം ഗാലിബ്

കബ് സെ ഹൂം ക്യാ ബതാവൂം ജഹാനെ ഖരാബ് മേം
ഷബ് ആയെ ഹിജ്ര്! കോ രഖും ഗര്‍ ഹിസാബ് മേം




മുഝ് തക് കബ് ഉന്‌കെ ബസ്‌മേം ആത്താ താ ദോര്‍എ ജാം
സാഖി നെ കുച്ച് മിലാന ദിയാ ഹോ ശരാബ് മേം




താ ഫിര്‍ ന ഇന്തസാര്‍ മേം നീന്ദ് ആയെ ഉമ്ര് പര്‍
ആനേ കാ എഹദ് കര്‍ ഗയെ ആയെ ജോ ഖ്വാബ് മേം




ഗാലിബ് ചുട്ടീ ശരാബ് പര്‍ അബ് ഭീ കഭി കഭി
പീതാ ഹൂം റോസേ അബ്രോ ശബേ മാഹതാബ് മേം



ഗസലിന്റെ ആലാപനം പതിഞ്ഞ സ്വരത്തിലോ ഉച്ചസ്ഥായിലോ ആകാം. ചുരുക്കത്തില്‍ ഗസല്‍ രാദിയ, മത് ലാ, കാഫിയാ, മഖ്താ തുടങ്ങിയ നിബന്ധനകള്‍ക്കുള്ളില്‍ രചിക്കപ്പെടുന്ന ഈരടികളുടെ കാവ്യ സമാഹാരമാണ്
==============================
(കടപ്പാട്: 'ബൂലോകം ഓണ്‍ലൈന്‍ പ്രസിദ്ധീകരിച്ച ശ്രീ അജീഷിന്റെ  'എന്താണ് ഗസല്‍' എന്ന ലേഖനം ആണിത്.)

Saturday, 3 March 2012

രണ്ടു ഗസലുകള്‍ ഷഹബാസ് ആലപിക്കുന്നു


ആല്‍ബം : നീയും നിലാവും
പാട്ട്: പറയാതെ പോയതും...
വരികള്‍ : ടി എ ഷാഹിദ്
സംഗീതം, ആലാപനം, അവതരണം : ഷഹബാസ് അമന്‍



ആല്‍ബം : നീയും നിലാവും
പാട്ട്: നീയും നിലാവും...
വരികള്‍ : ഷഹബാസ് അമന്‍  
സംഗീതം, ആലാപനം, അവതരണം : ഷഹബാസ് അമന്‍
 

Sunday, 25 December 2011

Lilting tune captures many a heart

Birth of a song:Musicians Shankar Mahadevan and Shahbaz Aman at a recording studio in Puthiyara, Kozhikode, on Saturday.
Birth of a song:Musicians Shankar Mahadevan and Shahbaz Aman at a recording studio in Puthiyara, Kozhikode
 
‘Povukayanu njan, Bhavi en margathil pooviricheedilum illennalum…' As the wonderful lines of legendary lyricist P. Bhaskaran came out in the mesmerising voice of Shahbaz Aman, Shankar Mahadevan listened ardently and sang along. Later Mr. Mahadevan and Mr. Aman sang the song without the accompaniment of the orchestra emphasising the beauty of the lyrics once again. It was a refreshing experience for those assembled at the recording studio in Puthiyara, Kozhikode, on Saturday, witnessing the birth of a song that could capture many a heart in 2012.
Mr. Mahadevan was in the city to record the title song for the movie ‘Balyakala Sakhi' based on the novel by the same title by Vaikom Muhammad Basheer. Talking to reporters, he said that it was the first time he was in Kozhikode to record a song and that he was very happy to work alongside Mr. Aman and in a very important project like ‘Balyakala Sakhi'. He hoped he could do justice to the song and expected that it would become a hit.
The song depicts the mental state of the protagonist who leaves his homeland with a lot of expectations.
The music is by renowned Ghazal singer Shahbaz Aman who has used the poems of Rabindranath Tagore, O.N.V. Kurup, Kavalam Narayana Panicker and Sreekumaran Thampi to suit various situations in the movie. However, veteran music director K. Raghavan rendered music to the lyrics of K.T. Muhammad for a special song, which was recorded in the voice of Dr. K.J.Yesudas a few months ago. Singers P. Jayachandran, M.G. Sreekumar and K.S.Chitra have also rendered their voices for the other songs in the movie.
The movie, directed by Pramod Payyannur, is produced by M.B. Mohasin, Edayath Rav and Sajeeb Hashim under the banner of Livin Arts and Esthis Media. Actor Mammootty will play the role of Majeed, the protagonist in the movie which is expected to hit the screens in 2012.
‘Balyakala Sakhi', considered a masterpiece of Mr. Basheer, is one of the most prominent works in Malayalam literature. It has been translated into more than 18 languages.
 

Monday, 21 November 2011

ഹിറ്റ്‌ ചാര്‍ട്ടില്‍ ഇടം നേടി ഷഹബാസിന്‍റെ "ഈ പുഴയും സന്ധ്യകളും...."

   രഞ്ജിത്തിന്‍റെ ഇന്ത്യന്‍ റുപ്പിയില്‍ ഈയിടെ അന്തരിച്ച പ്രശസ്ത കവിയും എഴുത്തുകാരനുമായ മുല്ലനേഴിയുടെ വരികള്‍ക്ക് ഷഹബാസ് അമന്‍ സംഗീതം നല്‍കിയ "ഈ പുഴയും സന്ധ്യകളും...." എന്ന ഗാനം ഈ വര്‍ഷത്തെ മലയാള സിനിമാ ഗാനങ്ങളുടെ ഹിറ്റ്‌ ചാര്‍ട്ടില്‍ ഇടം പിടിച്ചു. ഈ ഗാനത്തിലൂടെ വിജയ്‌ യേശുദാസിന് മലയാളത്തിലേക്കുള്ള ശക്തമായ ഒരു തിരിച്ചു വരവിനു കൂടി അവസരം ഒരുങ്ങിയിരിക്കുന്നു. 

ഷഹബാസ് അമന്‍ 

രഞ്ജിത്ത് 
മുല്ലനേഴി 


വിജയ്‌ യേശുദാസ് 











ചിത്രം: ഇന്ത്യന്‍ റുപ്പീ
സംവിധാനം: രഞ്ജിത്ത് 
വരികള്‍: മുല്ലനേഴി 
സംഗീതം: ഷഹബാസ് അമന്‍ 
പാടിയത്: വിജയ്‌ യേശുദാസ് 


പാട്ടിന്‍റെ വരികള്‍ ഇവിടെ: 

ഈ പുഴയും സന്ധ്യകളും
 നീല മിഴിയിതളുകളും
ഓര്‍മകളില്‍ പീലി നീര്‍ത്തി 
ഓടിയെത്തുമ്പോള്‍ 
പ്രണയിനി നിന്‍ സ്മൃതികള്‍
ഈ പുഴയും  സന്ധ്യകളും...

പ്രണയിനിയുടെ ചുണ്ടുകള്‍ 
ചുംബനം കൊതിക്കവേ 
ചന്ദ്രലേഖ മുകിലിനോടെന്തുചൊല്ലിയറിയുമോ 
പൂനിലാവിന്‍ മണിയറ 
സഖികളായ് താരവൃന്ദമാകവേ
പകര്‍ന്നു തന്ന ലയ ലഹരി മറക്കുമോ... 
ആ ലയ ലഹരി മറക്കുമോ
പുലരിയില്‍ നിന്‍ മുഖം 
തുടുതുടുത്തതെന്തിനോ
ഈ പുഴയും സന്ധ്യകളും..... 

എത്രയെത്ര രാവുകള്‍ 
മുത്തണിക്കിനാവുകള്‍
പൂത്തുലഞ്ഞ നാളുകള്‍
മങ്ങി മാഞ്ഞു പോകുമോ 
പ്രേമ ഗഗനസീമയില്‍ 
കിളികളായി മോഹമെന്ന ചിറകില്‍ നാം 
പറന്നുയര്‍ന്ന കാലവും കൊഴിഞ്ഞുവോ 
ആ സ്വപ്നവും പൊലിഞ്ഞുവോ
കണ്ണുനീര്‍ പൂവുമായ് 
ഇവിടെ ഞാന്‍ മാത്രമായ്

ഈ പുഴയും സന്ധ്യകളും
 നീല മിഴിയിതളുകളും
ഓര്‍മകളില്‍ പീലി നീര്‍ത്തി
ഓടിയെത്തുമ്പോള്‍ 
പ്രണയിനി നിന്‍ സ്മൃതികള്‍

ഈ പുഴയും  സന്ധ്യകളും
നീല മിഴിയിതളുകളും... 

Tuesday, 9 August 2011

Students given ‘do cards'

Police initiative:Gazal Singer and music director Shahabaz Aman presenting a ‘student do card' to a student of Government Model Higher Secondary School, Kozhikode, on the campus on Wednesday. City Police commissioner Anup Kuruvila John is seen

Our Responsibility to Children (ORC), an initiative pioneered by the Kozhikode police to guide children in conflict with law, welcomed students to the new academic year at a programme organised at the Government Model Higher Secondary School on Wednesday.
Noted Gazal singer Shahbaz Aman inaugurated the programme and distributed ‘Student Do Cards' on the occasion.
The ‘Student Do Cards' is a novel programme of the ORC implemented in all the 10 schools that come under the project.
They include Government Higher Secondary Schools in Menchanda, Kundoopparambu, Nadakkavu and Kunnamangalam besides Government Ganapath Schools in Chalappuram and Feroke, Zamorin's Higher Secondary School in Thali, BEM Higher Secondary School and JDT Islam Higher Secondary School. Students of these schools will get a card with messages that will help them in life — on how to behave on the school premises and how to guard themselves against social evils.
City Police Commissioner Anup Kuruvila John presided over the function. DYSP Shoukath Ali, ORC coordinator C. Mohammed Anas and Assistant Police Commissioner Mohanachandran were present on the occasion. An ORC Help Desk was set up at the venue to guide students.
(THE HINDU, June 2, 2011)

രഞ്ജിത്തിന്‍റെ പുതിയ സിനിമക്ക് സംഗീതമൊരുക്കി ഷഹബാസ്

സംവിധായകന്‍ രഞ്ജിത്ത് പ്രിഥ്വിരാജിനെ നായകനാക്കി ഒരുക്കുന്ന പുതിയ ചിത്രമായ 'ഇന്ത്യന്‍ റുപീ' യില്‍ ഷഹബാസ് അമന്‍ സംഗീതമൊരുക്കുന്നു. വരികളൊരുക്കിയത് മുല്ലനെഴിയും വീ ആര്‍ സന്തോഷുമാണ്‌.
   














Monday, 11 July 2011

Soothing renditions- New album from Shahabaz -'Sajni..."

Shahabaz Aman comes out with a new album of Malayalam ghazals.
‘Sajnee,' Shahabaz Aman's new album of Malayalam ghazals, contains some pleasing songs.
There are eight tracks in the album, seven of which have been composed by Shahabaz. He has sung all but one of the songs as well. But it is Gayatri's ‘Hey gayakaa...' that stands out. It has the best tune and the singer's gossamer-like vocals take it to another level.
Well composed
Among the songs that Shahabaz has sung, ‘Manninadiyil…' sounds the best. It has been composed well and has the best lyrics (written by Veeran Kutty) of the album. The works of several lyricists, both up-and-coming and veterans, are featured in the album.
One of the attractions of the album is the famous song, ‘Othupalli…' written by the late P.T. Abdurahiman and made famous by composer K. Raghavan and singer V.T. Murali in the film ‘Thenthulli.' Shahabaz has used the song's original tune composed by Vadakara Krishnadas. And he has sung it with passion; this number evokes nostaliga.
The title track of the album is a revised version of ‘The Soul of Anamika in Black & White,' a song from his earlier album. It retains the same tune but includes new lines, written by Shahabaz himself.
‘Sajnee' may not live quite up to the expectations generated by Shahabaz's last album ‘Alakalkku', but it is undoubtedly a welcome addition to the thin but improving volume of Malayalam ghazals.

(Courtesy: THE HINDU)

Sunday, 19 June 2011

ആല്‍ബം റിലീസ് : "സജിനീ...." ഷഹബാസ് അമന്‍

      പ്രമുഖ ഗസല്‍ ഗായകനും സംഗീതസംവിധായകനുമായ ഷഹബാസ് അമന്‍ പുതിയ ആല്‍ബം പുറത്തിറക്കി. സജ്‌നി എന്നാണ് പുതിയ ആല്‍ബത്തിന്റെ പേര്. മന്ത്രി എം.കെ മുനീര്‍, കളക്ടര്‍ പി.ബി. സലീമിനു നല്കിയാണ് ആല്‍ബം പ്രകാശനം ചെയ്തത്. കോഴിക്കോട്ട് പ്രകാശനം ചെയ്തു. എട്ട് പാട്ടുകളാണ് ആല്‍ബത്തിലുള്ളത്.

പി.ടി അബ്ദുറഹിമാന്‍, ഡോക്ടര്‍ കവിത ബാലകൃഷ്ണന്‍, വീരാന്‍കുട്ടി, എന്‍.പി സജീഷ്, പ്രദീപ് അഷ്ടമിച്ചിറ, കബീര്‍, ഡി.സന്തോഷ്, എന്നിവരുടെ വരികള്‍ക്കാണ് ഷഹബാസ് ഈണമിട്ടിരിക്കുന്നത്. ഷഹബാസിനൊപ്പം പ്രമുഖ ഗായിക ഗായത്രിയും ഗാനങ്ങള്‍ ആലപിക്കുന്നുണ്ട്. എട്ട് പാട്ടുകളാണ് ആല്‍ബത്തിലുള്ളത്.

ഇതിന് മുമ്പ് സോള്‍ ഓഫ് അനാമിക ഇന്‍ ബ്ലാക്ക് ആന്റ് വൈറ്റ്, നീയും നിലാവും, ജൂണ്‍ മഴയില്‍, അലകള്‍ക്ക് തുടങ്ങിയ ആല്‍ബങ്ങള്‍ ഈ ഗായകന്‍ പുറത്തിറക്കിയിട്ടുണ്ട്. ഗസലിന്റെ മനോഹാരിത മലയാളത്തിലും വിജയകരമായി പരീക്ഷിച്ച ഈ ആല്‍ബങ്ങളെല്ലാം സംഗീതപ്രേമികള്‍ക്ക് വ്യത്യസ്തമായ ഒരു അനുഭവമായിരുന്നു.

പാര്‍സിയിലൂടെ ഉറുദുവില്‍ ചേക്കേറി അവിടെ മാത്രം ഒതുങ്ങി നിന്ന ഗസലിന്റെയും സുഫി സംഗീതത്തിന്റെയും സൗരഭ്യം മലയാളത്തിലേയ്ക്ക് സന്നിവേശിപ്പിക്കുന്നതിന്റെ സുഖമാണ് ഷഹബാസിലൂടെ ആസ്വാദകര്‍ക്ക് ലഭിയ്ക്കുന്നത്.

പ്രണയാര്‍ദ്രമായ സ്വരത്തില്‍ അദ്ദേഹത്തിന്റെ വ്യത്യസ്തമായ ആലാപനശൈലികൂടിയാകുമ്പോള്‍ ശരിയ്ക്കും ഓര്‍ത്തുവയ്ക്കാവുന്നവായായി മാറുന്നു ഈ ആല്‍ബങ്ങളെല്ലാം. മാധവിക്കുട്ടി, റോസ് മേരി , റഫീക്ക് അഹമദ്, ഓ എന്‍ വി ,എ. അയ്യപ്പന്‍, കടമ്മനിട്ട, ഡി.വിനയചന്ദ്രന്‍, സച്ചിദാനന്ദന്‍ തുടങ്ങിയവരുടെ കവിതകള്‍ക്കും ഷഹബാസ് സംഗീതാവിഷ്‌കാരം നല്‍കിയിട്ടുണ്ട്.

 (പ്രകാശനത്തിന്റെ കൂടുതല്‍ ഫോട്ടോകള്‍ക്ക് ബിജു ഇബ്രാഹിമിന്റെ ഫേസ്ബുക്ക്‌ ലിങ്ക് സന്ദര്‍ശിക്കുക:  
http://www.facebook.com/media/set/?set=a.2026070285802.166986.1065374819#!/media/set/?set=a.2026070285802.166986.1065374819

Saturday, 29 May 2010

അലകള്‍ക്ക്..



 ഈ ഗാനങ്ങള്‍ ‍കാത്തു സൂക്ഷിക്കുന്നതിനെ ചൊല്ലി നമ്മള്‍ ‍വ്യാകുലപ്പെടേണ്ട. ഒരു വാദ്യോപകരണം തകരുന്നെങ്കില്‍ സാരമില്ല. വന്നണഞ്ഞ ഇവിടം സംഗീതമയം! തന്ത്രികളുടേയും, ഓടക്കുഴലിന്റേയും വീചികള്‍ ‍അന്തരീക്ഷത്തിലേക്കുയരുന്നു. ലോകത്തിലെ കിന്നരമൊക്കെയും കത്തിപ്പോകുകിലെന്ത്....? നിഗൂഡമായി, വാദ്യങ്ങള്‍ ‍അപ്പോഴും ശബ്ദിച്ചുകൊണ്ടിരിക്കും.


മലയാളത്തിലെ പ്രശസ്തരുടെ കവിതകള്‍ ഗസല്‍ രൂപത്തില്‍ നിങ്ങള്ക്ക് മുന്‍പില്‍ കൊണ്ട് വരാനുള്ള എന്റെ ഒരു പാഴ് ശ്രമമാണ്“ അലകള്‍ക്ക് “ എന്ന രൂപത്തില്‍. ‍ഗസല്‍ സംഗീതത്തെ മലയാളത്തിലേക്ക് കൂട്ടികൊണ്ട് വരാനുള്ള ആത്മാര്‍ത്ഥവും മഹത്തരവുമായ ശ്രമവും ത്യാഗവും എം.എസ്. ബാബുരാജും, പി. ഭാസക്കരനും,മെഹബൂബും, യൂസഫലി കേച്ചേരിയും തൊട്ട് ഉമ്പായ് ഉള്‍പ്പെടെയുള്ളവര് ‍നടത്തുകയും ഇപ്പോഴും അത് തുടരുകയും ചെയ്യുന്നുണ്ട്.പദങ്ങളുടെ അലഭ്യത, ഭാവനാപരവും രചനാപരമായ പരിമിതികള്‍ തുടങ്ങിയ കാര്യങ്ങള്‍കൊണ്ട് പലപ്പോഴും ഗസല്‍ മലയാളത്തില്‍ വഴങ്ങാതെയൊ പിടിതരാതെ നില്‍ക്കുന്നതിന്കാരണമായി പലരും ചൂണ്ടികാണിക്കുന്നുണ്ട്.ശരിയാണ്, ഉറുദുവിലല്ലാതെ ഗസല്‍ എന്ന ചിന്ത യാഥാര്‍ത്ഥ്യമാക്കുക സാധ്യമല്ലായെന്ന് തീര്‍ത്തും പറയാം.


എന്നാല്‍ ഒന്നിന്റേയും ഡിസ്ക്കഷന്‍ അവസാനിക്കാത്തതുകൊണ്ട് ചിന്ത മറ്റൊന്നായി.ഉത്തുംഗനായ ഗാലിബ് വരുന്നതിന് മുന്‍പ് ഉറുദ് കവിതയും നല്ല പ്രതലത്തിലാണോ സ്ഥിതി ചെയ്തിരുന്നത് ? ഇപ്പോഴും പല ഗസലുകളുടേയും നില രചനാപരമായി തൃപ്തികരമാണോ..?പറഞ്ഞ കാര്യങ്ങല്‍ തന്നെ പറഞ്ഞ്കൊണ്ടിരിക്കുന്ന ഒരു പെരിഫറല്‍ രീതി ഗസലുകള്‍ക്ക്ഒരു പരിമിതമായ ചുറ്റുവട്ടം നല്‍കുന്നതായി സൂഷ്മനിരീക്ഷണത്തില്‍ കാണാം.ഉറുദുഭാഷയുടെ ജനതികസിദ്ധിയും ഭംഗിയും കൊണ്ട് അവ നമ്മെ അലോസരപ്പെടുത്താതിരിക്കുന്നു.ഗാലിബിന് മുമ്പോ പിമ്പോ അതുപൊലൊരെഴുത്ത് ഉണ്ടായിട്ടില്ലായെന്നാണ് എന്റെ അഭിപ്രായം.ആ നിലക്കാണ് മലയാള ഭാഷയില്‍ വേറിട്ട ഒരു ഗസല്‍ രീതി സാധ്യമാവുമോയെന്ന ഒരു ചര്‍ച്ചയിലാണ്“‘ അലകള്‍ക്ക് “‘ എന്ന ഗസല്‍ ആല്‍ബം രൂ‍പപ്പെട്ടു വന്നത്.


ചിന്തകള്‍ കാട് കയറിയപ്പോള്‍,... എഴുതുകൊണ്ടിരിക്കുന്ന നമ്മുടെ സീരിയസ് പൊയെറ്റ്സ് തന്നെയാണ് യഥാര്‍ത്ഥത്തില്‍ ഇതില്‍ ഇടപെടാന്‍ അല്ലെങ്കില്‍ ഇതിന് സമാരംഭം കുറിക്കുവാന്‍ യോഗ്യര്‍ എന്ന്ഞങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞു. വരാനിരിക്കുന്ന സര്‍ഗ്ഗ രചനാപരതയെ ഈ ശ്രമം കാര്യമായിസ്വാധീനിച്ചെങ്കില്‍ എന്ന ഒരാഗ്രഹവും അതിമോഹവും ഇതോടൊപ്പം കടന്നുവന്നുവെന്ന്സത്യസന്ധമായി പറഞ്ഞുകൊള്ളട്ടെ.ആ നിലക്ക് “ പ്രവാസി ” എന്ന സബ്ജക്റ്റുമായി മലയാളത്തിലെ അതി പ്രശസ്തരായ 9 കവികളെഞങ്ങള്‍ സമീപിക്കുന്നത് - കമലാദാസ് - സച്ചിദാനന്ദന്‍ - ഡി. വിനയചന്രന്‍ - കടമ്മനിട്ട - റോസ്മേരി, റഫീഖ് അഹമ്മദ് - മോഹനകൃഷ്ണന്‍ കാലടി - ടി.പി. അനില്‍കുമാര്‍ - പുതിയ ഒരെഴുത്തുകാരി സെറീന. പ്രവാസിയെന്ന സബ്ജക്റ്റ് സസന്തോഷം ഇവര്‍ ഏവരും സ്വീകരിക്കുകയും, എന്നാല്‍ നമ്മുടെ ഭാഷയുടെ ഘടന, ഭൂപ്രകൃതി എന്നിങ്ങനെയുള്ള ഘടകങ്ങളുമായി ഒത്തുപോകുന്ന നിലയിലാണ് കവിതകൾ  ‍സ്വാംശീകരിച്ചിട്ടുള്ളതെന്നും പറഞ്ഞുകൊള്ളട്ടെ. അതേ സമയം തീര്‍ത്തും വേറിട്ടൊരു മൌലികത ഇതില്‍പ്രത്യക്ഷമാണുതാനും.


ഈവ്വിധം പ്രത്യേകം സമയമെടുത്ത് രചിക്കപ്പെട്ടവയാണ് സച്ചിദാനന്ദന്‍, വിനയചന്രന്‍, റഫീക്ക് അഹമ്മദ്,മോഹനകൃഷ്ണന്‍, അനില്‍കുമര്‍, സെറീന എന്നിവരുടെ കവിതകള്‍. മാധവികുട്ടി, റോസ്മേരി, കടമ്മനിട്ട എന്നിവരുടേത് ഇതില്‍ ചേര്‍ത്തുവെച്ചത് മനപൂര്‍വ്വമല്ല. ഗസല്‍ എക്കാലവും ഇമോഷനെ മുന്നില്‍ നിര്‍ത്തിയിട്ടുള്ള ഒരു കാവ്യശാഖയാണെന്ന സത്യം മറക്കാതിരിക്കാന്‍ തന്നെയാണ്. ഇവരുടെ കവിതകള്‍ മുമ്പ് രചിക്കപ്പെട്ടതും അതിന്റെ വൈകാരികത കൊണ്ട് എന്നും ഇവിടെ ഉണ്ടായേക്കാവുന്നതുമായ രചനകളാണ്.കമലാദാസിന്റെ കാല്പനികത ഉള്‍ക്കൊള്ളിക്കാനാവാതെ അതിലെ വികാരം സംഗീതത്തിലേക്ക് മാറ്റിയെഴുതാനാവാതെ നമുക്ക് മലയാളത്തില്‍ ഒരു ഗസല്‍ സാധ്യമാകുമോ.....?


റോസ്മേരിയുടേതായി ഇതില്‍ ചേര്‍ത്തിരിക്കുന്ന കവിത യാദൃശ്ചികമായി ഒരു സമാഹാരത്തില്‍ കണ്ടെത്തിയതാണ്. അതില്‍ ഒരിടത്ത് “ ഹൃദയത്തില്‍നിന്നൂം ഒരു നിലവിളിപുറപ്പെട്ടുപോയിട്ടുണ്ട്, അവിടത്തെ ശ്രവണപുടങ്ങളിലെന്നെങ്കിലും അത് എത്തിച്ചേരുകയുണ്ടാകുമോ...” എന്നു റോസ്മേരി ആധിപ്പെടുന്നുണ്ട്. സത്യമുള്ള ആ ചിന്തയെ മഹാപ്രഭുവിന്റെ കാതിങ്കലെത്തിക്കാന്‍ ഞങ്ങള്‍ ഒരു നിമിത്തമായതാവാം.


കടമ്മനിട്ടയുടേതായി ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്, റോബര്‍ട്ട് ഫ്രോസ്റ്റിന്റെ വിഖ്യാത വചനം സ്വതന്ത്രമായി മൊഴിമാറ്റിയതാണ്. മരണത്തിന് തൊട്ടു മുമ്പ് അദ്ദേഹത്തെ കാണാന്‍ പോയപ്പോള്‍, അവിടെ അദ്ദേഹത്തൊടൊപ്പം ചിലവഴിച്ച ഒരു ശാന്തനിമിഷത്തിലാണ് ഇതൊരു “‘ഗസലാക്കിക്കോട്ടെ” എന്ന ചോദ്യത്തിന് അതെ എന്നദ്ദേഹം പ്രതിവചനമായത്.എന്നാല്‍ ഇത് പെട്ടെന്നുണ്ടായതൊന്നുമല്ല. സത്യത്തില്‍ മസ്കറ്റിലെ ഇപ്പോഴും തര്‍ക്കം തീര്‍ന്നിട്ടില്ലാത്ത ഞങ്ങളുടെ ചില ചിന്തയൊടൊപ്പം ഉടലെടുത്തതാണ്
 “ പ്രവാസി ” അലകള്‍ക്കപ്പുറത്തുള്ളവന്‍ - “ അലകള്‍ക്ക് “‘. ഇനി നിങ്ങള്‍ കേട്ടുകൊള്‍ക, ഡിസ്ക്കഷന്‍ അവസാനിക്കുന്നില്ല.

-സ്വന്തം 
ഷഹബാസ് അമന്‍ 


"അലകള്‍ക്ക്..." ആല്‍ബത്തിലെ പാട്ടുകള്‍ 


1- അലയൊതുങ്ങിയ........ കമലാദാസ്


2- മകരക്കുളിരില്‍............സച്ചിദാനന്ദന്‍


3- തീയലകളാല്‍.............. വിനയചന്ദ്രന്‍


4- ഒരിലാ........................റോസ്മേരി


5- ദൂരെ..........................റഫീക്ക് അഹമ്മദ്


6- ചരടുമുറിഞ്ഞൊരു........മോഹനകൃഷ്ണന്‍


7- പായ്മരം തകര്‍ന്ന........അനില്‍കുമാര്‍


8- ഒട്ടുമുറങ്ങാത്ത.............സെറീന


9- മനോഹരം മഹാവനം...കടമ്മനിട്ട


Music - Shahabaz Aman


Singers - Shahabaz Aman & Gayatri


Keyboards - Roy George


Sarangi - Fayazkhan


Guitar - Bennet Roland


Sitar - Rafiquekhan


Oud - Berni


Creative contribution & Guidance - K.M. Gafoor Muscat


Producers: Manohar Manikkath, Dinesh Muscat


For CDs: ektharamuscat@gmail.com