രഞ്ജിത്തിന്‍റെ ഇന്ത്യന്‍ റുപ്പിയില്‍ ഈയിടെ അന്തരിച്ച പ്രശസ്ത കവിയും എഴുത്തുകാരനുമായ മുല്ലനേഴിയുടെ വരികള്‍ക്ക് ഷഹബാസ് അമന്‍ സംഗീതം നല്‍കിയ "ഈ പുഴയും സന്ധ്യകളും...." എന്ന ഗാനം ഈ വര്‍ഷത്തെ മലയാള സിനിമാ ഗാനങ്ങളുടെ ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിച്ചു. ഈ ഗാനത്തിലൂടെ വിജയ് യേശുദാസിന് മലയാളത്തിലേക്കുള്ള ശക്തമായ ഒരു തിരിച്ചു വരവിനു കൂടി അവസരം ഒരുങ്ങിയിരിക്കുന്നു.
ഷഹബാസ് അമന്‍ |
രഞ്ജിത്ത് |
മുല്ലനേഴി |
വിജയ് യേശുദാസ് |
ചിത്രം: ഇന്ത്യന്‍ റുപ്പീ
സംവിധാനം: രഞ്ജിത്ത്
വരികള്‍: മുല്ലനേഴി
സംഗീതം: ഷഹബാസ് അമന്‍
പാടിയത്: വിജയ് യേശുദാസ്
പാട്ടിന്‍റെ വരികള്‍ ഇവിടെ:
ഈ പുഴയും സന്ധ്യകളും
നീല മിഴിയിതളുകളും
ഓര്‍മകളില്‍ പീലി നീര്‍ത്തി
ഓടിയെത്തുമ്പോള്‍
പ്രണയിനി നിന്‍ സ്മൃതികള്‍
ഈ പുഴയും സന്ധ്യകളും...
പ്രണയിനിയുടെ ചുണ്ടുകള്‍
ചുംബനം കൊതിക്കവേ
ചന്ദ്രലേഖ മുകിലിനോടെന്തുചൊല്ലിയറിയുമോ
പൂനിലാവിന്‍ മണിയറ
സഖികളായ് താരവൃന്ദമാകവേ
പകര്‍ന്നു തന്ന ലയ ലഹരി മറക്കുമോ...
ആ ലയ ലഹരി മറക്കുമോ
പുലരിയില്‍ നിന്‍ മുഖം
തുടുതുടുത്തതെന്തിനോ
ഈ പുഴയും സന്ധ്യകളും.....
എത്രയെത്ര രാവുകള്‍
മുത്തണിക്കിനാവുകള്‍
പൂത്തുലഞ്ഞ നാളുകള്‍
മങ്ങി മാഞ്ഞു പോകുമോ
പ്രേമ ഗഗനസീമയില്‍
കിളികളായി മോഹമെന്ന ചിറകില്‍ നാം
പറന്നുയര്‍ന്ന കാലവും കൊഴിഞ്ഞുവോ
ആ സ്വപ്നവും പൊലിഞ്ഞുവോ
കണ്ണുനീര്‍ പൂവുമായ്
ഇവിടെ ഞാന്‍ മാത്രമായ്
ഈ പുഴയും സന്ധ്യകളും
നീല മിഴിയിതളുകളും
ഓര്‍മകളില്‍ പീലി നീര്‍ത്തി
ഓടിയെത്തുമ്പോള്‍
പ്രണയിനി നിന്‍ സ്മൃതികള്‍
ഈ പുഴയും സന്ധ്യകളും
നീല മിഴിയിതളുകളും...
ഈ പുഴയും സന്ധ്യകളും നീല മിഴിയിതളുകളും.. is my favorie, i love this song, Thank you Mr. Shahabaz Aman
ReplyDelete