പാവപ്പെട്ട കുറേ ആളുകളോട് കെട്ടിപ്പെറുക്കി എവിടേക്കെങ്കിലും പോയ്ക്കൊള്ളാന്‍ !എവിടെപ്പോവാന്‍ ?എല്ലാ പങ്കു കച്ചവടക്കാരും ഒറ്റക്കെട്ടാനെന്നറിയുക..മതഫാഷിസം മൂലധന ഫാഷിസത്തിനു വഴി മാറിക്കൊടുത്തതായി ബുദ്ധിയുള്ളവര്‍ നിരീക്ഷിക്കുന്നു .സംസ്കാരം ഒഴിച്ചുള്ള മറ്റെല്ലാ സമ്പാദ്യങ്ങളും പ്രത്യേകിച്ചും സുഖിച്ചു ജീവിക്കാന്‍ ആവശ്യമായ പണം തന്നെ ആണ് അവരുടെ പ്രശ്നമെന്ന് കരുതപ്പെടുന്നു .അതിനാല്‍ത്തന്നെ പരസ്പരം രക്ഷിക്കാന്‍ ലോക ശ്രദ്ധ മാറ്റലാണ് ആവശ്യമെങ്കില്‍ അതിനു വേണ്ടി വിമാനം വെടിവെച്ചിടാനോ വലിയ കാര്നിവലുകള്‍ നടത്താനോ അവര്‍ക്ക് യാതൊരു പ്രയാസവുമില്ല .
എന്നാല്‍ മറുവശത്ത് നമ്മളും വേണം ചിലത് അറിയാന്‍ ! പ്രിയരേ ...ഏതു വിശ്വാസങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയാലും ഏതു വര്‍ഗ്ഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയാലും അതിന്‍റെ ദുരിതങ്ങള്‍ ഏറ്റവും അധികം അനുഭവിക്കേണ്ടി വരിക സ്തീകളും കുട്ടികളുമാണ് .പുരുഷന്മാര്‍ പാറക്കല്ല് പോലെ നില്‍ക്കാന്‍ നോക്കുമ്പോള്‍ ആദ്യം നിലംപരിശാകുന്നത് പെട്ടെന്ന്‍ പൊടിയുന്ന ചങ്കും നിഷ്കളങ്കബാല്യവും തന്നെയായിരിക്കും .പിഞ്ചുപൈതങ്ങള്‍ മുറിവേറ്റും ചേതനയറ്റും കിടക്കുന്ന കാഴ്ചയാണ് നിങ്ങളെ ആദ്യം കരയിപ്പിക്കുക .തളര്‍ത്തുക .അത് തന്നെയാണ് എല്ലാ യുദ്ധങ്ങളുടെയും ഉള്ളുകള്ളി .ഏറ്റവും പ്രിയപ്പെട്ടതിനെ നിങ്ങളില്‍ നിന്നും കവര്‍ന്നെടുത്താലാണ് ശരിക്കും നിങ്ങള്‍ നിരായുധര്‍ ആകുന്നത്. താന്താങ്ങള്‍ ഉപയോഗിച്ചിരുന്ന ഏറ്റവും വലിയ ആയുധം കട്ടിയുണ്ട് എന്ന് വെറുതെ വിചാരിച്ചിരുന്ന നേര്‍ത്ത ഒരു മനസ്സ് മാത്രം ആയിരുന്നു എന്നും അത് ലോഹ നിര്‍മ്മിതം അല്ലായിരുന്നു എന്നും അപ്പോള്‍ മാത്രമാണ് നിങ്ങള്‍ തിരിച്ചറിയുക .
ലോകത്ത് നടക്കുന്ന എല്ലാ യുദ്ധങ്ങളും ഒന്നുകില്‍ ദൈവത്തിലേക്ക് അല്ലെങ്കില്‍ ചെകുത്താനിലേക്ക് ENTER ചെയ്യാനുള്ള രഹസ്യ കോഡിനെ ചോല്ലിയുള്ളതാണ് .ഏതു യുദ്ധത്തിലും അതെ.കുരുക്ഷേത്രത്തില്‍ ഇത് ധര്മ്മാധര്‍മ്മം എന്നറിയപ്പെടുന്നു .ആരുടെതാണ് ശരിയായ പാസ് വേഡ് എന്നതാണ് തര്‍ക്കം.OPENകണക്ഷനുകളെല്ലാം അടഞ്ഞടഞ്ഞുകൊണ്ടേയിരിക്കുമ്പോള്‍ ഒരാള്‍ മറ്റെയാളെ കടിച്ചു കീറുന്നത് തീര്‍ച്ചയായും രഹസ്യ കോഡിന്‍റെ പേരില്‍ ത്തന്നെ ആയിരിക്കും .രാഷ്ട്രീയമായി എത്ര വ്യാഖ്യാനിക്കാന്‍ ശ്രമിച്ചാലും വിശ്വാസങ്ങളുടെ നേര്‍ത്ത അതിര്‍ വരമ്പുകളില്‍ തന്നെയാണ് ഒടുവില്‍ നിങ്ങള്‍ ചെന്നെത്തുക .മേല്‍പ്പറഞ്ഞ ഡിവൈസുകളുടെ അപ്പുറത്തും ഇപ്പുറത്തും നിന്നുകൊണ്ട് തന്നെയാണ് അടികൂടുക .ഒരു സംശയവും വേണ്ട .എന്തെന്നാല്‍ ഇവിടെ ഓരോരുത്തരും ഓരോരോ കോഡുകള്‍ ഉപയോഗിച്ചുകൊണ്ട് തന്നെയാണ് ജീവിക്കുന്നത്.അത് അങ്ങനെതന്നെ ആയിരിക്കുകയും ചെയ്യും.ആവട്ടെ .പക്ഷെ , ബുദ്ധിയുള്ളവരും മുതിര്‍ന്നവരും ചേര്‍ന്ന്‍ ചരിത്രവും ചരിത്രാതീതവും ചേര്‍ത്ത് ഊതിയൂതി ആളിക്കത്തിക്കുന്ന തീയില്‍പ്പെട്ട്പിഞ്ചുപൈതങ്ങള്‍ ആണ് വെന്തു മലക്കുന്നത് .ഇന്നില്ലാത്ത ആ കുഞ്ഞുങ്ങള്‍ക്ക് തങ്ങളുടേതായ ജീവിത കാരണങ്ങള്‍ സ്വയം കണ്ടെത്തുവാന്‍ ഇത്തിരി കൂടി നെടുപ്പം വെക്കണമായിരുന്നു .ആരെങ്കിലുമൊക്കെ കുളിപ്പിച്ച് ഉടുപ്പിടുവിച്ച്അന്നവും അക്ഷരവും കൊടുത്ത് ഒന്ന്‍ പൊറ്റി വലുതാക്കി,സ്വന്തമായി ചിന്തിക്കാനുള്ള പ്രായം വരെ എത്തിക്കണ മായിരുന്നു .ഇല്ല ..അതിനു സമ്മതിക്കുന്നില്ല എത്ര സങ്കടം ..അമ്മമാരുടെ ഒക്കത്ത് നിന്നുമല്ലേ അവരില്ലാതാകുന്നത് ?നിങ്ങളില്‍ ആരുടെ PASSWORD ആണ് സുഹൃത്തുക്കളേ ശരി?? ദൈവത്തിലേക്കുള്ള സീക്രട്ട് കോഡ് കറക്ററ്ആണോ എന്നറിയാന്‍ ഭൂമിയില്‍ നിങ്ങള്‍ സ്ഥാപിച്ചിരിക്കുന്ന POWER BOXഎവിടെയാണ് സ്ഥിതി ചെയ്യുന്നത് ?അത് വെടിവെച്ചിടാനുള്ള ഉണ്ടകളാണോ ഈ പാവങ്ങളുടെ നെഞ്ചില്‍ തറക്കുന്നത്?നമ്മള്‍ എല്ലാവരും ചേര്‍ന്ന്‍ ജൂതരും മുസ്ലിംകളും ക്രിസ്തീയരും ഹിന്ദുക്കലുമൊക്കെയായി പകിട കളിച്ചുകൊണ്ടിരിക്കുമ്പോള്‍ കശക്കിയെറിയുന്ന തായംകല്ലുകള്‍ ഏതു കള്ളിയില്‍ച്ചെന്നു വീഴുന്നുവോ അവിടെയാണോ അടുത്ത ബോംബ് വര്‍ഷിക്കുക?
പ്രിയമുള്ളവരേ ..ഒരു കാര്യം പറയാന്‍ അനുവദിക്കുക .സയണിസ്റ്റ് ആയാലും ശരി ഫാഷിസ്റ്റ് ആയാലും ശരി ഇനി അതൊന്നുമല്ലാത്ത ആളായാലും ശരി സ്വന്തം കൂട്ടത്തിലുള്ള ആള്‍ അയാല്‍പ്പോലും മറ്റൊരാളെ ഒരു നിലയിലും ഉള്‍ക്കൊള്ളാന്‍ ക ഴിയാത്ത സ്വഭാവമാണെങ്കില്‍ അതിനെ നമ്മള്‍ വേറെത്തന്നെ തിരിച്ചറിയേണ്ടതുണ്ട്.IT IS DANGEROUS! വലിയ യുദ്ധങ്ങള്‍ അങ്ങനെയുള്ള മനസ്സുകളില്‍ നിന്ന് തന്നെയാണ് ആരംഭിക്കുന്നത് .അല്ലാതെ ,ജൂതനെന്നും ഹിന്ദുവെന്നും മുസ്ലിമെന്നും ക്രിസ്ത്യനെന്നും കണ്ടല്ല ഒരാളിനെയോ ഒരു സമൂഹത്തെയോ നമ്മള്‍ വെറുക്കുന്നെങ്കില്‍ വെറുക്കേണ്ടത്. ക്രൂരന്മാര്‍ എല്ലാവരും ഒറ്റക്കെട്ടാണെന്നോര്‍ക്കുക . പള്ളിമുറ്റത്തായാലും അമേരിക്കന്‍ പട്ടാളത്തിലായാലും .മറുവശത്ത് നല്ലവരെല്ലാം നല്ലവര്‍ തന്നെയായിരിക്കുമെന്നും അറിയുക. അത് ഇനി അമ്പലമുറ്റത്തായാലും പാലസ്തീനിലയാലും.എല്ലാവരും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നത് ഗാസയിലെ പാവങ്ങളോടആണ്.സ്വന്തം നാട്ടില്‍ ജീവിക്കാനുള്ള അവരുടെ മൌലിക അവകാശത്തെച്ചോല്ലിയാണ്!എല്ലാവരും കരയുന്നത് നിന്ദിതരെ ഓര്‍ത്താണ്.5000 വര്ഷം പഴക്കമുള്ള കണ്ണീരാണെന്നോര്‍ക്കണം.ഏന്ത്കൊണ്ട്?ചിന്തിക്കൂ.. ചിന്തിക്കൂ ..
വിവാ ഗാസ ! !നിങ്ങള്‍ വരും കുട്ടികളേ...ഒരിക്കല്‍ !!ഇന്നത്തെപ്പോലെ ആയിരിക്കില്ല അന്ന് പാലസ്തീന്‍ !എന്തെന്നാല്‍ ,എല്ലാം എല്ലായ്പ്പോഴും ഒരുപോലെ ആയിരിക്കുകയില്ല !
Shahabaz Aman via Facebook
No comments:
Post a Comment