Monday, 3 December 2012

'ഓം അല്ലാഹ്' - ഷഹബാസ് അമന്റെ ആദ്യപുസ്തകം മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിക്കുന്നു



ഗസല്‍ ഗായകനും സംഗീത സംവിധായകനും കോളമിസ്റ്റുമായ ഷഹബാസ് അമന്റെ  ആദ്യപുസ്തകം
'ഓം അല്ലാഹ്' -  ഡിസംബര്‍ 9 -നു മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിക്കുന്നു. പന്തും പാട്ടും നേര്‍ച്ചയും
വിളക്കും മാത്രമല്ല, മെഹ്ദി ഹസ്സനും മറഡോണയും റൂമിയും നുസ്റത്തും ജോണ് ലെനനും യേശുദാസും മൈക്കിള്‍ ജാക്സനും ചെഗുവേരയും ലൂയി ബുനുവലും നാടോടിക്കാറ്റും സ്പെയ്നും
മഞ്ജു വാര്യരും മലപ്പുറവും ഹാര്മോ‍ണിയത്തിന്റെ കട്ടകള്‍ക്കിടയിലെന്നപോലെ കലരുന്നുണ്ട് ഈ പുസ്തകത്തില്‍. അതിനാല്‍ അപരിചിതമായ വായനയ്ക്ക് എല്ലാ നിലയിലും നമ്മള്‍ നിര്‍ബന്ധിതമായി തീരുന്നു.


ഓം അല്ലാഹ്
ഗ്രന്ഥകര്‍ത്താവ്‌:  ഷഹബാസ് അമന്‍
പ്രസിദ്ധീകരണം: മാതൃഭൂമി ബുക്സ്
മുഖവില: 125 രൂ.
പ്രസാധനം: ഡിസംബര്‍ 9, 2012

6 comments:

  1. വായനക്കായി കാത്തിരിക്കുന്നു.....
    ഒരു കോപ്പി ഞാനും സ്വന്തമാക്കും....

    ReplyDelete
  2. താങ്കളുടെ ഒരു ഗസൽ കേട്ടു. പാർവണ ചന്ദ്രിക...ആരുടെ വരികളാണെന്നറിയില്ല. ഒ. എൻ. വി ആകണം. താങ്കലുടെ ശബ്ദത്തിൽ ലേശം ഗുലാം അലി ഉണ്ട്. അസാധ്യമായിരുന്നു ആലാപനം, ഭാവം. ഞാൻ മലയാളത്തിൽ ഗസൽ കേൾക്കാറില്ല. മലയാളത്തിൽ അധികവും ഗസൽ എന്ന് പേരിട്ട് അവത്രൈപ്പിക്കുന്നത് വെറും ഓരിയിടലുകളാണ്. ഗസലിന് ഭാഷയുടെ ഒരു വലിയ പ്രാധാന്യമുണ്ട്. ഉറുദുവാണ് ഗസലിന്റെ ഭാഷ എന്ന് പറയാറുണ്ട്. അത് ശരിയാണ്. എന്നാൽ മലയാളത്തിനും ഗസൽ വഴങ്ങുമെന്ന് കാണിച്ചു തന്നത് യൂസഫലിയാണ്. ഇതുവരെ കേട്ടതൊക്കെ ലളിതഗാനത്തിന്റെ തലത്തിൽ നിന്നും ഉയർന്നിരുന്നില്ല. ഇതങ്ങനേയല്ല. അറിയാതെ വാഹ്..വാഹ് അടിച്ചു പോകും. നന്ദി.

    ReplyDelete
  3. ചിരിക്കാൻ മറന്നു ഞാൻ
    ...................

    പ്രിയാ താങ്കളെ കേട്ടുകൊണ്ടേ ഇരിക്കുന്നു,
    വരട്ടെ
    ആശംസകൾ

    ReplyDelete
  4. ഇമ്മിണി ബല്യ ആശംസകള്‍ ....
    അസ്രുസ്
    http://asrusworld.blogspot.com/

    വേര്‍ഡ് വെരിഫിക്കേഷന്‍ ഒഴിവാക്കൂ.....

    ReplyDelete
  5. ഒരു കോപ്പി സ്വന്തമാകണം

    ReplyDelete