Monday, 11 June 2012

എന്താണ് ഗസല്‍?

(കടപ്പാട്: 'ബൂലോകം ഓണ്‍ലൈന്‍ പ്രസിദ്ധീകരിച്ച ശ്രീ അജീഷിന്റെ  'എന്താണ് ഗസല്‍' എന്ന ലേഖനം ആണിത്.)

  മലയാള ഗാനാസ്വാദക ലോകത്ത് ഇന്ന് ഗസല്‍ എന്ന പദം സുപരിചിതമാണ്. മലയാളത്തില്‍ ഗസലുകള്‍ എന്ന പേരില്‍ ഗാനങ്ങളുണ്ടാകുന്നു പ്രണയം പശ്ചാത്തലമായി വരുന്ന ഗാനങ്ങളെയെല്ലാം ഗസല്‍ എന്ന് വിശേഷിപ്പിക്കുന്നു. യഥാര്‍ത്ഥത്തില്‍ എന്താണ് ഗസല്‍? മറ്റു ഗാനങ്ങളില്‍ നിന്നും കവിതയില്‍ നിന്നും അതിന്റെ വ്യത്യാസമെന്താണ്?

ഗസല്‍ ഒന്നിലധികം ഈരടികളുടെ (ഷേര്‍) ഒരു സമാഹാരമാണ്. ഈ ഈരടികള്‍ ഓരോന്നും സ്വതന്ത്രമായ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്നതാകാം അല്ലെങ്കില്‍ ഒരേ ആശയം പങ്കുവെക്കുന്നതാകാം. ഒരു ഗസലിലെ ഈരടികളിലോരോന്നിലും ഉപയോഗിച്ചിരിക്കുന്ന പദങ്ങളുടെ എണ്ണം ഏകദേശം തുല്യമായിരിക്കണം. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ഒരു ഗസലിലെ എല്ലാ വരികളുടെ നീളം തുല്യ അളവിലായിരിക്കണം.ഇതിനെ ബെഹെര്‍ എന്ന് വിശേഷിപ്പിക്കുന്നു .

ഗസലിന്റെ രൂപഘടന

റാദിഫ് & മത് ലാ
എല്ലാ ഈരടികളുടെയും രണ്ടാമത്തെ വരി അവസാനിക്കുന്നത് ഒരേ വാക്കിലായിരിക്കണം. ഇതിനെ റാദിഫ് എന്ന് വിളിക്കുന്നു.
എന്നാല്‍ ഗസലിന്റെ ആദ്യ ഈരടിയിലെ രണ്ടു വരികളിലും റാദിഫ് ഉണ്ടാകണം. ഇതിനെ മത് ലാ എന്ന് വിശേഷിപ്പിക്കുന്നു. അതായതു ആദ്യ ഈരടിയിലെ രണ്ടു വരികളും ഒരേ വാക്കില്‍ അവസാനിക്കുകയും അതെ വാക്ക് മറ്റു ഈരടികളുടെ രണ്ടാമത്തെ വരിയില്‍ അവസാനമായി വരികയും വേണം .
ഉദാ:

സരക്തി ജായെ ഹെ രൂക് സെ നകാബ് ആഹിസ്താ ആഹിസ്താ
നികല്‍താ ആ രഹാ ഹെ ആഫ്താബ് ആഹിസ്ത ആഹിസ്താ

ജവാ ഹോനേ ലഗേ ജബ് വോ തോ ഹം സെ കര്‍ ലിയാ പര്‍ദാ
ഹയാ യഖ് ലത് ആയി ഓര്‍ ശബാബ് ആഹിസ്താ ആഹിസ്താ

ശബേ ഫുര്‍കത് കാ ജാഗാ ഹൂം ഫരിഷ്‌തോന്‍ അബ് തോ സോനേ ദോ
കഭി ഫുര്‍സത് മേം കര്‍ ലേനാ ഹിസാബ് ആഹിസ്താ ആഹിസ്താ

വോ ബേ ദര്‍ദീ സെ സര്‍ കാട്ടേ അമീര്‍ ഓര്‍ മേ കഹൂ ഉന്‍ സെ
ഹുസൂര്‍ ആഹിസ്താ ആഹിസ്താ ജനാബ് ആഹിസ്താ ആഹിസ്താ

പ്രശസ്ത ഉര്‍ദു കവി അമീര്‍ മീനായി രചിച്ച ഈ ഗസലിന്റെ ആദ്യ ഈരടികളിലെ വരികള്‍ അവസാനിക്കുന്നത് ‘ആഹിസ്താ ആഹിസ്താ’ എന്നാണ്. അതിനാല്‍ ഈ ഗസലിലെ റാദിഫ് ‘ആഹിസ്താ ആഹിസ്താ’ ആണ്. മറ്റു ഈരടികളുടെ രണ്ടാമത്തെ വരികളും ‘ആഹിസ്താ ആഹിസ്താ’ യില്‍ അവസാനിക്കുന്നു.
ആദ്യ ഈരടികളിലെ രണ്ടു വരികളും ആഹിസ്താ ആഹിസ്താ യില്‍ അവസാനിക്കുന്നു ഇതിനെ മത് ലാ എന്ന് വിശേഷിപ്പിക്കുന്നു.

കാഫിയ

എല്ലാ ഈരടികളുടെയും രാദിഫിനു തൊട്ടു മുന്പായി വരുന്ന വാക്കുകള്‍ ഒരേ പ്രാസത്തിലുള്ളതാകണം.

ഉദാ:

സരക്തി ജായെ ഹെ രൂക് സെ നകാബ് ആഹിസ്താ ആഹിസ്താ
നികല്‍താ ആ രഹാ ഹെ ആഫ്താബ് ആഹിസ്ത ആഹിസ്താ

ജവാ ഹോനേ ലഗേ ജബ് വോ തോ ഹം സെ കര്‍ ലിയാ പര്‍ദാ
ഹയാ യഖ് ലത് ആയി ഓര്‍ ശബാബ് ആഹിസ്താ ആഹിസ്താ

ശബേ ഫുര്‍കത് കാ ജാഗാ ഹൂം ഫരിഷ്‌തോന്‍ അബ് തോ സോനേ ദോ
കഭി ഫുര്‍സത് മേം കര്‍ ലേനാ ഹിസാബ് ആഹിസ്താ ആഹിസ്താ

വോ ബേ ദര്‍ദീ സെ സര്‍ കാട്ടേ അമീര്‍ ഓര്‍ മേ കഹൂ ഉന്‍ സെ
ഹുസൂര്‍ ആഹിസ്താ ആഹിസ്താ ജനാബ് ആഹിസ്താ ആഹിസ്താ

ഇവിടെ ആദ്യ രാദിഫിനു [ആഹിസ്താ ആഹിസ്താ] മുന്പായി വരുന്ന വാക്ക് നക്കാബ് ആണ് അതിനാല്‍ മറ്റു ഈരടികളിലെ രാദിഫിനു മുന്പായി വരുന്ന വാക്കുകളില്‍ പ്രാസമൊപ്പിച്ചു ബ് ‘ല്‍ അവസാനിക്കുന്ന വാക്കുകള്‍ ചേര്‍ത്തിരിക്കുന്നു. ആഫ്താബ് , ശബാബ് , ഹിസാബ് ,ജനാബ് എന്നിങ്ങനെ.

മഖ് താ

അവസാന ഈരടികളില്‍ കവി തന്റെ തൂലിക നാമം ചേര്‍ക്കുന്നതിനെ മഖ്താ എന്ന് വിശേഷിപ്പിക്കുന്നു.ഒരു ചിത്രകാരന്‍ തന്റെ ചിത്രങ്ങളുടെ അടിയില്‍ ഒപ്പ് വരച്ചു ചേര്‍ക്കുന്നതുപോലെയാണിത്.

ഉദാ:

സരക്തി ജായെ ഹെ രൂക് സെ നകാബ് ആഹിസ്താ ആഹിസ്താ
നികല്‍താ ആ രഹാ ഹെ ആഫ്താബ് ആഹിസ്ത ആഹിസ്താ

ജവാ ഹോനേ ലഗേ ജബ് വോ തോ ഹം സെ കര്‍ ലിയാ പര്‍ദാ
ഹയാ യഖ് ലത് ആയി ഓര്‍ ശബാബ് ആഹിസ്താ ആഹിസ്താ

ശബേ ഫുര്‍കത് കാ ജാഗാ ഹൂം ഫരിഷ്‌തോന്‍ അബ് തോ സോനേ ദോ
കഭി ഫുര്‍സത് മേം കര്‍ ലേനാ ഹിസാബ് ആഹിസ്താ ആഹിസ്താ

വോ ബേ ദര്‍ദീ സെ സര്‍ കാട്ടേ അമീര്‍ ഓര്‍ മേ കഹൂ ഉന്‍ സെ
ഹുസൂര്‍ ആഹിസ്താ ആഹിസ്താ ജനാബ് ആഹിസ്താ ആഹിസ്താ

ഇവിടെ അവസാന ഈരടിയില്‍ അമീര്‍ മീനായി തന്റെ തൂലിക നാമം 'അമീര്‍' ചേര്‍ത്തിരിക്കുന്നു.

മറ്റൊരു ഗസല്‍ അബു സെയ്ദ് മുഹമ്മദ് മഖ്ദൂം മുഹയുദിന്‍ രചിച്ചത്. റാദിഫ് ഇവിടെ ഫൂലോം കി, കാഫിയാ 'ത്‘-ല്‍ അവസാനിക്കുന്ന വാക്കുകള്‍, മഖ് താ- തൂലിക നാമം 'മഖ്ദൂം' .

ഫിര്‍ ചിടി രാത് ബാത് ഫൂലോം കി
രാത് ഹെ യാ ബാരാത്ത് ഫൂലോം കി

ഫൂല്‍ കെ ഹാര്‍ ഫൂല്‍ കെ ഗജരെ
ശാം ഫൂലോന്‍ കി രാത് ഫൂലോം കി

ആപ് കാ സാത് സാത് ഫൂലോന്‍ കാ
ആപ് കി ബാത് ബാത് ഫൂലോം കി

ഫൂല്‍ ഖില്‍ത്തെ രഹേന്‌ഗെ ദുനിയാ മേം
റോസ് നികലെഗി ബാത് ഫൂലോം കി

നസരെ മില്‍തെ ഹെ ജാം മില്‍തെ ഹെ
മില്‍ രഹീ ഹെ ഹയാത് ഫൂലോം കി

യെ മഹക്തീ ഹുയീ ഗസല്‍ മഖ്ദൂം
ജൈസേ സെഹരാ മേം ബാത് ഫൂലോം കി

കാലത്തെ അതി ജീവിച്ച ഗസല്‍ സൃഷ്ടാവ് മിര്‍സ അസദുള്ള ഖാന്‍ ഗാലിബിന്റെ ഒരു പ്രശസ്തമായ ഗസല്‍. റാദിഫ് ഇവിടെ ഹോതാ , കാഫിയാ ' ര്‍ ‘-ല്‍ അവസാനിക്കുന്ന വാക്കുകള്‍. മഖ് താ തൂലിക നാമം ഗാലിബ്

യെ ന ഥി ഹമാരി കിസ്മത് കെ വിസാലെ യാര്‍ ഹോതാ
അഗര്‍ ഓര്‍ ജീതേ രഹത്തെ യഹീ ഇന്തസാര്‍ ഹോതാ

തെരെ വാദെ പര്‍ ജീയെ ഹം തോ യെ ജാന്‍ ഝൂട്ട് ജാന
കെ ഖുശീ സെ മര്‍ ന ജാതെ അഗര്‍ എയിത്ബാര്‍ ഹോതാ

കോയീ മേരെ ദില്‍ സെ പൂച്ചെ തെരെ തീരെ നീമേ കഷ്‌കോ
യെ കലിഷ് കഹാന്‍ സെ ഹോതി ജോ ജിഗര്‍ കെ പാര്‍ ഹോതാ

യെ മസായിലെ തസവുഫ് യെ തേരാ ബയാന്‍ ഗാലിബ്
തുെഝ ഹംവലി സംജെതെ ജോ ന ബാദഖ്വാര്‍ ഹോതാ

ഗാലിബിന്റെ മറ്റൊരു ഗസല്‍. റാദിഫ് ഇവിടെ മേം , കാഫിയാ ‘ബ് ‘ല്‍ അവസാനിക്കുന്ന വാക്കുകള്‍. മഖ് താ തൂലിക നാമം ഗാലിബ്

കബ് സെ ഹൂം ക്യാ ബതാവൂം ജഹാനെ ഖരാബ് മേം
ഷബ് ആയെ ഹിജ്ര്! കോ രഖും ഗര്‍ ഹിസാബ് മേം

മുഝ് തക് കബ് ഉന്‌കെ ബസ്‌മേം ആത്താ താ ദോര്‍എ ജാം
സാഖി നെ കുച്ച് മിലാന ദിയാ ഹോ ശരാബ് മേം

താ ഫിര്‍ ന ഇന്തസാര്‍ മേം നീന്ദ് ആയെ ഉമ്ര് പര്‍
ആനേ കാ എഹദ് കര്‍ ഗയെ ആയെ ജോ ഖ്വാബ് മേം

ഗാലിബ് ചുട്ടീ ശരാബ് പര്‍ അബ് ഭീ കഭി കഭി
പീതാ ഹൂം റോസേ അബ്രോ ശബേ മാഹതാബ് മേം

ഗസലിന്റെ ആലാപനം പതിഞ്ഞ സ്വരത്തിലോ ഉച്ചസ്ഥായിലോ ആകാം. ചുരുക്കത്തില്‍ ഗസല്‍ രാദിയ, മത് ലാ, കാഫിയാ, മഖ്താ തുടങ്ങിയ നിബന്ധനകള്‍ക്കുള്ളില്‍ രചിക്കപ്പെടുന്ന ഈരടികളുടെ കാവ്യ സമാഹാരമാണ്
==============================
(കടപ്പാട്: 'ബൂലോകം ഓണ്‍ലൈന്‍ പ്രസിദ്ധീകരിച്ച ശ്രീ അജീഷിന്റെ  'എന്താണ് ഗസല്‍' എന്ന ലേഖനം ആണിത്.)

No comments:

Post a Comment