പ്രിയമുള്ളവരേ ...ഒരാള്‍ ഒറ്റക്ക് വിചാരിച്ചാല്‍ ഒരു പാട്ടുണ്ടാവുകയില്ല .മ്യൂസിക്:ഇളയരാജ, സംഗീതം :ശ്യാം എന്നൊക്കെ എത്രയോ കാലമായി നമ്മള്‍ കേള്‍ക്കുന്നു .ഇപ്പോള്‍ ഇതാ മ്യൂസിക് :ഷഹബാസ് അമന്‍ .ഏതെങ്കിലും കാരണവശാല്‍ എന്നെ സ്നേഹിക്കുന്ന ആരും കരുതരുതേ അതില്‍ അഭിരമിച്ചും അഭിമാനിച്ചും ഇവിടെ ഇരിക്കുകയാണ് ഞാനെന്ന്‍ .ശരിയാണ് .മ്യൂസിക് :ഇളയരാജ എന്നത് ഒരു സത്യമത്രെ !ഒരു സമ്പൂര്‍ണ്ണ ഓര്‍ക്കസ്ട്രേഷ ന്‍റെ വിവിധ ഡിപ്പാര്ട്ട്മെണ്ടിലേക്കുള്ള നൊട്ടേഷന്‍സ് സ്വയം രചിച്ച് സ്വന്തം കൈപ്പടയില്‍ കുറിക്കുന്ന ഏകാധിപതി! the complete music director! പക്ഷേ,ഓടക്കുഴല്‍ നപ്പോളിയന്‍ തന്നെ വായിക്കണ്ടേ ?പിയാനോയില്‍ ദിലീപ്! അങ്ങനെ എത്രയോ പേരുടെ കൈവിരലുകളും വായ്ത്തലപ്പുകളും നെഞ്ചില്‍ തട്ടി മീട്ടുമ്പോള്‍ ആണ് പുസ്തകത്തില്‍ കിടക്കുന്ന ചിഹ്ന്നങ്ങള്‍ക്ക് ജീവന്‍ വെക്കുന്നത്.ഇതെല്ലം ചെയ്ത് വെച്ചാലും പോര ,വൈരമുത്തു വന്ന് ഇങ്ങനെ എഴുതുകയും കൂടി വേണം; ''ചിന്നത്തായവള്‍ തന്ത രാസാവേ ''. അല്ലെങ്കില്‍ എത്ര ഗഹനമായ വയലിന്‍ ബാക്കിംഗ് ആയാലും ശരി,മ്യൂസിയത്തിലിരിക്കുകയേ ഉള്ളു .ആയിരങ്ങളുടെ ഹൃദയത്തിലേക്കുള്ള പാലമാണ് വാക്കുകള്‍! വാക്കുകള്‍ക്കാവട്ടെ ഈണമാണ് ചിറകു നല്‍കുന്നത് .ഗായകരുടെ നാഭീ നാള ത്തിലൂടെ ജലാംശം !കേള്‍ക്കുന്ന കാതുകള്‍ പറക്കാനുള്ള ആകാശം വിട്ടു കൊടുക്കുന്നു ..
ഇങ്ങനെയിരിക്കെ,സ്റ്റീവ് ലോപ്പസിലെ ഗാനങ്ങളുടെ പേരില്‍ എന്നെ അഭിനന്ദിക്കുന്ന പ്രിയരേ ..അതിന്‍റെ പിന്നില്‍ വേറെയും പ്രതിഭകള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് .'തെരുവുകള്‍ നീ' എന്ന ഗാനത്തില്‍ നിങ്ങള്‍ കേള്‍ക്കുന്ന മനോഹരമായ വയലിന്‍ സോളോ തൈക്കുടം ബ്രിട്ജിലെ ഗോവിന്ദ് മേനോന്‍റെ ക്രിയേറ്റീവ് കൊണ്ട്ട്രിബിയൂഷന്‍ ആണ് .ഗിറ്റാര്‍ വായിച്ചിരിക്കുന്നത് അതേ ബാന്‍ഡിലെ മിഥുന്‍. ശരിയാണ് .എന്‍റെ മെലഡി കൊണ്സേപ്ട്ടിനെ അടിസ്ഥാനമാക്കിയാണ് സംഭവം വര്‍ക്ക് ചെയ്തിരിക്കുന്നത് .ആ സോങ്ങിന്‍റെ ക്രാഫ്റ്റ് നിശ്ച്ചയിച്ചിരിക്കുന്നതും നമ്മള്‍ തന്നെ .എന്നാല്‍ ഡയറക്ടര്‍ രാജീവ് രവിയുടെ നിര്‍ദ്ദേശങ്ങള്‍ ആണ് അത്തരം ഒരു ഡ്രൈവിനു നിദാനം.ഇനി ഇതൊക്കെ ആയാലും ''കരവിരുതിന്‍ ,കതിരൊളി നീ'' എന്നെങ്ങാന്‍ ആരെങ്കിലും എഴുതിയിരുന്നെങ്കില്‍ സംഗതി അടിച്ചു പോയേനെ .അവിടെയാണ് അന്‍വര്‍ അലി എന്ന പോയെറ്റ് വരുന്നത് !
ഇനി വേറൊരു കാര്യം.സ്റ്റീവ് ലോപസില്‍ നമ്മുടെ പാട്ടുകള്‍ മാത്രമല്ല ഉള്ളത് .പാരീസ് ചന്ദ്രന്‍ എന്ന് പറയുന്ന ഒരു 'ഭീകര ശിങ്കം ' ''പോകരുതെന്‍ മകനേ'' എന്ന ഒരു താരാട്ടു പാട്ടും കൂടാതെ ഈ ചിത്രത്തിന്‍റെ പശ്ച്ചാതല സംഗീതവും കൂടി നിര്‍വ്വഹിച്ചിരിക്കുന്നു.ഇതെല്ലം പോരാഞ്ഞ് ഇതിന്‍റെ ടൈറ്റില്‍ ഗാനം വിദ്വാന്‍ ബാന്‍ഡിന്‍റെ വകയാണ് .അപ്പോള്‍ എങ്ങനെ നോക്കിയാലും സ്റ്റീ വ് ലോപസിന്‍റെ കാര്യത്തില്‍ മ്യൂസിക് ഷഹബാസ് അമന്‍ എന്ന് പറയുന്നത് പോളിറ്റിക്കലി ഇന്‍കറക്റ്റ് ആകുന്നു .അതുകൊണ്ട് ലോപസിന്‍റെ ഒരു സംഗീത പ്രതിനിധി എന്ന നിലയില്‍ മാത്രം എന്‍റെ പേര് അതിന്‍റെ ടൈറ്റില്‍ കാര്‍ഡില്‍ കണ്ടാല്‍ മതിയാകും.
അനുബന്ധം :റോയ്ജോര്‍ജ്ജ് എന്ന് പറയുന്ന ഒരു സംഗീതജ്ഞന്‍ ഉണ്ട് വടക്ക് കിഴക്കന്‍ കേരളത്തില്‍ .കൃത്യമായിപ്പറഞാല്‍ മലപ്പുറം ജില്ലയിലെ തീരദേശമായ താനൂര്‍ ആണ് സ്വന്തം സ്ഥലം .ഇപ്പോള്‍ കോഴിക്കോട് .അദ്ധേഹത്തിന്‍റെ വീടിനോട് അനുബന്ധിച്ച് സാങ്കേതികമായി ശീതീകരിച്ച് വെച്ച ഒരു കൊച്ചു മുറിയുണ്ട്.അതാണ് ഞങ്ങളുടെ പണിപ്പുര.റോയ്ജി ക്കു എന്തെങ്കിലും കാരണവശാല്‍ ഒഴിവ് ഇല്ലെങ്കില്‍ നമ്മള്‍ ഒരു വര്‍ക്കും ഏറ്റെടുക്കുന്നതല്ല .അദ്ദേഹത്തെക്കുറിച്ച് 'ഓം അല്ലാഹ് 'പുസ്തകത്തില്‍ ഒരു വാക്കേ എഴുതിയിട്ടുള്ളൂ .കഴിഞ്ഞ 10 വര്‍ഷത്തെ നിരന്തരമായ 'ഇരുത്തവും ' പരസ്പര ബഹുമാനവുമാണ് ഞങ്ങളുടെ കോമ്പിനേഷന് ആധാരം .കേരളത്തിലെ വിരലില്‍ എണ്ണാവുന്ന മികച്ച സംഗീതജ്ഞരില്‍ ഒരാളാണ് റോയ് ജോര്‍ജ്ജ് .നമ്മള്‍ മനസ്സില്‍ കാണുമ്പോള്‍ റോയ്ജി വേവില്‍ (wave) കാണും .നമ്മള്‍ വേവില്‍ കാണുമ്പോഴേക്കും റോയ്ജി അത് സീ ഡി യില്‍ ആക്കിക്കഴിഞ്ഞിട്ടുണ്ടാകും.അദ്ധേഹത്തിന്‍റെ അറിവും അനുഭവവും മൌലികതയും നമ്മുടെ ഏതൊരു വര്‍ക്കിന്റെയും ന്യുക്ളിയസ് സ്ഥാനം അലങ്കരിക്കുന്നുണ്ട്,തീര്‍ച്ചയായിട്ടും .എന്നാല്‍ അതേ റോയ് ജി ക്ക് അറിയാം പത്തില്‍ തോറ്റിട്ടും പാട്ടറിയാഞ്ഞിട്ടും എങ്ങനെയാണു നമ്മുടെ ഓരോ വര്‍ക്കും സൂക്ഷ്മ മായി നെയ്ത് എടുക്കപ്പെടുന്നത് എന്ന്‍ .അവസാന ഫലത്തില്‍ അത് എങ്ങനെയാണു നമ്മുടെ സ്വന്തം പാട്ട് ആയിതീരുന്നത് എന്ന്‍ .എന്തെന്നാല്‍ സംഗീതത്തിന്‍റെ അര്‍ത്ഥത്തെ സംഗീതത്തില്‍ മാത്രം തിരഞ്ഞിട്ടു കാര്യമില്ല എന്ന്‍ അറിയുവാനുള്ള ജ്ഞാനം അദ്ദേഹത്തിന് ഉണ്ട് .ലിഖിതമായ ചട്ടക്കൂടിന് പുറത്താണ് യഥാര്‍ത്ഥ സംഗീതം സ്ഥിതി ചെയ്യുന്നത് എന്നും തങ്ങളുടെ കയ്യിലിരിക്കുന്ന വെറും ഒരു 'ഓഗ് മെന്‍റ്'ചങ്ങല കെട്ടിയിട്ടാല്‍ തീരുന്ന ഭ്രാന്ത് അല്ല അനക്കാഡമിക ചിന്തകള്‍ക്കുള്ളത് എന്നും ഇന്നത്തെ മിക്ക ടെക്നീ ഷ്യന്സിനും സംഗീതജ്ഞര്‍ക്കും അറിയാം .അതുകൊണ്ട് മാത്രമായിരിക്കാം പരമ പാമരനായ എന്നെപ്പോലുള്ളവരെ എന്ത് ചെയ്യണമെന്ന്‍ അറിയാതെ അവര്‍ വിവശരാകുന്നത്.ഏറ്റവും ചുരുങ്ങിയത് നമ്മുടെ മുഖദാവില്‍ വെച്ചെങ്കിലും അന്ഗീകരിക്കുവാനും ആശ്ലേ ഷി ക്കുവാനുമൊക്കെ നിര്‍ബന്ധിതരാകുന്നത് .പ്രിയരേ .....ഒരു വിവരവുമില്ലഞ്ഞിട്ടും എങ്ങനെയാണു നമ്മള്‍ ഒരു പാട്ട് 'ഉണ്ടാക്കുന്നതെന്നും ആയിരം പ്രോഗ്രാ മേര്സിന്‍റെ 'സ്കില്‍ 'ഉപയോഗപ്പെടുത്തിയാലും നൂറ് സംഗീതജ്ഞരുടെ ക്രിയാത്മക സേവനം സ്വീകരിക്കേണ്ടി വന്നാലും എങ്ങനെയാണു നമ്മുടെ പാട്ട് ഒടുവില്‍ 'നമ്മുടെ സ്വന്തം' പാട്ട് ആയിത്തീരുന്നത് എന്ന്‍ അറിയാന്‍ നിങ്ങള്‍ക്ക് ഒരു ദിവസം ഒരു ക്യാമറയുമായിട്ട് വരാം . പണിപ്പുരയിലേക്ക് സ്വാഗതം ! ചില കാര്യങ്ങള്‍ നേരില്‍ അറിയുന്നതാണ് നല്ലത് .നന്ദി .
No comments:
Post a Comment