Tuesday 29 July 2014

ഒരു പാട്ടുണ്ടാകുന്നത് 



 പ്രിയമുള്ളവരേ ...ഒരാള്‍ ഒറ്റക്ക് വിചാരിച്ചാല്‍ ഒരു പാട്ടുണ്ടാവുകയില്ല .മ്യൂസിക്‌:ഇളയരാജ, സംഗീതം :ശ്യാം എന്നൊക്കെ എത്രയോ കാലമായി നമ്മള്‍ കേള്‍ക്കുന്നു .ഇപ്പോള്‍ ഇതാ മ്യൂസിക്‌ :ഷഹബാസ് അമന്‍ .ഏതെങ്കിലും കാരണവശാല്‍ എന്നെ സ്നേഹിക്കുന്ന ആരും കരുതരുതേ അതില്‍ അഭിരമിച്ചും അഭിമാനിച്ചും ഇവിടെ ഇരിക്കുകയാണ് ഞാനെന്ന്‍ .ശരിയാണ് .മ്യൂസിക്‌ :ഇളയരാജ എന്നത് ഒരു സത്യമത്രെ !ഒരു സമ്പൂര്‍ണ്ണ ഓര്‍ക്കസ്ട്രേഷ ന്‍റെ വിവിധ ഡിപ്പാര്ട്ട്മെണ്ടിലേക്കുള്ള നൊട്ടേഷന്‍സ് സ്വയം രചിച്ച് സ്വന്തം കൈപ്പടയില്‍ കുറിക്കുന്ന ഏകാധിപതി! the complete music director! പക്ഷേ,ഓടക്കുഴല്‍ നപ്പോളിയന്‍ തന്നെ വായിക്കണ്ടേ ?പിയാനോയില്‍ ദിലീപ്! അങ്ങനെ എത്രയോ പേരുടെ കൈവിരലുകളും വായ്ത്തലപ്പുകളും നെഞ്ചില്‍ തട്ടി മീട്ടുമ്പോള്‍ ആണ് പുസ്തകത്തില്‍ കിടക്കുന്ന ചിഹ്ന്നങ്ങള്‍ക്ക് ജീവന്‍ വെക്കുന്നത്.ഇതെല്ലം ചെയ്ത് വെച്ചാലും പോര ,വൈരമുത്തു വന്ന് ഇങ്ങനെ എഴുതുകയും കൂടി വേണം; ''ചിന്നത്തായവള്‍ തന്ത രാസാവേ ''. അല്ലെങ്കില്‍ എത്ര ഗഹനമായ വയലിന്‍ ബാക്കിംഗ് ആയാലും ശരി,മ്യൂസിയത്തിലിരിക്കുകയേ ഉള്ളു .ആയിരങ്ങളുടെ ഹൃദയത്തിലേക്കുള്ള പാലമാണ് വാക്കുകള്‍! വാക്കുകള്‍ക്കാവട്ടെ ഈണമാണ് ചിറകു നല്‍കുന്നത് .ഗായകരുടെ നാഭീ നാള ത്തിലൂടെ ജലാംശം !കേള്‍ക്കുന്ന കാതുകള്‍ പറക്കാനുള്ള ആകാശം വിട്ടു കൊടുക്കുന്നു ..

ഇങ്ങനെയിരിക്കെ,സ്റ്റീവ് ലോപ്പസിലെ ഗാനങ്ങളുടെ പേരില്‍ എന്നെ അഭിനന്ദിക്കുന്ന പ്രിയരേ ..അതിന്‍റെ പിന്നില്‍ വേറെയും പ്രതിഭകള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് .'തെരുവുകള്‍ നീ' എന്ന ഗാനത്തില്‍ നിങ്ങള്‍ കേള്‍ക്കുന്ന മനോഹരമായ വയലിന്‍ സോളോ തൈക്കുടം ബ്രിട്ജിലെ ഗോവിന്ദ് മേനോന്‍റെ ക്രിയേറ്റീവ് കൊണ്ട്ട്രിബിയൂഷന്‍ ആണ് .ഗിറ്റാര്‍ വായിച്ചിരിക്കുന്നത് അതേ ബാന്‍ഡിലെ മിഥുന്‍. ശരിയാണ് .എന്‍റെ മെലഡി കൊണ്സേപ്ട്ടിനെ അടിസ്ഥാനമാക്കിയാണ് സംഭവം വര്‍ക്ക് ചെയ്തിരിക്കുന്നത് .ആ സോങ്ങിന്‍റെ ക്രാഫ്റ്റ് നിശ്ച്ചയിച്ചിരിക്കുന്നതും നമ്മള്‍ തന്നെ .എന്നാല്‍ ഡയറക്ടര്‍ രാജീവ്‌ രവിയുടെ നിര്‍ദ്ദേശങ്ങള്‍ ആണ് അത്തരം ഒരു ഡ്രൈവിനു നിദാനം.ഇനി ഇതൊക്കെ ആയാലും ''കരവിരുതിന്‍ ,കതിരൊളി നീ'' എന്നെങ്ങാന്‍ ആരെങ്കിലും എഴുതിയിരുന്നെങ്കില്‍ സംഗതി അടിച്ചു പോയേനെ .അവിടെയാണ് അന്‍വര്‍ അലി എന്ന പോയെറ്റ് വരുന്നത് !
ഇനി വേറൊരു കാര്യം.സ്റ്റീവ് ലോപസില്‍ നമ്മുടെ പാട്ടുകള്‍ മാത്രമല്ല ഉള്ളത് .പാരീസ് ചന്ദ്രന്‍ എന്ന് പറയുന്ന ഒരു 'ഭീകര ശിങ്കം ' ''പോകരുതെന്‍ മകനേ'' എന്ന ഒരു താരാട്ടു പാട്ടും കൂടാതെ ഈ ചിത്രത്തിന്‍റെ പശ്ച്ചാതല സംഗീതവും കൂടി നിര്‍വ്വഹിച്ചിരിക്കുന്നു.ഇതെല്ലം പോരാഞ്ഞ് ഇതിന്‍റെ ടൈറ്റില്‍ ഗാനം വിദ്വാന്‍ ബാന്‍ഡിന്‍റെ വകയാണ് .അപ്പോള്‍ എങ്ങനെ നോക്കിയാലും സ്റ്റീ വ് ലോപസിന്‍റെ കാര്യത്തില്‍ മ്യൂസിക്‌ ഷഹബാസ് അമന്‍ എന്ന് പറയുന്നത് പോളിറ്റിക്കലി ഇന്‍കറക്റ്റ് ആകുന്നു .അതുകൊണ്ട് ലോപസിന്‍റെ ഒരു സംഗീത പ്രതിനിധി എന്ന നിലയില്‍ മാത്രം എന്‍റെ പേര് അതിന്‍റെ ടൈറ്റില്‍ കാര്‍ഡില്‍ കണ്ടാല്‍ മതിയാകും.



അനുബന്ധം :റോയ്ജോര്‍ജ്ജ് എന്ന് പറയുന്ന ഒരു സംഗീതജ്ഞന്‍ ഉണ്ട് വടക്ക് കിഴക്കന്‍ കേരളത്തില്‍ .കൃത്യമായിപ്പറഞാല്‍ മലപ്പുറം ജില്ലയിലെ തീരദേശമായ താനൂര്‍ ആണ് സ്വന്തം സ്ഥലം .ഇപ്പോള്‍ കോഴിക്കോട് .അദ്ധേഹത്തിന്‍റെ വീടിനോട് അനുബന്ധിച്ച് സാങ്കേതികമായി ശീതീകരിച്ച് വെച്ച ഒരു കൊച്ചു മുറിയുണ്ട്.അതാണ് ഞങ്ങളുടെ പണിപ്പുര.റോയ്ജി ക്കു എന്തെങ്കിലും കാരണവശാല്‍ ഒഴിവ് ഇല്ലെങ്കില്‍ നമ്മള്‍ ഒരു വര്‍ക്കും ഏറ്റെടുക്കുന്നതല്ല .അദ്ദേഹത്തെക്കുറിച്ച് 'ഓം അല്ലാഹ് 'പുസ്തകത്തില്‍ ഒരു വാക്കേ എഴുതിയിട്ടുള്ളൂ .കഴിഞ്ഞ 10 വര്‍ഷത്തെ നിരന്തരമായ 'ഇരുത്തവും ' പരസ്പര ബഹുമാനവുമാണ് ഞങ്ങളുടെ കോമ്പിനേഷന് ആധാരം .കേരളത്തിലെ വിരലില്‍ എണ്ണാവുന്ന മികച്ച സംഗീതജ്ഞരില്‍ ഒരാളാണ് റോയ് ജോര്‍ജ്ജ് .നമ്മള്‍ മനസ്സില്‍ കാണുമ്പോള്‍ റോയ്ജി വേവില്‍ (wave) കാണും .നമ്മള്‍ വേവില്‍ കാണുമ്പോഴേക്കും റോയ്ജി അത് സീ ഡി യില്‍ ആക്കിക്കഴിഞ്ഞിട്ടുണ്ടാകും.അദ്ധേഹത്തിന്‍റെ അറിവും അനുഭവവും മൌലികതയും നമ്മുടെ ഏതൊരു വര്‍ക്കിന്റെയും ന്യുക്ളിയസ് സ്ഥാനം അലങ്കരിക്കുന്നുണ്ട്,തീര്‍ച്ചയായിട്ടും .എന്നാല്‍ അതേ റോയ് ജി ക്ക് അറിയാം പത്തില്‍ തോറ്റിട്ടും പാട്ടറിയാഞ്ഞിട്ടും എങ്ങനെയാണു നമ്മുടെ ഓരോ വര്‍ക്കും സൂക്ഷ്മ മായി നെയ്ത് എടുക്കപ്പെടുന്നത് എന്ന്‍ .അവസാന ഫലത്തില്‍ അത് എങ്ങനെയാണു നമ്മുടെ സ്വന്തം പാട്ട് ആയിതീരുന്നത് എന്ന്‍ .എന്തെന്നാല്‍ സംഗീതത്തിന്‍റെ അര്‍ത്ഥത്തെ സംഗീതത്തില്‍ മാത്രം തിരഞ്ഞിട്ടു കാര്യമില്ല എന്ന്‍ അറിയുവാനുള്ള ജ്ഞാനം അദ്ദേഹത്തിന് ഉണ്ട് .ലിഖിതമായ ചട്ടക്കൂടിന് പുറത്താണ് യഥാര്‍ത്ഥ സംഗീതം സ്ഥിതി ചെയ്യുന്നത് എന്നും തങ്ങളുടെ കയ്യിലിരിക്കുന്ന വെറും ഒരു 'ഓഗ് മെന്‍റ്'ചങ്ങല കെട്ടിയിട്ടാല്‍ തീരുന്ന ഭ്രാന്ത് അല്ല അനക്കാഡമിക ചിന്തകള്‍ക്കുള്ളത് എന്നും ഇന്നത്തെ മിക്ക ടെക്നീ ഷ്യന്സിനും സംഗീതജ്ഞര്‍ക്കും അറിയാം .അതുകൊണ്ട് മാത്രമായിരിക്കാം പരമ പാമരനായ എന്നെപ്പോലുള്ളവരെ എന്ത് ചെയ്യണമെന്ന്‍ അറിയാതെ അവര്‍ വിവശരാകുന്നത്.ഏറ്റവും ചുരുങ്ങിയത് നമ്മുടെ മുഖദാവില്‍ വെച്ചെങ്കിലും അന്ഗീകരിക്കുവാനും ആശ്ലേ ഷി ക്കുവാനുമൊക്കെ നിര്‍ബന്ധിതരാകുന്നത് .പ്രിയരേ .....ഒരു വിവരവുമില്ലഞ്ഞിട്ടും എങ്ങനെയാണു നമ്മള്‍ ഒരു പാട്ട് 'ഉണ്ടാക്കുന്നതെന്നും ആയിരം പ്രോഗ്രാ മേര്സിന്‍റെ 'സ്കില്‍ 'ഉപയോഗപ്പെടുത്തിയാലും നൂറ് സംഗീതജ്ഞരുടെ ക്രിയാത്മക സേവനം സ്വീകരിക്കേണ്ടി വന്നാലും എങ്ങനെയാണു നമ്മുടെ പാട്ട് ഒടുവില്‍ 'നമ്മുടെ സ്വന്തം' പാട്ട് ആയിത്തീരുന്നത് എന്ന്‍ അറിയാന്‍ നിങ്ങള്‍ക്ക് ഒരു ദിവസം ഒരു ക്യാമറയുമായിട്ട് വരാം . പണിപ്പുരയിലേക്ക് സ്വാഗതം ! ചില കാര്യങ്ങള്‍ നേരില്‍ അറിയുന്നതാണ് നല്ലത് .നന്ദി .


Gazza - An appeal!


പാവപ്പെട്ട കുറേ ആളുകളോട് കെട്ടിപ്പെറുക്കി എവിടേക്കെങ്കിലും പോയ്ക്കൊള്ളാന്‍ !എവിടെപ്പോവാന്‍ ?എല്ലാ പങ്കു കച്ചവടക്കാരും ഒറ്റക്കെട്ടാനെന്നറിയുക..മതഫാഷിസം മൂലധന ഫാഷിസത്തിനു വഴി മാറിക്കൊടുത്തതായി ബുദ്ധിയുള്ളവര്‍ നിരീക്ഷിക്കുന്നു .സംസ്കാരം ഒഴിച്ചുള്ള മറ്റെല്ലാ സമ്പാദ്യങ്ങളും പ്രത്യേകിച്ചും സുഖിച്ചു ജീവിക്കാന്‍ ആവശ്യമായ പണം തന്നെ ആണ് അവരുടെ പ്രശ്നമെന്ന് കരുതപ്പെടുന്നു .അതിനാല്‍ത്തന്നെ പരസ്പരം രക്ഷിക്കാന്‍ ലോക ശ്രദ്ധ മാറ്റലാണ് ആവശ്യമെങ്കില്‍ അതിനു വേണ്ടി വിമാനം വെടിവെച്ചിടാനോ വലിയ കാര്നിവലുകള്‍ നടത്താനോ അവര്‍ക്ക് യാതൊരു പ്രയാസവുമില്ല .


എന്നാല്‍ മറുവശത്ത് നമ്മളും വേണം ചിലത് അറിയാന്‍ ! പ്രിയരേ ...ഏതു വിശ്വാസങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയാലും ഏതു വര്‍ഗ്ഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയാലും അതിന്‍റെ ദുരിതങ്ങള്‍ ഏറ്റവും അധികം അനുഭവിക്കേണ്ടി വരിക സ്തീകളും കുട്ടികളുമാണ് .പുരുഷന്മാര്‍ പാറക്കല്ല് പോലെ നില്‍ക്കാന്‍ നോക്കുമ്പോള്‍ ആദ്യം നിലംപരിശാകുന്നത് പെട്ടെന്ന്‍ പൊടിയുന്ന ചങ്കും നിഷ്കളങ്കബാല്യവും തന്നെയായിരിക്കും .പിഞ്ചുപൈതങ്ങള്‍ മുറിവേറ്റും ചേതനയറ്റും കിടക്കുന്ന കാഴ്ചയാണ് നിങ്ങളെ ആദ്യം കരയിപ്പിക്കുക .തളര്‍ത്തുക .അത് തന്നെയാണ് എല്ലാ യുദ്ധങ്ങളുടെയും ഉള്ളുകള്ളി .ഏറ്റവും പ്രിയപ്പെട്ടതിനെ നിങ്ങളില്‍ നിന്നും കവര്‍ന്നെടുത്താലാണ് ശരിക്കും നിങ്ങള്‍ നിരായുധര്‍ ആകുന്നത്. താന്താങ്ങള്‍ ഉപയോഗിച്ചിരുന്ന ഏറ്റവും വലിയ ആയുധം കട്ടിയുണ്ട് എന്ന് വെറുതെ വിചാരിച്ചിരുന്ന നേര്‍ത്ത ഒരു മനസ്സ് മാത്രം ആയിരുന്നു എന്നും അത് ലോഹ നിര്‍മ്മിതം അല്ലായിരുന്നു എന്നും അപ്പോള്‍ മാത്രമാണ് നിങ്ങള്‍ തിരിച്ചറിയുക .


ലോകത്ത് നടക്കുന്ന എല്ലാ യുദ്ധങ്ങളും ഒന്നുകില്‍ ദൈവത്തിലേക്ക് അല്ലെങ്കില്‍ ചെകുത്താനിലേക്ക് ENTER ചെയ്യാനുള്ള രഹസ്യ കോഡിനെ ചോല്ലിയുള്ളതാണ് .ഏതു യുദ്ധത്തിലും അതെ.കുരുക്ഷേത്രത്തില്‍ ഇത് ധര്മ്മാധര്‍മ്മം എന്നറിയപ്പെടുന്നു .ആരുടെതാണ് ശരിയായ പാസ് വേഡ് എന്നതാണ് തര്‍ക്കം.OPENകണക്ഷനുകളെല്ലാം അടഞ്ഞടഞ്ഞുകൊണ്ടേയിരിക്കുമ്പോള്‍‍ ഒരാള്‍ മറ്റെയാളെ കടിച്ചു കീറുന്നത് തീര്‍ച്ചയായും രഹസ്യ കോഡിന്‍റെ പേരില്‍ ത്തന്നെ ആയിരിക്കും .രാഷ്ട്രീയമായി എത്ര വ്യാഖ്യാനിക്കാന്‍ ശ്രമിച്ചാലും വിശ്വാസങ്ങളുടെ നേര്‍ത്ത അതിര്‍ വരമ്പുകളില്‍ തന്നെയാണ് ഒടുവില്‍ നിങ്ങള്‍ ചെന്നെത്തുക .മേല്‍പ്പറഞ്ഞ ഡിവൈസുകളുടെ അപ്പുറത്തും ഇപ്പുറത്തും നിന്നുകൊണ്ട് തന്നെയാണ് അടികൂടുക .ഒരു സംശയവും വേണ്ട .എന്തെന്നാല്‍ ഇവിടെ ഓരോരുത്തരും ഓരോരോ കോഡുകള്‍ ഉപയോഗിച്ചുകൊണ്ട് തന്നെയാണ് ജീവിക്കുന്നത്.അത് അങ്ങനെതന്നെ ആയിരിക്കുകയും ചെയ്യും.ആവട്ടെ .പക്ഷെ , ബുദ്ധിയുള്ളവരും മുതിര്‍ന്നവരും ചേര്‍ന്ന്‍ ചരിത്രവും ചരിത്രാതീതവും ചേര്‍ത്ത് ഊതിയൂതി ആളിക്കത്തിക്കുന്ന തീയില്‍പ്പെട്ട്പിഞ്ചുപൈതങ്ങള്‍ ആണ് വെന്തു മലക്കുന്നത് .ഇന്നില്ലാത്ത ആ കുഞ്ഞുങ്ങള്‍ക്ക് തങ്ങളുടേതായ ജീവിത കാരണങ്ങള്‍ സ്വയം കണ്ടെത്തുവാന്‍ ഇത്തിരി കൂടി നെടുപ്പം വെക്കണമായിരുന്നു .ആരെങ്കിലുമൊക്കെ കുളിപ്പിച്ച് ഉടുപ്പിടുവിച്ച്അന്നവും അക്ഷരവും കൊടുത്ത് ഒന്ന്‍ പൊറ്റി വലുതാക്കി,സ്വന്തമായി ചിന്തിക്കാനുള്ള പ്രായം വരെ എത്തിക്കണ മായിരുന്നു .ഇല്ല ..അതിനു സമ്മതിക്കുന്നില്ല എത്ര സങ്കടം ..അമ്മമാരുടെ ഒക്കത്ത് നിന്നുമല്ലേ അവരില്ലാതാകുന്നത് ?നിങ്ങളില്‍ ആരുടെ PASSWORD ആണ് സുഹൃത്തുക്കളേ ശരി?? ദൈവത്തിലേക്കുള്ള സീക്രട്ട് കോഡ് കറക്ററ്ആണോ എന്നറിയാന്‍ ഭൂമിയില്‍ നിങ്ങള്‍ സ്ഥാപിച്ചിരിക്കുന്ന POWER BOXഎവിടെയാണ് സ്ഥിതി ചെയ്യുന്നത് ?അത് വെടിവെച്ചിടാനുള്ള ഉണ്ടകളാണോ ഈ പാവങ്ങളുടെ നെഞ്ചില്‍ തറക്കുന്നത്?നമ്മള്‍ എല്ലാവരും ചേര്‍ന്ന്‍ ജൂതരും മുസ്ലിംകളും ക്രിസ്തീയരും ഹിന്ദുക്കലുമൊക്കെയായി പകിട കളിച്ചുകൊണ്ടിരിക്കുമ്പോള്‍ കശക്കിയെറിയുന്ന തായംകല്ലുകള്‍ ഏതു കള്ളിയില്‍ച്ചെന്നു വീഴുന്നുവോ അവിടെയാണോ അടുത്ത ബോംബ്‌ വര്‍ഷിക്കുക?


പ്രിയമുള്ളവരേ ..ഒരു കാര്യം പറയാന്‍ അനുവദിക്കുക .സയണിസ്റ്റ് ആയാലും ശരി ഫാഷിസ്റ്റ്‌ ആയാലും ശരി ഇനി അതൊന്നുമല്ലാത്ത ആളായാലും ശരി സ്വന്തം കൂട്ടത്തിലുള്ള ആള്‍ അയാല്‍പ്പോലും മറ്റൊരാളെ ഒരു നിലയിലും ഉള്‍ക്കൊള്ളാന്‍ ക ഴിയാത്ത സ്വഭാവമാണെങ്കില്‍ അതിനെ നമ്മള്‍ വേറെത്തന്നെ തിരിച്ചറിയേണ്ടതുണ്ട്.IT IS DANGEROUS! വലിയ യുദ്ധങ്ങള്‍ അങ്ങനെയുള്ള മനസ്സുകളില്‍ നിന്ന് തന്നെയാണ് ആരംഭിക്കുന്നത് .അല്ലാതെ ,ജൂതനെന്നും ഹിന്ദുവെന്നും മുസ്ലിമെന്നും ക്രിസ്ത്യനെന്നും കണ്ടല്ല ഒരാളിനെയോ ഒരു സമൂഹത്തെയോ നമ്മള്‍ വെറുക്കുന്നെങ്കില്‍ വെറുക്കേണ്ടത്. ക്രൂരന്മാര്‍ എല്ലാവരും ഒറ്റക്കെട്ടാണെന്നോര്‍ക്കുക . പള്ളിമുറ്റത്തായാലും അമേരിക്കന്‍ പട്ടാളത്തിലായാലും .മറുവശത്ത് നല്ലവരെല്ലാം നല്ലവര്‍ തന്നെയായിരിക്കുമെന്നും അറിയുക. അത് ഇനി അമ്പലമുറ്റത്തായാലും പാലസ്തീനിലയാലും.എല്ലാവരും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നത് ഗാസയിലെ പാവങ്ങളോടആണ്.സ്വന്തം നാട്ടില്‍ ജീവിക്കാനുള്ള അവരുടെ മൌലിക അവകാശത്തെച്ചോല്ലിയാണ്!എല്ലാവരും കരയുന്നത് നിന്ദിതരെ ഓര്‍ത്താണ്.5000 വര്ഷം പഴക്കമുള്ള കണ്ണീരാണെന്നോര്‍ക്കണം.ഏന്ത്കൊണ്ട്?ചിന്തിക്കൂ.. ചിന്തിക്കൂ ..


വിവാ ഗാസ ! !നിങ്ങള്‍ വരും കുട്ടികളേ...ഒരിക്കല്‍ !!ഇന്നത്തെപ്പോലെ ആയിരിക്കില്ല അന്ന് പാലസ്തീന്‍ !എന്തെന്നാല്‍ ,എല്ലാം എല്ലായ്പ്പോഴും ഒരുപോലെ ആയിരിക്കുകയില്ല !


Shahabaz Aman via Facebook

Reaction on Chetan Bhagat's Gazza statement



" നായുടെ നാക്കിന്‍റെ നേര്‍മ്മയില്‍, കുത്തും പുള്ളിയും നിറഞ്ഞ്കുഴഞ്ഞാടുന്ന ദോശയുടെ വിഗ്രഹം പയ്യന്‍റെ മനസ്സില്‍ ഉയര്‍ന്നു .ഒരു കണ്‍വേയര്‍ ബെല്‍റ്റിലെന്നപോലെ അസംഖ്യം ദോശകള്‍പയ്യന്‍റെ മനസ്സിലൂടെ ഒന്നൊന്നായി കടന്നുപോയി .ഒടുവില്‍ ദോശകള്‍ തീര്‍ന്നപ്പോള്‍ ബെല്‍ററ് നിന്നു.ബെല്‍റ്റ്‌ വീണ്ടും പ്രവര്‍ത്തിച്ചു തുടങ്ങിയപ്പോള്‍ ദോശ മുക്കിത്തിന്നാനുള്ള സാധനങ്ങളാണ് അതിലൂടെ വന്നത് .പൊട്ടുകടലയും കപ്പല്‍മുളകും കടുകും വറുത്തിട്ട ,വരിക്കത്തെങ്ങിന്‍റെ വലിയ നാളികേരം അരച്ച്ചുണ്ടാക്കിയ ചട്നിയും,ഉള്ളിയും മുളകും ഉപ്പും ചേര്‍ത്തരച്ച് പപ്പടം കാച്ചിയ എണ്ണയില്‍ പൊരിച്ചെടുത്ത വെങ്കായച്ചമ്മന്തിയും .വായില്‍ വെള്ളം നിറഞ്ഞു.ചിന്തിക്കാന്‍ വയ്യാതായി പയ്യന്.വെള്ളം 'കുടും' എന്നിറക്കി.പകുതി ഇടത്തൊണ്ടയില്‍ പ്രവേശിച്ചു .കുരച്ചു ,ശക്തിയായി കുരച്ചു.കുര നിന്നപ്പോള്‍ തന്നോട് തന്നെ ചോദിച്ചു : വാദത്തിനു വേണ്ടി നീ പോയി ദോശ തിന്നാന്‍ തീരുമാനിച്ചു എന്നുതന്നെ വെക്കുക .എങ്കില്‍ ആയത് പാര്‍ട്ടിയുടെ അച്ചടക്കത്തിനും വിപ്ലവത്തിന്‍റെ നിയമാവലിക്കും എതിരാവില്ലേ?ആ നിമിഷത്തില്‍ പയ്യന്‍റെ വയറ്റില്‍ ആര്‍ത്തിയുടെ വീണക്കമ്പി ഒരു ക്വാണം പുറപ്പെടുവിച്ചു .പ്രലോഭനത്തിനുചുവടെ പയ്യന്‍റെ മനസ്സ് വൈരുദ്ധ്യാധിഷ്ടിത ഭൌതികസിദ്ധാന്തത്തില്‍ അപ്പോള്‍ ചുട്ടെടുത്ത ഒരു ദോശ കണക്ക് കുഴഞ്ഞു വീണു "- വി .കെ .എന്‍ (ദോശ ).

- മേല്‍ കൊടുത്തിരിക്കുന്നത്‌ പോലൊരു സാധനം എഴുതി വെക്കാന്‍ ഇന്ന് ജീവിച്ചിരിക്കുന്ന ആര്‍ക്കെങ്കിലും കഴിയുമോ? അതിരിക്കട്ടെ .ഇതൊന്ന്‍ വായിച്ച് അന്തം വിടാനുള്ള ഭാഷാപരമോ ധൈഷണികമോ ആയ കപ്പാസിറ്റി പോലും ഇല്ലാത്ത 'പുതിയ ഒരു തരം ധനകാര്യലോക ക്രമം ' ആണ് ''ചേതന്‍ ഭഗത് '' എന്ന ഒരു പേര് പോലും ക ണ്ടു പിടിച്ചത് എന്ന് ഞങ്ങള്‍ പറയും.


 '' സായാഹ്നങ്ങളുടെ അച്ഛാ ..''(ഒ.വി .വിജയന്‍) എന്ന് എഴുതുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ പോലും അശക്തരായ ചില എഴുത്തുകാരെ,അവര്‍ എഴുതുന്നത് ഇംഗ്ലീഷില്‍ ആണ് എന്നതിന്‍റെ പേരില്‍ മാത്രം കൊണ്ട് നടക്കുന്നതിനെ ഉയര്‍ന്ന ഐ ക്യു ആയി കാണുന്നത് മിനിമം ലെവലില്‍ ഒരു കോമഡി ആണെന്ന് പറയാം .കത്തുന്ന ലോക സാഹചര്യങ്ങളില്‍ പ്രത്യേകിച്ചും ഇത്തരം ശരാശരി എഴുത്തുകാരുടെ സാധാ നിലവാരം മാത്രമുള്ള രാഷ്ട്രീയ പ്രസ്താവനകളെ വൈകാരികമായ ചര്‍ച്ചകള്‍ക്ക് വിധേയമാക്കുന്നത് ഒരര്‍ത്ഥത്തില്‍ നമ്മുടെ നിലവാരത്തകര്‍ച്ചയെത്തന്നെയാണ് കാണിക്കുന്നത് .മാത്രമല്ല ദൂരകാല വ്യാപകമായ കുഴപ്പങ്ങള്‍ക്ക് കാരണമാകുന്ന ഒരു മണ്ടത്തരം കൂടി അതില്‍ ഒളിഞ്ഞിരിപ്പുണ്ട്.

(''what is happening to gaza is'nt fair but sadly that is the only way sometimes terrorist organisations and their supporters learn to behave''-chetan bagath)

സമീപ കാലത്ത് ഇന്ത്യയില്‍ ഭാഗ്യ വശാലോ നിര്‍ഭാഗ്യവശാലോ ഏറ്റവും വായിക്കപ്പെടുന്ന ഒരു എഴുത്തുകാരന്‍ എന്ന നിലയിലേക്ക് 'വളര്‍ന്നതില്‍' ചേതനെ അഭിനന്ദിച്ചു കൊണ്ട് തന്നെ നമുക്ക് പറയാം അയാളുടെ 'ഗാസ പ്രസ്താവന'യെ അവഗണിക്കുന്നതാണ് നല്ലതെന്ന്‍ .ആളുകള്‍ തമ്മിലടിക്കുമ്പോള്‍ കിട്ടുന്ന ഇറ്റ്ചോരയുടെ നെഗറ്റീവ് പബ്ലിസിറ്റി പോലും റോയല്‍റ്റിയാക്കാവുന്ന ഒരു മാധ്യമ കാലത്താണ് ഇന്ന് നമ്മള്‍ ജീവിചിരിക്കുന്നത് .അതുകൊണ്ട് , അടികൂടാന്‍ വേണ്ടി മാത്രം ഒരുങ്ങി നില്‍ക്കുന്ന നമ്മുടെ പൊതു മണ്ഡല ത്തിലേക്ക് ''അമേന്‍ '' സിനിമയിലെ ആദ്യരംഗത്തെ ഓര്‍മിപ്പിക്കും വിധത്തില്‍ ആരെങ്കിലും ഒരു പൊതിക്കെട്ടുമായി പതുങ്ങിപ്പതുങ്ങി വരുമ്പോള്‍-അത് ആരാണെങ്കിലും ശരി -രണ്ടു വട്ടം ചിന്തിക്കുന്നത് നല്ലതായിരിക്കും.നന്ദി .

Shahabaz Aman via Facebook 

ഷഹബാസ് അമൻ  റിപ്പോർട്ടർ ടീവി  'മീറ്റ്‌ ദി  എഡിറ്റേർസിൽ '

ഷഹബാസ് അമൻ  റിപ്പോർട്ടർ ടീവി  'മീറ്റ്‌ ദി  എഡിറ്റേർസിൽ '

http://m.youtube.com/watch?v=KVI_JtupLO0

KEF 1126 -Malayalam Sufi Rock -Live Under the tree@Cafe Papaya

Shahabaz Aman performs his new Malayalam Sufi Rock album live Under the tree @ Cafe Papaya
---------------------


My voice won’t sound interesting if heard often: Shahabaz Aman

Poetically profound are the words and reflections of Shahabaz Aman, whether he is speaking or singing. Adding to the effect is the expressiveness of his voice, which listeners can't help but forge a connection with. Be it about choosing songs or reasons that trigger him to pursue a certain musical cause, the musician is far from the ordinary, madding crowd. In a tete-e-tete, Shahabaz Aman speaks about his latest project Njan Steve Lopez, his upcoming Sufi music album KEF 1126, why he is selective, and more. 



Njan Steve Lopez Rajeev Ravi and I are of the same generation and we are quite comfortable with each other. Working with him creates an atmosphere that prioritises creativity, which sets ego or differences aside. We are putting together around four songs for the film - a romantic number, a lullaby, a fishermen's folk track with colloquial Trivandrum flavour and a reggae-laced title song. The music of the romantic track, Theruvukal Nee Njan Vegamai, written by Anwar Ali, was born out of jamming sessions with Govind Menon, Midhun and Siddharth Menon of the music band, Thaikkudam Bridge.


While Siddharth crooned it, Govind has played the violin and Midhun has strummed the guitar. For the folk number, the lyrics were put together after taking inputs from local fishermen in Trivandrum. No electronic music is used in it, and Jassie Gift, who is quite familiar with the background, has sung it. The lullaby too will be put together in a similar fashion. The title track is performed by Vidwan band. It also has a rap portion with a colloquial, conversational touch; its visuals will also be unique. While the final craft and design of the film's music come in my name, there are creative contributions from the other artistes involved too.

Being selective I am humbled and happy when people acknowledge my voice as distinct and stirring. Having said that, I feel that being heard frequently might erode the audiences' likeability to it, considering its texture and nature. We have enough people in our music industry, who offer music in different genres. I believe in offering my voice and music to projects that are the right fit. Moreover, being a composer myself, I am also keen to use my rendition more for my own album than films.

Being on stage As a performer, my style of singing is interactive. My experience is that when you try your best to create a connection with the audience — especially during ghazal singing — they are receptive too; except in a few forums where the music was an extremely official and formal affair. I also don't list out songs to perform prior to the programme and like to be spontaneous.

Sufi poetry and album The wound is the place where light enters you, Rumi said. My upcoming album, KEF 1126 — a compilation of six songs comprising translated Sufi poetry sprinkled with rock — is inspired from those luminous words. The Malayalam translation of Sufi poetry existed, and all I did through my new album was tweak them slightly, to enhance the musicality. Often, Sufism and its thoughts have helped me acquire clarity of vision. What I attempt through the music album is to impart the same to our youngsters.

(Courtesy: Times of India)
http://timesofindia.indiatimes.com/entertainment/malayalam/music/My-voice-wont-sound-interesting-if-heard-often-Shahabaz-Aman/articleshow/37308095.cms

Songs, stories and Sufi



Shahabaz Aman melds Malayalam Sufi poetry and music with rock for his new album

The first words from Rumi that stuck in Shahabaz Aman’s mind were, “The wound is the place where light enters you.” Like dust grains in an oyster, the line harboured within him, slowly growing into a full-fledged exploration of Sufi music and poetry. The pearl born of this period is Shahabaz’s new album KEF 1126, a compilation of six songs comprising Sufi poems translated into Malayalam, interlaced with his stories and images, and set to music with a touch of rock.

Sufi poetry in Malayalam hasn’t had its due, says Shahabaz. “In Hindi, Urdu and English, it is widely translated and read, but while the works have reached Kerala, they aren’t ingrained in our collective conscious as elsewhere.” And that’s the bridge he hopes to cross by putting the poetry to music, through the unfamiliar genre he has fused together called ‘Malayalam Sufi rock’. “Kerala has a history of listening to new ideas through music. Even if we’re eating at a chayyakada, a radio will be playing music alongside,” he laughs.


The choice of rock music to tell these stories is driven by his desire to reach Kerala’s youth, Shahabaz says. “Sufi as a genre is steeped in worship and philosophy. Traditionally, audiences meet at a satsang filled with people familiar with these ideas and thoughts. You would hardly find youngsters there,” he says. Hence the decision to take the ideas from these locales and present it to youth in a language they understand. “Guitars, jazz drums and wind instruments are so well associated with the general music that youngsters listen to that I’m sure they’ll be drawn to the poetry when it’s presented this way,” he says.

And there’s much in Sufism that could inspire the youth, he believes. “There’s only so much change that the aged can accept. But if the youth accept and imbibe these ideas, our future could be different,” he says. But how well does rock music take to Malayalam Sufi poetry? That’s where Shahabaz has tweaked some of the translations and added his own anecdotes to create an amalgam that blends well when sung. The album title itself, KEF 1126, harks back to a story of his childhood, when he played football with his friends in his hometown Malappuram. The team always returned home, after wins or losses, in a jeep with this registration number. The number plate remains in his memory as a symbol of a time where play was all that mattered.

Times have since changed and Shahabaz finds a present-day world where children have no playgrounds to play at all. “In the absence of movement, today, there is stillness, and this album is about the thoughts that come to you in a time of stillness.” The six songs take the poems of Rumi, Darwish Mahmoud, Rabia Basri, among others, and link them to prevalent issues. For instance, an untitled song takes one of Rumi’s poems of the blessedness of the night and compares it to the violence and insecurity of urban nights. Another uses Rumi’s lines “When you plant a tree/every leaf that grows will tell you, what you sow will bear fruit” to contemplate the communal side of religion-- “our religious traditions have strong roots of peace and love, but why do the leaves we see today not reflect that?” he asks .

As much as Shahabaz hopes the album will inspire youth, he calls it an internal journey for himself too. “Thus far I’ve been known as a ghazal singer, a film music director and a playback singer. But this Malayalam Sufi rock side of me is a new beginning, a way for me to find more clarity and freedom both as a musician and a person.”



(Coutesy: THE HINDU)