Monday 21 November 2011

ഹിറ്റ്‌ ചാര്‍ട്ടില്‍ ഇടം നേടി ഷഹബാസിന്‍റെ "ഈ പുഴയും സന്ധ്യകളും...."

   രഞ്ജിത്തിന്‍റെ ഇന്ത്യന്‍ റുപ്പിയില്‍ ഈയിടെ അന്തരിച്ച പ്രശസ്ത കവിയും എഴുത്തുകാരനുമായ മുല്ലനേഴിയുടെ വരികള്‍ക്ക് ഷഹബാസ് അമന്‍ സംഗീതം നല്‍കിയ "ഈ പുഴയും സന്ധ്യകളും...." എന്ന ഗാനം ഈ വര്‍ഷത്തെ മലയാള സിനിമാ ഗാനങ്ങളുടെ ഹിറ്റ്‌ ചാര്‍ട്ടില്‍ ഇടം പിടിച്ചു. ഈ ഗാനത്തിലൂടെ വിജയ്‌ യേശുദാസിന് മലയാളത്തിലേക്കുള്ള ശക്തമായ ഒരു തിരിച്ചു വരവിനു കൂടി അവസരം ഒരുങ്ങിയിരിക്കുന്നു. 

ഷഹബാസ് അമന്‍ 

രഞ്ജിത്ത് 
മുല്ലനേഴി 


വിജയ്‌ യേശുദാസ് 











ചിത്രം: ഇന്ത്യന്‍ റുപ്പീ
സംവിധാനം: രഞ്ജിത്ത് 
വരികള്‍: മുല്ലനേഴി 
സംഗീതം: ഷഹബാസ് അമന്‍ 
പാടിയത്: വിജയ്‌ യേശുദാസ് 


പാട്ടിന്‍റെ വരികള്‍ ഇവിടെ: 

ഈ പുഴയും സന്ധ്യകളും
 നീല മിഴിയിതളുകളും
ഓര്‍മകളില്‍ പീലി നീര്‍ത്തി 
ഓടിയെത്തുമ്പോള്‍ 
പ്രണയിനി നിന്‍ സ്മൃതികള്‍
ഈ പുഴയും  സന്ധ്യകളും...

പ്രണയിനിയുടെ ചുണ്ടുകള്‍ 
ചുംബനം കൊതിക്കവേ 
ചന്ദ്രലേഖ മുകിലിനോടെന്തുചൊല്ലിയറിയുമോ 
പൂനിലാവിന്‍ മണിയറ 
സഖികളായ് താരവൃന്ദമാകവേ
പകര്‍ന്നു തന്ന ലയ ലഹരി മറക്കുമോ... 
ആ ലയ ലഹരി മറക്കുമോ
പുലരിയില്‍ നിന്‍ മുഖം 
തുടുതുടുത്തതെന്തിനോ
ഈ പുഴയും സന്ധ്യകളും..... 

എത്രയെത്ര രാവുകള്‍ 
മുത്തണിക്കിനാവുകള്‍
പൂത്തുലഞ്ഞ നാളുകള്‍
മങ്ങി മാഞ്ഞു പോകുമോ 
പ്രേമ ഗഗനസീമയില്‍ 
കിളികളായി മോഹമെന്ന ചിറകില്‍ നാം 
പറന്നുയര്‍ന്ന കാലവും കൊഴിഞ്ഞുവോ 
ആ സ്വപ്നവും പൊലിഞ്ഞുവോ
കണ്ണുനീര്‍ പൂവുമായ് 
ഇവിടെ ഞാന്‍ മാത്രമായ്

ഈ പുഴയും സന്ധ്യകളും
 നീല മിഴിയിതളുകളും
ഓര്‍മകളില്‍ പീലി നീര്‍ത്തി
ഓടിയെത്തുമ്പോള്‍ 
പ്രണയിനി നിന്‍ സ്മൃതികള്‍

ഈ പുഴയും  സന്ധ്യകളും
നീല മിഴിയിതളുകളും... 

1 comment:

  1. ഈ പുഴയും സന്ധ്യകളും നീല മിഴിയിതളുകളും.. is my favorie, i love this song, Thank you Mr. Shahabaz Aman

    ReplyDelete