ഗസല്‍ ഗായകനും സംഗീത സംവിധായകനും കോളമിസ്റ്റുമായ ഷഹബാസ് അമന്റെ ആദ്യപുസ്തകം
'ഓം അല്ലാഹ്' - ഡിസംബര്‍ 9 -നു മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിക്കുന്നു. പന്തും പാട്ടും നേര്‍ച്ചയും
വിളക്കും മാത്രമല്ല, മെഹ്ദി ഹസ്സനും മറഡോണയും റൂമിയും നുസ്റത്തും ജോണ് ലെനനും യേശുദാസും മൈക്കിള്‍ ജാക്സനും ചെഗുവേരയും ലൂയി ബുനുവലും നാടോടിക്കാറ്റും സ്പെയ്നും
മഞ്ജു വാര്യരും മലപ്പുറവും ഹാര്മോണിയത്തിന്റെ കട്ടകള്‍ക്കിടയിലെന്നപോലെ കലരുന്നുണ്ട് ഈ പുസ്തകത്തില്‍. അതിനാല്‍ അപരിചിതമായ വായനയ്ക്ക് എല്ലാ നിലയിലും നമ്മള്‍ നിര്‍ബന്ധിതമായി തീരുന്നു.
ഓം അല്ലാഹ്
ഗ്രന്ഥകര്‍ത്താവ്: ഷഹബാസ് അമന്‍
പ്രസിദ്ധീകരണം: മാതൃഭൂമി ബുക്സ്
മുഖവില: 125 രൂ.
പ്രസാധനം: ഡിസംബര്‍ 9, 2012