Tuesday, 7 September 2010
Saturday, 29 May 2010
അലകള്‍ക്ക്..
ഈ ഗാനങ്ങള്‍ കാത്തു സൂക്ഷിക്കുന്നതിനെ ചൊല്ലി നമ്മള്‍ വ്യാകുലപ്പെടേണ്ട. ഒരു വാദ്യോപകരണം തകരുന്നെങ്കില്‍ സാരമില്ല. വന്നണഞ്ഞ ഇവിടം സംഗീതമയം! തന്ത്രികളുടേയും, ഓടക്കുഴലിന്റേയും വീചികള്‍ അന്തരീക്ഷത്തിലേക്കുയരുന്നു. ലോകത്തിലെ കിന്നരമൊക്കെയും കത്തിപ്പോകുകിലെന്ത്....? നിഗൂഡമായി, വാദ്യങ്ങള്‍ അപ്പോഴും ശബ്ദിച്ചുകൊണ്ടിരിക്കും.
മലയാളത്തിലെ പ്രശസ്തരുടെ കവിതകള്‍ ഗസല്‍ രൂപത്തില്‍ നിങ്ങള്ക്ക് മുന്‍പില്‍ കൊണ്ട് വരാനുള്ള എന്റെ ഒരു പാഴ് ശ്രമമാണ്“ അലകള്‍ക്ക് “ എന്ന രൂപത്തില്‍. ഗസല്‍ സംഗീതത്തെ മലയാളത്തിലേക്ക് കൂട്ടികൊണ്ട് വരാനുള്ള ആത്മാര്‍ത്ഥവും മഹത്തരവുമായ ശ്രമവും ത്യാഗവും എം.എസ്. ബാബുരാജും, പി. ഭാസക്കരനും,മെഹബൂബും, യൂസഫലി കേച്ചേരിയും തൊട്ട് ഉമ്പായ് ഉള്‍പ്പെടെയുള്ളവര് നടത്തുകയും ഇപ്പോഴും അത് തുടരുകയും ചെയ്യുന്നുണ്ട്.പദങ്ങളുടെ അലഭ്യത, ഭാവനാപരവും രചനാപരമായ പരിമിതികള്‍ തുടങ്ങിയ കാര്യങ്ങള്‍കൊണ്ട് പലപ്പോഴും ഗസല്‍ മലയാളത്തില്‍ വഴങ്ങാതെയൊ പിടിതരാതെ നില്‍ക്കുന്നതിന്കാരണമായി പലരും ചൂണ്ടികാണിക്കുന്നുണ്ട്.ശരിയാണ്, ഉറുദുവിലല്ലാതെ ഗസല്‍ എന്ന ചിന്ത യാഥാര്‍ത്ഥ്യമാക്കുക സാധ്യമല്ലായെന്ന് തീര്‍ത്തും പറയാം.
എന്നാല്‍ ഒന്നിന്റേയും ഡിസ്ക്കഷന്‍ അവസാനിക്കാത്തതുകൊണ്ട് ചിന്ത മറ്റൊന്നായി.ഉത്തുംഗനായ ഗാലിബ് വരുന്നതിന് മുന്‍പ് ഉറുദ് കവിതയും നല്ല പ്രതലത്തിലാണോ സ്ഥിതി ചെയ്തിരുന്നത് ? ഇപ്പോഴും പല ഗസലുകളുടേയും നില രചനാപരമായി തൃപ്തികരമാണോ..?പറഞ്ഞ കാര്യങ്ങല്‍ തന്നെ പറഞ്ഞ്കൊണ്ടിരിക്കുന്ന ഒരു പെരിഫറല്‍ രീതി ഗസലുകള്‍ക്ക്ഒരു പരിമിതമായ ചുറ്റുവട്ടം നല്‍കുന്നതായി സൂഷ്മനിരീക്ഷണത്തില്‍ കാണാം.ഉറുദുഭാഷയുടെ ജനതികസിദ്ധിയും ഭംഗിയും കൊണ്ട് അവ നമ്മെ അലോസരപ്പെടുത്താതിരിക്കുന്നു.ഗാലിബിന് മുമ്പോ പിമ്പോ അതുപൊലൊരെഴുത്ത് ഉണ്ടായിട്ടില്ലായെന്നാണ് എന്റെ അഭിപ്രായം.ആ നിലക്കാണ് മലയാള ഭാഷയില്‍ വേറിട്ട ഒരു ഗസല്‍ രീതി സാധ്യമാവുമോയെന്ന ഒരു ചര്‍ച്ചയിലാണ്“‘ അലകള്‍ക്ക് “‘ എന്ന ഗസല്‍ ആല്‍ബം രൂപപ്പെട്ടു വന്നത്.
ചിന്തകള്‍ കാട് കയറിയപ്പോള്‍,... എഴുതുകൊണ്ടിരിക്കുന്ന നമ്മുടെ സീരിയസ് പൊയെറ്റ്സ് തന്നെയാണ് യഥാര്‍ത്ഥത്തില്‍ ഇതില്‍ ഇടപെടാന്‍ അല്ലെങ്കില്‍ ഇതിന് സമാരംഭം കുറിക്കുവാന്‍ യോഗ്യര്‍ എന്ന്ഞങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞു. വരാനിരിക്കുന്ന സര്‍ഗ്ഗ രചനാപരതയെ ഈ ശ്രമം കാര്യമായിസ്വാധീനിച്ചെങ്കില്‍ എന്ന ഒരാഗ്രഹവും അതിമോഹവും ഇതോടൊപ്പം കടന്നുവന്നുവെന്ന്സത്യസന്ധമായി പറഞ്ഞുകൊള്ളട്ടെ.ആ നിലക്ക് “ പ്രവാസി ” എന്ന സബ്ജക്റ്റുമായി മലയാളത്തിലെ അതി പ്രശസ്തരായ 9 കവികളെഞങ്ങള്‍ സമീപിക്കുന്നത് - കമലാദാസ് - സച്ചിദാനന്ദന്‍ - ഡി. വിനയചന്രന്‍ - കടമ്മനിട്ട - റോസ്മേരി, റഫീഖ് അഹമ്മദ് - മോഹനകൃഷ്ണന്‍ കാലടി - ടി.പി. അനില്‍കുമാര്‍ - പുതിയ ഒരെഴുത്തുകാരി സെറീന. പ്രവാസിയെന്ന സബ്ജക്റ്റ് സസന്തോഷം ഇവര്‍ ഏവരും സ്വീകരിക്കുകയും, എന്നാല്‍ നമ്മുടെ ഭാഷയുടെ ഘടന, ഭൂപ്രകൃതി എന്നിങ്ങനെയുള്ള ഘടകങ്ങളുമായി ഒത്തുപോകുന്ന നിലയിലാണ് കവിതകൾ സ്വാംശീകരിച്ചിട്ടുള്ളതെന്നും പറഞ്ഞുകൊള്ളട്ടെ. അതേ സമയം തീര്‍ത്തും വേറിട്ടൊരു മൌലികത ഇതില്‍പ്രത്യക്ഷമാണുതാനും.
ഈവ്വിധം പ്രത്യേകം സമയമെടുത്ത് രചിക്കപ്പെട്ടവയാണ് സച്ചിദാനന്ദന്‍, വിനയചന്രന്‍, റഫീക്ക് അഹമ്മദ്,മോഹനകൃഷ്ണന്‍, അനില്‍കുമര്‍, സെറീന എന്നിവരുടെ കവിതകള്‍. മാധവികുട്ടി, റോസ്മേരി, കടമ്മനിട്ട എന്നിവരുടേത് ഇതില്‍ ചേര്‍ത്തുവെച്ചത് മനപൂര്‍വ്വമല്ല. ഗസല്‍ എക്കാലവും ഇമോഷനെ മുന്നില്‍ നിര്‍ത്തിയിട്ടുള്ള ഒരു കാവ്യശാഖയാണെന്ന സത്യം മറക്കാതിരിക്കാന്‍ തന്നെയാണ്. ഇവരുടെ കവിതകള്‍ മുമ്പ് രചിക്കപ്പെട്ടതും അതിന്റെ വൈകാരികത കൊണ്ട് എന്നും ഇവിടെ ഉണ്ടായേക്കാവുന്നതുമായ രചനകളാണ്.കമലാദാസിന്റെ കാല്പനികത ഉള്‍ക്കൊള്ളിക്കാനാവാതെ അതിലെ വികാരം സംഗീതത്തിലേക്ക് മാറ്റിയെഴുതാനാവാതെ നമുക്ക് മലയാളത്തില്‍ ഒരു ഗസല്‍ സാധ്യമാകുമോ.....?
റോസ്മേരിയുടേതായി ഇതില്‍ ചേര്‍ത്തിരിക്കുന്ന കവിത യാദൃശ്ചികമായി ഒരു സമാഹാരത്തില്‍ കണ്ടെത്തിയതാണ്. അതില്‍ ഒരിടത്ത് “ ഹൃദയത്തില്‍നിന്നൂം ഒരു നിലവിളിപുറപ്പെട്ടുപോയിട്ടുണ്ട്, അവിടത്തെ ശ്രവണപുടങ്ങളിലെന്നെങ്കിലും അത് എത്തിച്ചേരുകയുണ്ടാകുമോ...” എന്നു റോസ്മേരി ആധിപ്പെടുന്നുണ്ട്. സത്യമുള്ള ആ ചിന്തയെ മഹാപ്രഭുവിന്റെ കാതിങ്കലെത്തിക്കാന്‍ ഞങ്ങള്‍ ഒരു നിമിത്തമായതാവാം.
കടമ്മനിട്ടയുടേതായി ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്, റോബര്‍ട്ട് ഫ്രോസ്റ്റിന്റെ വിഖ്യാത വചനം സ്വതന്ത്രമായി മൊഴിമാറ്റിയതാണ്. മരണത്തിന് തൊട്ടു മുമ്പ് അദ്ദേഹത്തെ കാണാന്‍ പോയപ്പോള്‍, അവിടെ അദ്ദേഹത്തൊടൊപ്പം ചിലവഴിച്ച ഒരു ശാന്തനിമിഷത്തിലാണ് ഇതൊരു “‘ഗസലാക്കിക്കോട്ടെ” എന്ന ചോദ്യത്തിന് അതെ എന്നദ്ദേഹം പ്രതിവചനമായത്.എന്നാല്‍ ഇത് പെട്ടെന്നുണ്ടായതൊന്നുമല്ല. സത്യത്തില്‍ മസ്കറ്റിലെ ഇപ്പോഴും തര്‍ക്കം തീര്‍ന്നിട്ടില്ലാത്ത ഞങ്ങളുടെ ചില ചിന്തയൊടൊപ്പം ഉടലെടുത്തതാണ്
“ പ്രവാസി ” അലകള്‍ക്കപ്പുറത്തുള്ളവന്‍ - “ അലകള്‍ക്ക് “‘. ഇനി നിങ്ങള്‍ കേട്ടുകൊള്‍ക, ഡിസ്ക്കഷന്‍ അവസാനിക്കുന്നില്ല.

-സ്വന്തം
ഷഹബാസ് അമന്‍
"അലകള്‍ക്ക്..." ആല്‍ബത്തിലെ പാട്ടുകള്‍
1- അലയൊതുങ്ങിയ........ കമലാദാസ്
2- മകരക്കുളിരില്‍............സച്ചിദാനന്ദന്‍
3- തീയലകളാല്‍.............. വിനയചന്ദ്രന്‍
4- ഒരിലാ........................റോസ്മേരി
5- ദൂരെ..........................റഫീക്ക് അഹമ്മദ്
6- ചരടുമുറിഞ്ഞൊരു........മോഹനകൃഷ്ണന്‍
7- പായ്മരം തകര്‍ന്ന........അനില്‍കുമാര്‍
8- ഒട്ടുമുറങ്ങാത്ത.............സെറീന
9- മനോഹരം മഹാവനം...കടമ്മനിട്ട
Music - Shahabaz Aman
Singers - Shahabaz Aman & Gayatri
Keyboards - Roy George
Sarangi - Fayazkhan
Guitar - Bennet Roland
Sitar - Rafiquekhan
Oud - Berni
Creative contribution & Guidance - K.M. Gafoor Muscat
Producers: Manohar Manikkath, Dinesh Muscat
For CDs: ektharamuscat@gmail.com
Saturday, 23 January 2010
താമസമെന്തേ വരുവാന്‍.../ഷഹബാസ് അമന്‍
താമസമെന്തേ വരുവാന്‍..........
താമസമെന്തേ വരുവാന്‍ പ്രാണസഖീ എന്‍റെ മുന്നില്‍........
"മലയാളത്തില്‍ നില്‍ക്കാത്ത" ഒരു ഗീതകം എന്ന നിലയിലാണ് ഞാന്‍ ഇതിനെ നോക്കിക്കാണുന്നത്. എന്തെന്നാല്‍ മലയാളത്തിന്‍റെ 'ള' എന്ന വളവില്‍ വെച്ചല്ല ഞാന്‍ ആ പാട്ടിനെ കണ്ടുമുട്ടുന്നതും പരിചയപ്പെടുന്നതും.
ഇങ്ങനെയൊരു മുന്‍കൂര്‍ ജാമ്യാപേക്ഷ, കൂടെ നാല് ഉദ്ധരണികളും:
1 . "ഞാന്‍ പാടാറില്ലാത്ത പാട്ട്. കഴിയുന്നതും പാടില്ല. വളരെ നിര്‍ബന്ധിച്ചാല്‍ ചിലപ്പോള്‍ രണ്ടു വരി മൂളി എന്ന് വരാം. വേണ്ട, എന്തിനാ ഇങ്ങനെ നിര്‍ബന്ധിക്കുന്നത്."
2 . "ഷാഹിദ് പര്‍വേസ് സിത്താറില്‍ കൈവെച്ചിട്ടുണ്ടിഷ്ട്ടാ...ബിംബ്ലാസി രാഗത്തില്‍ ഓരോ കോര്‍ണരും പോയി തൊടുന്ന ഒരു കിടിലന്‍ സാധനം. ഈശോ... ബിംബ്ലാസില് എന്തോരം പാട്ട് ഞമ്മള് കേട്ടിട്ടുണ്ട്... പക്ഷെ സത്യം പറയാലോ.. നിക്ക് നമ്മടെ ബാബുരാജ് മാഷിന്‍റെ പാട്ടാ ഓര്‍മ വന്നത്- താമസമെന്തേ........
3 . "എല്ലാരും പറയുണ്ട്. പക്ഷെ, സത്യത്തില് ഈ താമസമെന്തേ ബിംബ് ലാസിലാണോ ഭായ്? (പിന്നെയൊരു രാഗത്തിന്‍റെ പേര് പറഞ്ഞു. മറന്നു). അതിലല്ലേ ഉസ്താദ് അത് കമ്പോസ് ചെയ്തിരിക്കണേ? ചായ്‌വ് അങ്ങോട്ടാണ് തോന്നീതുട്ടോ. യേശുദാസ് അത് ബിംബ് ലാസിയിലാണ് പാടിയിരിക്കണത്. ഭംഗീണ്ട്. പക്ഷെ.. എന്തോ..ഒരു ... എന്‍റെ അയ്പ്രായാട്ടോ..."
4 . "അല്ലെടോ... "താമസമെന്തേ.." ഈ പറയിണ അത്രക്കൊക്കെണ്ടോ? ന്താപ്പോത്ര പെരുത്ത് അയലുള്ളത്? ഇനുക്ക് മനസ്സിലാകണില്യ"
നാല് കൊട്ടഷന്‍സ്. നാല് പേര്‍ . ആദ്യത്തെത് സ്വന്തം സ്റ്റേടുമെന്റ്.
രണ്ടാമത്തേത് ഞാന്‍ വളരെയധികം ബഹുമാനിക്കുന്ന ആരാധിക്കുന്ന എന്‍റെ സംഗീതകാരനായ സുഹൃത്ത്- ഫിലിപ്പ് വി .ഫ്രാന്‍സിസ് . തൃശൂര്‍ക്കാരന്‍. ഇപ്പോള്‍ വെസ്റ്റിന്‍ഡീസ്ല്‍ ഇന്ത്യയുടെ സംഗീത പ്രതിനിധാനം.
മൂന്നാമത്തേത് എനിക്ക് വളരെ താല്പര്യം തോന്നിയ ഒരാള്‍. ഒരിക്കലെ കണ്ടുള്ളൂ. ഗുരുവായൂര്‍ - ചാവക്കാട് ഏരിയ യില്‍ ഓട്ടോ ഓടിക്കുന്നു. പേര് മറന്നു.
നാലാമത്തേത് എന്‍റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാള്‍. ഒരുമിച്ചു ഒരേ ക്ലബ്ബില്‍ കാലങ്ങളോളം. ഇപ്പോള്‍ വിദേശത്ത്. എപ്പോള്‍ കാണുമ്പോഴും പറയും "ജ്ജ് പ്പളും ആ പഴേ ലൈന്‍ തന്നെ? സീരിയസ് സംഗീതം...? എടൊ... രണ്ടു മുക്കാല് ഉണ്ടാക്കാന്‍ നോക്ക്. ന്നെ നോക്ക് ജ്ജ് . പത്തമ്പത് ശിഷ്യന്മാര്‍. സ്വന്തമായി ജോലി, വീട്, സ്ഥലം" (ശിഷ്യന്മാര്‍ എന്ന് പറയുന്നത് കളരിയല്ല. മുസികില്‍ തന്നെ. ഇയാള്‍ നാലര വര്ഷം മലപ്പുറത്തെ വലിയ സംഗീതജ്ഞനായിരുന്ന ടി ജി മാരാരുടെ കര്‍ണാട്ടിക് ശിഷ്യന്‍ ആയിരുന്നു. പകുതി വെച്ചു നിറുത്തിപ്പോന്നു. 'അമ്മാന്ടോ..." എന്ന ഹിന്ദി ഗാനം പാടിയായിരുന്നു കോഴിക്കോട്ടെ ഒരു ഗാനമേള സ്റ്റേജില്‍ 'അരങ്ങേറ്റം'. നല്ല ചെവി, നല്ല ശ്രുതി ബോധം. പേര് പറയാതിരിക്കുന്നതിനു ക്ഷമിക്കുക).
ഇവ്വിധം വ്യക്തികളിലേക്ക് കടന്നു കയറാന്‍ ഉദ്ദേശിക്കുന്നില്ല. നമുക്ക് പാട്ടിലേക്ക് വരാം. പ്രതിപാദ്യ ഗാനത്തെ ക്കുറിച്ച് പലരും പലതും പറഞ്ഞു കേട്ടിട്ടുണ്ടെങ്കിലും എന്നെ സ്പര്‍ശിച്ചതും ക്വാട്ട് ചെയ്യാന്‍ തോന്നിയതുമായ മൂന്നു അഭിപ്രായങ്ങളെയാണ് ഞാന്‍ നിങ്ങള്ക്ക് മുമ്പാകെ (കിമ്പാകെ) വെച്ചത്.
ആ ഗാനത്തെ കുറിച്ച് പറഞ്ഞും അറിഞ്ഞും കേട്ടും മറ്റും മനസ്സിലാക്കിയ (ചിലതൊക്കെ സ്വന്തവും) വേറെയും ചില കാര്യങ്ങള്‍ ഇതാ:
യേശുദാസ് പാടിയതിലേക്കും വെച്ച് ഏറ്റവും നന്നായി പാടിയ ഗാനം (ഇപ്പോള്‍ തന്നെ പറയട്ടെ, ഈ പ്രസ്താവനക്ക് താഴെ ഞാന്‍ ഒപ്പ് വെക്കില്ല. "സാഗരമേ ശാന്തമാക നീ" എന്ന ഗാനമാണെങ്കില്‍ നോക്കാം).
പി ജയചന്ദ്രന്‍ തന്‍റെ അതിനോടുള്ള - താമസമെന്തേ - ആരാധന പലവുരു വ്യക്തമാക്കിയിട്ടുണ്ട്. അദ്ദേഹം മാത്രമല്ല, പലരും പല നിലയിലും വേറെയുമുണ്ട്.
പിന്നെ മദന്‍മോഹന്‍ സ്വാധീനം...
ബാവുക്ക ഈ പാട്ട് പാടി കേള്‍ക്കാന്‍ സംവിധാനം ഇല്ലാതെ പോയി. ഒരു റിക്കാര്‍ഡും ഇല്ല (ഉണ്ടോ?) എന്നിത്യാദി പ്രശ്നങ്ങള്‍.
നേരിട്ട് കേട്ടവരൊക്കെ ഇന്നും കോഴിക്കോടിന്റെ - കോട്ടയത്തും കണ്ടേക്കും- മുക്കുമൂലകളില്‍ ഉണ്ടാകാം. മറ്റു ഗാനങ്ങള്‍ പാടിയ രീതി വെച്ചുപിടിച്ചാല്‍ നമുക്കൂഹിക്കാമല്ലോ ഭീകരമായിരിക്കുമെന്ന് (ഭീകരം എന്നത് നേരര്‍ത്ഥത്തില്‍ എടുത്താല്‍ സാദാ ഭീകരന്മാര്‍ (ആഗോളത്തിലല്ല ) .അത് ഇവിടെ ഉദ്ദേശിക്കുന്നില്ല; ഇപ്പോള്‍ )
ബാബുരാജ്, മെഹ്ദി ഹസ്സന്‍ , മുഹമ്മദ് റാഫി, തലത് മഹമൂദ്, ഹരിഹരന്‍ എന്നിവരിലാരെങ്കിലും അതൊന്നു ആലപിച്ചു കേട്ടിരുന്നെങ്കില്‍ എന്ന വല്ലാത്ത പൂതി... കൊതി. (പലരും പറയാറുള്ളത്)
ആ പാട്ടിലെ ഹിന്ദുസ്ഥാനി സമ്പ്രദായത്തിലുള്ള പകട് എന്തെന്നാല്‍, മാത്രകള്‍ക്കിടയില്‍ നമ്മുടെ ഭാഷ സ്ഥിതി ചെയ്യുന്ന / ചെയ്യേണ്ടുന്ന ഒരു ഘടനയുണ്ട്. അതിന്റെ പുറത്തേക്കു പോകേണ്ട പാട്ടുകളാണ് ബാബുക്ക ഗാനങ്ങള്‍. വേറെയുമുണ്ട് ചിലത്. 'മലയാളികളായ നമ്മള്‍' അത് പാടുമ്പോള്‍ ( ഓര്‍ക്കുക, ആ ഗാനം മലയാളത്തില്‍ നില്‍ക്കുന്നില്ല) വരുത്തി വെക്കുന്ന ഒരു കുഴപ്പം ഉണ്ട്. യേശുദാസിനെ മാറ്റി നിറുത്തുന്നു. അദ്ദേഹം 'മലയാളത്തിലെ' എക്കാലത്തെയും മികച്ച ഗായകനാണ്. വിഷയം ഭാഷ തന്നെ- ഭാഷ, മാത്ര, സാഹിത്യം, പകട് എന്നീ ഘടകങ്ങളും. ഇനി അങ്ങനെ ഒരാള്‍ ഉണ്ടാകുമോ എന്നുറപ്പില്ല. അദ്ദേഹം ഒരു കാലഘട്ടത്തിന്റെ പൊതു സവിശേഷതകളുടെ / പൊതു സമാനതകളുടെ / ഒരു പൊതു ബോധത്തിന്റെ പ്രോഡക്റ്റ് കൂടിയാണെന്നും പറഞ്ഞു കൊള്ളട്ടെ.
ഭാഷാപ്രശ്നം -പകട്- രാഗാലാപ്- രാഗജ്ഞാനം (അറിവല്ല) ഇന്ന ഭാവത്തിന്‍റെ / രാഗത്തിന്‍റെ ഡോമിനന്‍സ് എന്നിങ്ങനെയൊക്കെയുള്ള വിഷയങ്ങളെ അധികരിച്ചാണ് ഇപ്പറഞ്ഞതൊക്കെ.
മലയാളത്തില്‍ ഇങ്ങനെ ലക്ഷണമൊത്ത ഒരു ഗസല്‍ (വാക്കര്‍ത്ഥത്തില്‍) എഴുതാന്‍ പറ്റുമെങ്കില്‍ അത് പി ഭാസ്കരന് മുമ്പും പിമ്പും പി ഭാസ്കരന് മാത്രമേ കഴിയൂ. സംഗീതം ചെയ്യാന്‍ പറ്റുമെങ്കില്‍ ബാബുരാജിനും. വൃത്തി, മര്യാദ, വെടിപ്പ്, നല്ല മനസ്സ്, കാറ്റ്, തണുപ്പ് ഇതൊക്കെയാണ് ആ പാട്ടിന്റെ ഒരു ഔട്പുട്ട് (ഇതൊക്കെ തന്നെയായിരിക്കാം ജീവിത സാഹചര്യവുമായി ഏറ്റുമുട്ടുമ്പോള്‍ "ഒരു പുഷ്പത്തിന്‍റെ" അത്ര പോലും അതിനെ സാധാരണക്കാര്‍- പൊടിപറ്റി ജോലി ചെയ്യുന്ന ആളുകള്‍ ഏറ്റെടുത്തു കാണാത്തതെന്നും കാണുന്നു. അറിയില്ല.)
തിരുവിതാംകൂറിനെയും മലബാറിനെയും പരസ്പരം ബന്ധിപ്പിച്ച ഒരു പാലം എന്നും അതെക്കുറിച്ച് പറയാം.
വെറും പാലമല്ല.
നല്ല അഴകാന പാലം! (കടപ്പാട്: "നല്ല അഴകാന തക്കാളി"- ദാസന്‍ - നാടോടിക്കാറ്റ്)
ഇതിന്‍റെ ഫുള്‍ ക്രെഡിറ്റ് അതിന്‍റെ അണിയറ പ്രവര്‍ത്തകര്‍ക്ക് തന്നെ. പ്രത്യേകിച്ചും പേര്‍ത്തും പി ബി - എം എസ് കൂട്ടുകെട്ടിന്.
കൊടുങ്ങല്ലുരും കോഴിക്കോട്ടും സാമൂതിരിയുടെ കാലത്തേ ഇങ്ങനെയൊരു കൊടുക്കല്‍ വാങ്ങല്‍ ഉണ്ടായിരുന്നെന്ന് കൊടുങ്ങല്ലൂരില്‍ വെച്ച് തന്നെ, ഒരു പെരുന്നാള്‍ ദിവസം, നല്ല മട്ടണ്‍ കൂട്ടികൊണ്ടിരിക്കുമ്പോള്‍ (മീന്‍ ചെറുപ്പക്കാര്‍ കൊണ്ടുപോയി) ബാബു ഭരദ്വാജ് പറഞ്ഞത് ഇത്തരുണത്തില്‍ ഓര്‍ക്കാന്‍ ഒരു രസം.
ശരിയാവാം, ഈയുള്ളവന് അങ്ങനെയുള്ള ശക്തമായ ഒരു കൊടുങ്ങല്ലൂര്‍ ബന്ധമുണ്ട്.
ഞങ്ങളെക്കാളും മൂപ്പുള്ള, ഒരു തിരക്കഥകൃത്തിനും ഞാനങ്ങനെ കണ്ടിട്ടുണ്ട്. ഒന്നെഴുത്തും ഒന്ന് പാട്ടും. രണ്ടു കൈവഴികളുള്ള പാലങ്ങള്‍...(അഴകാന പാലങ്ങള്‍...???)
അതിരിക്കട്ടെ, നമ്മുടെ പ്രശ്നം "താമസമെന്തേ..."
പ്രേംനസീര്‍ എന്ന കാലാകാലകാമുകന്‍- ബഷീര്‍ - യേശുദാസ്- ഒരു കത്തി- റീ ടേക്ക് - പുനലൂര്‍ രാജന്‍റെ പ്രസിദ്ധമായ ഒരു സ്നാപ്- ബാബുക്കയുടെ അതൃപ്തി.
ഇങ്ങനെയിങ്ങനെ വേറെയും ചില ചിന്തകള്‍! ബാബുക്ക അസംതൃപ്തനായിരുന്നോ? യേശുദാസിന്‍റെ ആലാപനത്തില്‍?
ആവാം- ആവാതിരിക്കാം.
മലയാളത്തില്‍ മാക്സിമം അത്രയൊക്കെയെ ഗസലുണ്ടാക്കാന്‍ പറ്റൂ- പിന്നെ പറ്റും. ഭാഷയ്ക്ക് പരിക്ക് പറ്റും. അല്ലെങ്കില്‍... എന്തെങ്കിലുമൊക്കെ സംഭവിക്കും. യേശുദാസിനെ ബാബുക്കക്ക് ഇഷ്ട്ടമായിരുന്നിരിക്കാനും സാധ്യതയുണ്ട്. അത് വേറെ ചില നിരീക്ഷണങ്ങളിലേക്ക് വഴിമാറിപ്പോകും. ഇപ്പോള്‍ വേണ്ട.
ഇനി, ഇക്കൂട്ടത്തില്‍ വേറെ ചില സംശയങ്ങള്‍ കൂടി ഉന്നയിക്കുവാന്‍ നമ്മള്‍ വിചാരിക്കുന്നു.
ഉര്‍ദുവില്‍ അതിനൊരു ഭാഷ്യം ചമച്ചാല്‍ എങ്ങനെയിരിക്കും? details നിങ്ങള്‍ക്ക് വിട്ടു തരുന്നു.
ഷാഹിദ് പര്‍വേസ് പോലുള്ള ഒരാള്‍ സിത്താറില്‍ അതിനൊരു വിശദാംശം നല്‍കിയാല്‍? an interpretation of "താമസമെന്തേ..." details അറിയില്ല. ഒരു പെണ്ണ് അത് പാടിയാല്‍....?
(നാട്ടിലെ പാട്ടുകാരിക്കുട്ടികള്‍ ട്രൈ ചെയ്തു ഇപ്പോതന്നെ കൊളമാക്കണ്ട, പ്രാക്ടീസ് നടന്നോട്ടെ. )
(യേശുദാസിന്‍റെ പാട്ട് അതെ മീറ്ററില്‍ ചിത്ര പാടുന്നു എന്നല്ല അപ്പറഞ്ഞത് കൊണ്ട് ഉദ്ദേശിച്ചത്.) അഴകാന തമിഴില്‍ ഒരു പിയാനോ മാത്രം കൊണ്ട് മാജിക് കാണിച്ചു റഹ്മാന്‍ അത് ചെയ്‌താല്‍...?
ഇന്നത്തെ ഭീകര ശിങ്കങ്ങള്‍ ചേര്‍ന്ന് (സൌത്ത്-നോര്‍ത്ത്) അത് ഒരു ആല്‍ബത്തില്‍ പാടുന്നു. അപ്പോഴോ? ഓര്‍ക്കുക: ജന-ഗണ-മന= റഹ്മാന്‍.
ദീപക് പണ്ഡിറ്റ് ഓര്‍കസ്ട്രഷന്‍ ചെയ്തിട്ട് ദാമന്‍ സൂദിന്റെ എജ്ചിനീറിങ്ങില്‍ അത് ജഗജിത് സിംഗ് പാടിയിരുന്നെങ്കില്‍........
(മലയാള സിനിമാ സംഗീതത്തിന്റെ അന്‍പതുവര്‍ഷത്തെ ചരിത്രത്തില്‍ 'താമസമെന്തേ വരുവാന്‍' എന്ന ബാബുരാജ് ഗാനത്തെ എങ്ങിനെ അടയാളപ്പെടുത്താം എന്നതിനെക്കുറിച്ച് ഷഹബാസ് അമന്‍ 'മാധ്യമം' ആഴ്ച്ചപ്പതിപ്പില്‍ എഴുതിയ ലേഖനം)
(കടപ്പാട്: മാധ്യമം ആഴ്ച്ചപ്പതിപ്പ്)

Thursday, 21 January 2010
A nice experience sharing by Chitra from Bahrain
Oru cheriya experience share cheyyan aagrahikunnu paatukal ishtamulla ellavarumaayi..... Chanced to spend a beautiful evening in a concert held here in bahrain yesterday.....and then got to spend a precious 20 minutes to meet the great singer and hear him share his experiences...and as we wait to meet him the most unassuming Shahbaz Aman walks up to us from the dark corridor, greets us and falls into conversation as if we all have been acquainted since long... We are just getting to know this great singer...a most humble and pathetically unlucky singer .....I wished to tell our friends and anyone who comes across this page what we have missed ..it is sad even music industry is so helpless not to be able to promote music through the voices that can truly touch the soul...we have missed many songs ....great songs that died before being born....some snatched away so pathetically .... its truly pathetic in our music industry....and i really feel "ithaloornnu veena panineer dalangal" would have fetched a better emotional response in shahbaz amans hands ...and he picks up this tanmatra song as one of the most painful experiences...an extremely emotional and humble man who says "njan bhagyathil viswasikunilla...engilum ... cinema irangi theatreil kanan chellumbo njanpaadiya paatu illa ...athinte mattoru version vere aaro paadiyirikunnu" ...he shared such an experience about the film 'Cycle' too....cannot imagine a song Shahbas' voice can render being given to Vineeth sreenivasan..but again that's comercialisation of music.It would be wrong to pick and point such instances because Shahbas Aman never talked of it as a way of accusation or blame upon anyone..he may have never intended....he just said in resposne to the query if he isnt getting many songs....it's sad but that how things go today! The two lines he scribbled on my notebook touched..."madhvikuttiyude randu varikal ente kaipadayil ezhuthatte...only the soul knows how to sing.....".The emotional dedication and bonding to music rings in his songs and it comes truly from within.... indeed only a soulful musician can sing so ..true ...! The concert was grand....started off with jagjit singh's golden nazm baat niklegi to.....traversed to mehdi hassan's "pyar bhare do sharmeele nayan".....pankajudhas "darwaza khula rakhna "and towards the end left the crowd totally emotional with mohd rafi's "aaj kal mein dhal gayaa, din huaa tamaam..meri haath dhaame tu bhi so jaa...." just couldnt hold back the tears ...the small ghazal crowd's response was tremendous! ...the song requests statred off with Saigal's "chupke chupke" and then shahbas' own creation "pakaruka nee" in pakal nakshatrangal sung in harijis voice..must say a musician knows to feel his own song more than a singer even it be hariji..he conversed a lot with the crowd esp. during the song request rounds..."kurachu velicham taru...njan ivarude oke mukham kaanatte"...and the dim lights were put on unlike for the normal ghazal evenings...."pakaruka nee" was created not for the movie..it was created on a tired evening ..oru unarvu pakaraanyi..says he... in a casual conversation with the director of the movie........they later added it to the movie. Shahbas aman said before his song..in all humility.."great ghazal maestros sing their own creations..we are just on the way...its great someone requests for my own creation..." again Neeyum nilavum..another one by him..soulfully rendered...he then switches to the never dying classic malayalam movie ghazal "oru pushpam matram ..." adds up typical ghazal improvisations beautifully. the crowd requests his non ghazal songs and it was amazing the way he blended his "chaadukudanjkoru sooryan maanathu" and "istamalle"...to some great pankajudhas ghazals...it was unbelievable the medley. The request pours down...but the singer is tired...3 hours!!! and finally he says..."ella kandummutalukalkkum shesham piriyuka ennathu anivaryam anu...innathe saayahnam innathode kazhyunilla...oru taalakaalika vidavaangalinu shesham nammalkku iniyum kandumuttam...praanasakhi njan verum oru paamaranam paatukaran paadi inatheku matram nammal piriyunnu....."
-Chitra, Bahrain
-Chitra, Bahrain
Tuesday, 19 January 2010
Interview with Shahabaz Aman by Ajith,THE HINDU
Online edition of India's National NewspaperFriday, Jul 18, 2008
Poetic ventures in music
P.K. AJITH KUMAR, THE HINDU
P.K. AJITH KUMAR, THE HINDU
Music director and singer Shahabaz Aman believes in quality and not quantity.
Photo: S. Ramesh Kurup Singer-composer: Shahabaz Aman.

Shahabaz Aman has sung only four film songs in three years, including two chart-toppers, and has composed music for only one film. But he is a happy man. He is happier these days because ‘Alakalkku,’ an album of Malayalam ghazals compose d by him, was released recently and he won the award for the best music for ‘Paradeshi,’ at a recent film festival in Spain.
But he is no hurry, and does not think twice before rejecting the offer to be a judge on a reality show on a channel. “I have certain ambitions in music, but that doesn’t mean I am dying to be the busiest singer or composer in Malayalam cinema,” says the Kozhikode- based singer-composer.
“For the past seven months, I have been working on my sixth album, ‘Alakalkku.’ It has come out even better than I anticipated. It was a challenge to compose lines written by Rosemary; even she was surprised at the end result. For this album, I was particular that I needed good lyrics. Moreover, I wanted the songs to have a common thread – the journey.”Musical journey
Shahabaz had no idea where his journey in music would take him when he fell in love with notes and lyrics while listening to old Hindi film songs at his home in Malappuram. The self-taught artiste says he enjoys both singing and composing. “Composing, especially an album like ‘Alakalkku,’ gives you a lot of satisfaction,” he says.
As for singing, he is best known for ‘Chanthu kudanjoru…’ (‘Chanthupottu’) and ‘Ishtamalle…’ (‘Chocolate’); both were chart-toppers and rendered expressively.
He says he has no regret that he has not sung too many film songs.
“I am happy if I get a song or two a year; the only film song I have sung this year, so far, is for ‘Parunthu.”’
Last year, he had made his debut as a music director in films by tuning ‘Ya duni duni…’ for ‘Paradeshi.’ “The other day when it fetched me, and Ramesh Narayanan (who composed the other songs in the film), the award for the best music at the Madrid film festival I felt happy; in the citation, the jury says that ‘Paradeshi’s music was chosen for its ethnic charm.”
He had turned composer way back in 1995 with ‘Ashiana.’ “It was what I would call Malabari songs; I wanted to deviate from the traditional Mappila songs. My next album, ‘The Soul of Anamika in Black and White came,’ came out after about 10 years. I experimented with that album.”
Recently he composed ONV’s ghazals in ‘Sahayathrike.’ “That has been my most popular work so far, but I hope ‘Alakalkku’ would do even better,” he says.
Shahabaz is planning another ambitious project – a blues album in Malayalam. “That has been at the back of my mind for a while, but I am in hurry to begin working on it,” he says.

THE HINDU Review on "അലകള്‍ക്ക്" -Album
Online edition of India's National NewspaperFriday, Jul 18, 2008
Refreshing collection
Alakalkku
Satyam Audios/ Ekthara Creations
A lakalkku,’ a collection of Malayalam ghazals composed by Shahabaz Aman, is special because everything gels perfectly – the music, the lyrics and the singing. It helps when the writers happen to be Kamala Das, Kadammanitta, Sachidanandan, D. Vinayachandran, Rosemary and Rafeeq Ahmed. Of the nine tracks, three are published poems, including ’ ‘Orila…’(it’s an extract from Rosemary’s ‘Arithine Ettuvangum’).
Though all the songs in the album are good, ‘Orila…’ towers above the rest. Rosemary writes about the uncertain journey of a woman, using fetching imagery, including a leaf that has just fallen off a tree. Shahabaz’s music gives a new life to the poem, while Gayatri gives it the soul with her superb rendition. She is especially good in ‘Alayothungiya…’ (written by Kamala Das) and ‘Ottumurangatha…’ (penned by Zareena, who seems promising). Among the songs Shahabaz has sung himself, ‘Makarakulir…’ (Sachidanandan) stands out for his rendering as well as the Sufi touch he has given to its composition. Berni deserves mention for the way he has played the oud for this song. Shahabaz also shines as a composer in ‘Manoharam mahavanam…’ (Kadammanitta’s translation of Robert Frost’s ‘Stopping by Woods on a Snowy Evening’). But he could have found a better tune for ‘Charadu murinjoru…’ (Mohanakrishnan Kalady), for it sounds a bit too similar to ‘Ezhuthiyaranu…,’ composed by M.S. Baburaj for the film ‘Udyogastha.’
P.K.A.K.

THE HINDU
Monday, 18 January 2010
THE HINDU Review on "The Sole of Anamika in Black & White"
Online edition of India's National NewspaperThursday, Jul 01, 2004
A new experience in music
`THE SOUL of Anamika in Black & White,' is no ordinary music album. If you pick it up hoping to enjoy a quiet hour of melody, you are in for a rude jolt. For, this audio cassette contains not only songs, but a whole soundtrack of voices and effects, interspersed with songs and clippings from well-known singers. Or, a `cassette collage,' as its production team claims.
Conceived and composed by the young ghazal singer, Shahabaz Aman, `Soul of Anamika...,' is an experimental project in creating a sort of collage of music. `It's the end result of a five-year-old dream,' says Shahabaz.
The cassette contains seven songs written and composed by Shahabaz himself. A collage of sounds flows out in between them, acting as a kind of link. With the sudden presence of jarring and shrieking notes, listening becomes an entirely different experience here.
But, what makes this young singer go in for such an unprecedented idea, instead of merely presenting a collection of songs created and sung by him ? "Because, it is non-conforming, like my own bearing," says Shahabaz. His life too has taken such a non-conforming way.
Born in Malappuram district, Shahabaz had no inkling during childhood that his career lay in music. His early schooling was steeped in religious education, but Shahabaz broke out of the regimen later. The first introduction to the world of music came from a local music club, when he was almost 20 years old. "I had not even seen a harmonium till then," he remembers. For a few years, he was actively involved with the local orchestra troupes. He also got associated with the Reshmi Film Society in Malappuram, which introduced him to newer circles. For the past five years, Shahabaz had been giving ghazal concerts all over the State.
"The entire project materialised only with the support from a big network of friends," says Shahabaz. "The use of everyday sounds is a novel concept in India, though it had already been tried out in the West through the songs of Jim Reeves, Pink Floyd and many others," he points out.
The everlasting Saigal song, `Sojaa Rajakumari.....,' has become almost the `theme song,' for this album. Shahabaz explains: "At many junctures in my life, `Sojaa Rajakumari...' had given the ultimate healing touch. It is not just a lullaby, not just something to make you fall asleep. It could be also be a wakening call, a call to all human hearts to wake up against all the strifes and calamities tearing us apart. That is why I put a group of singers into my interpretation of the song, to give the voices of many..."
Brief clippings of maestros, including Ustad Bismillah Khan, Beethovan (from the `Moonlight Sonata,'), Dagar Brothers, Njeralathu Rama Poduval, Amjad Ali Khan, Nusreth Fateh Ali Khan and the original voices of Mehdi Hassan, Talat Mahmood and M.S. Baburaj have been used along with the songs. A poem by A. Ayyappan has been quoted in a song.
The singers include Chitra Iyer, Sreeram, Jyotsna, Hari Govindan, Pushpa, Juvani, V.T. Murali and many others, apart from Shahabaz himself.
He has many dreams. Like bringing out an English album, containing poems of Kahlil Gibran, for the youth.
However, for the time being, Shahabaz is getting ready to do music for two films, `Mist,' directed by C.S. Suresh, and `Athu Mandarappovalla,' Priyanandanan's attempt to visualise M.T. Vasudevan Nair's famous short story, `Ajnjathante Uyaratha Smarakam.'
By Renu Ramanath
THE HINDU
Subscribe to:
Posts (Atom)